പട്ടിണി മാറ്റാൻ ബാർ ഡാൻസറായി, വിവാഹം തകർന്നതും ശരീരം വിൽക്കേണ്ടി വന്നു; ഇന്ന് സിനിമയിൽ വിജയക്കൊടി പാറിച്ച വ്യക്തി
- Published by:meera_57
- news18-malayalam
Last Updated:
സിനിമാ കുടുംബത്തിലേക്ക് ദത്തെടുക്കപ്പെട്ടുവെങ്കിലും, സുഖലോലുപതയിൽ വളരാൻ ആ പെൺകുട്ടിക്ക് ഒരിക്കലും സാധിച്ചിരുന്നില്ല
ജീവിതത്തിൽ ഒന്നിന് പിറകെ ഒന്നായി വെല്ലുവിളികൾ ഉയരുമ്പോഴും, അതെല്ലാം തരണം ചെയ്ത് വിജയം ലക്ഷ്യമിട്ടു മുന്നേറാൻ വളരെ കുറച്ചുപേർക്ക് മാത്രമേ സാധ്യമാവുള്ളൂ. അത്തരമൊരു വിജയഗാഥ ബോളിവുഡിൽ നിന്നും പുറത്തുവരികയാണ്. ബാർ ഡാൻസറായി ജീവിതം തുടങ്ങി, ഒരുവേള സ്വന്തം ശരീരം വിൽക്കേണ്ടതായി വന്നിട്ടു പോലും, സിനിമ എന്ന സ്വപ്നം നെഞ്ചോടു ചേർത്തുള്ള ആ ജീവിതത്തിൽ പിറന്നത് സൂപ്പർഹിറ്റുകൾ. സിനിമാ കുടുംബത്തിലേക്ക് ദത്തെടുക്കപ്പെട്ടുവെങ്കിലും, സുഖലോലുപതയിൽ വളരാൻ ആ പെൺകുട്ടിക്ക് ഒരിക്കലും സാധിച്ചിരുന്നില്ല. ഷഗുഫ്ത റഫീഖ് (Shagufta Rafique) എന്ന പേര് ഇപ്പോൾ വാർത്താകോളങ്ങളിൽ ചർച്ചയാവുന്നത് ഇവിടെയാണ്
advertisement
ഷഗുഫ്ത റഫീഖ് എന്ന കൊച്ചുപെൺകുട്ടിയെ ഒരു കുടുംബം ദത്തെടുക്കുകയായിരുന്നു. ദാരിദ്ര്യം എന്തെന്നറിഞ്ഞ് വളർന്ന ആ ജീവിതത്തിൽ, ഒരുപാട് തവണ കുത്തുവാക്കുകളിലൂടെയും വേദനകൾക്ക് ഇടയിലൂടെയും ഷഗുഫ്ത കടന്നുപോയി. 1960, 1970കളിലെ അറിയപ്പെടുന്ന താരമായിരുന്ന സയീദ ഖാന്റെ അമ്മ ദത്തെടുത്ത കുഞ്ഞാണ് ഷഗുഫ്ത റഫീഖ്. തുടക്ക കാലങ്ങളിൽ, ചേച്ചി സയീദയുടെ വരുമാനത്തിൽ കുടുംബം കഴിഞ്ഞു പോയെങ്കിലും, അവർ വിവാഹം ചെയ്ത് പോയതും, കുടുംബത്തിലേക്കുള്ള വരുമാനം കുറഞ്ഞു. അച്ഛന്റെ മരണശേഷം, കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടതായി വന്നു അവർക്ക് (തുടർന്ന് വായിക്കുക)
advertisement
സ്വന്തം വസ്ത്രങ്ങൾ വിൽക്കുക വഴി കുടുംബത്തിലേക്ക് വരുമാനം കണ്ടെത്തിയിരുന്നു ഷഗുഫ്തയുടെ അമ്മ. സാമ്പത്തിക പരാധീനതകൾ മൂലം, ഏഴാം ക്‌ളാസിൽ വച്ച് ഷഗുഫ്ത റഫീഖ് പഠനം അവസാനിപ്പിച്ചു. ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ ഇടയിൽ പിടിച്ചു നിൽക്കാൻ അവർ നന്നേ പാടുപെടുകയും ചെയ്തിരുന്നു. പതിനേഴാം വയസിൽ ഒരു വിവാഹം ചെയ്തതും അവരുടെ മനസ്സിൽ പ്രതീക്ഷയേറെയായിരുന്നു. എന്നാൽ, ആ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു കൊണ്ട് ആ വിവാഹബന്ധം അവസാനിച്ചു
advertisement
ആ ബന്ധം അധികകാലം നീണ്ടില്ല. ആരുടേയും പിന്തുണയില്ലതെ ജീവിക്കേണ്ടി വന്നതും, കുന്നുകൂടുന്ന കടങ്ങളും ചേർന്നതും, ഷഗുഫ്ത റഫീഖ് മറ്റൊരു പോംവഴിയില്ലാത്ത സ്വന്തം ശരീരം വിൽക്കേണ്ടി വന്നു. അവർ മുംബൈ, ദുബായ് നഗരങ്ങളിൽ ബാർ ഡാൻസറായി തൊഴിലെടുത്തു. ജീവിതത്തോടുള്ള വിരക്തിയാണ് ആ മേഖലയിലേക്ക് തിരിയാൻ പ്രേരണയായത് എന്ന് ഷഗുഫ്ത റഫീഖ്. എന്നിരുന്നാലും, വളരെ സാവധാനം ആ തൊഴിലിലൂടെ അവർ ജീവിതത്തിൽ മുന്നോട്ടു പോയി. പറയത്തക്ക സിനിമാ ബന്ധങ്ങൾ ഇല്ലാതിരുന്നിട്ടും അവർ ചലച്ചിത്ര മേഖലയിൽ തിരക്കഥാകൃത്തായി ഉയർന്നു വന്നു
advertisement
ദുബായിൽ ബാർ ഡാൻസറായി ജീവിച്ചിരുന്ന നാളുകളിൽ അസുഖബാധിതയായി അവർ നാട്ടിലെത്തി. നിർമാതാവും നടി ആലിയ ഭട്ടിന്റെ പിതാവുമായ മഹേഷ് ഭട്ടുമായുള്ള പരിചയം ഷഗുഫ്തയുടെ ജീവിതം മാറ്റിമറിച്ചു. അവരുടെ കഴിവ് തിരിച്ചറിഞ്ഞ മഹേഷ് ഭട്ട്, 'കൽയുഗ്' എന്ന സിനിമയിലേക്ക് ഏതാനും രംഗങ്ങൾ എഴുതാൻ അവർക്ക് അവസരം നൽകി. ചെയ്ത ജോലി ഇഷ്‌ടമായ മഹേഷ് ഭട്ട്, വിശേഷ് ഫിലിംസിലേക്ക് അവരെ മുഴുവൻസമയ രചയിതാവായി നിയമിച്ചു. അവരുടെ വർക്കുകൾ, അവരുടെ ജീവിതത്തിന്റെയും വ്യക്തിത്വത്തിന്റെയും പ്രതിഫലനം എന്നായിരുന്നു മഹേഷ് ഭട്ട് വിശേഷിപ്പിച്ചത്. ഒരു കഥാകാരിയാവാൻ വിദ്യാഭ്യാസമോ, പരിശീലനമോ ആവശ്യമില്ല എന്നാണ് അവരെക്കുറിച്ച് മഹേഷ് ഭട്ട് പറഞ്ഞ വാക്കുകൾ
advertisement
പതിനൊന്നാം വയസിൽ ബാർ ഡാൻസറായി മദ്യപന്മാരുടെ മുന്നിൽ നൃത്തമാടി തുടങ്ങിയ ഷഗുഫ്ത റഫീഖ്, ജീവിതത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് അവർപൻ, ആഷിഖി 2, റാസ്, മർഡർ 2 എന്നിവയുൾപ്പെടെ നിരവധി വിജയ സിനിമകൾക്ക് സംഭാഷണങ്ങളും കഥയും എഴുതി. 2019ൽ അവർ സംവിധായികയുമായി. ഇന്നിപ്പോൾ അവർ രണ്ടു സിനിമകൾ സംവിധാനം ചെയ്ത് കഴിഞ്ഞു