അമ്മയുടെ കെട്ടുതാലി പണയം വച്ചു; എയർപോർട്ടുകളിൽ കിടന്നുറങ്ങി; ഇന്ന് അറിയപ്പെടുന്ന നടിയായ താരം
- Published by:meera_57
- news18-malayalam
Last Updated:
ഇന്ന് കൈനിറയെ അവസരങ്ങൾ, വിവാഹ ജീവിതത്തോടടുത്ത് നിൽക്കുന്ന നടിയുടെ ജീവിതം
മലയാളികൾക്ക് അത്രകണ്ട് പരിചയമുള്ള പേരാവില്ല ശോഭ ഷെട്ടിയുടേത്. എന്നാൽ, 'കാർത്തിക ദീപം' എന്ന പരമ്പര ആരും മറക്കാനും സാധ്യതയില്ല. തമിഴിലും ഏറെ പ്രശസ്തമായ പരമ്പരയാണിത്. ഇതിലെ വില്ലത്തി പെണ്ണിനെ അത്രകണ്ട് പല്ലിറുമ്മി കണ്ടിരിക്കും അവർ. ഡോക്‌ടർ മോനിത എന്ന കഥാപാത്രത്തെയാണ് ശോഭ ഷെട്ടി (Shobha Shetty) അവതരിപ്പിച്ചത്. 2017ലെ കാർത്തിക ദീപം പരമ്പരയാണ് ശോഭയെ ശ്രദ്ധേയയാക്കിയത്. ദേവൻഗിരി ബാപ്പുജി ഹൈ സ്‌കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശോഭ ഷെട്ടി, ബാംഗ്ലൂർ സർവകലാശാലയിൽ നിന്നും ഉന്നത പഠനം നടത്തി. ഇവിടെ നിന്നും ബിരുദം നേടിയ ശേഷം സുസ്ഥിര വികസനം എന്ന വിഷയത്തിൽ അവർ ബിരുദാനന്തര ബിരുദം നേടി
advertisement
വളരെ ചെറുപ്പം മുതലേ അഭിനയിക്കാനുള്ള താൽപ്പര്യം മുൻനിർത്തി തന്റെ കരിയർ പടുത്തുയർത്താൻ ശോഭ ഷെട്ടി ആഗ്രഹിച്ചിരുന്നു. അഭിനയ ജീവിതം ആരംഭിക്കുന്നതിനും മുൻപേ, അവർ സ്വന്തമായി വരുമാനം കണ്ടെത്തിയിരുന്നു. 2017 എന്ന വർഷം അവരുടെ കരിയറിൽ വലിയ വഴിത്തിരിവായി. ഒരേസമയം സിനിമയിലും ടി.വിയിലും അരങ്ങേറ്റം കുറിക്കാൻ ഈ വർഷം അവർ തയാറെടുത്തു. അഞ്ജനി പുത്രാ എന്ന കന്നഡ ചിത്രത്തിലായിരുന്നു തുടക്കം (തുടർന്നു വായിക്കുക)
advertisement
പുനീത് രാജ്‌കുമാർ, രശ്‌മിക മന്ദാന എന്നിവർക്കൊപ്പം ശോഭ ഷെട്ടിയും അഭിനയിച്ചു. ഈ സിനിമയിലെ പ്രകടനം അവർക്ക് കൂടുതലവസരങ്ങളിലേക്ക് വഴി തുറന്നു. 'കാവേരി' എന്ന പരമ്പരയിലൂടെ ശോഭ ഇതേ വർഷം കന്നഡ ടി.വിയിൽ അരങ്ങേറ്റം കുറിച്ചു. 'അഷ്ട ചെമ്മ' എന്ന പരമ്പര അവർക്ക് ശ്രദ്ധ നേടിക്കൊടുത്തു. 2018ൽ മികച്ച നടിക്കുള്ള 'സ്റ്റാർ മാ പരിവാർ പുരസ്‌കാരം' ശോഭ ഷെട്ടിയെ തേടിയെത്തി. ഇത് അവരെ തെലുങ്ക് മിനി സ്ക്രീനിലെ നിറസാന്നിധ്യമാക്കാനും പോന്നതായിരുന്നു. ഇത്രയുമെല്ലാം ആണെങ്കിലും, കഷ്‌ടപ്പാടുകളിലൂടെ ഉയർന്നുവന്ന നടിയാണ് അവർ
advertisement
ഇനി വിവാഹ ജീവിതത്തിലേക്ക് കടക്കാൻ തയാറെടുക്കുകയാണ് ശോഭ ഷെട്ടി. യശ്വന്ത് ആണ് വരൻ. ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞു. തന്റെ പ്രണയം, അത്ര എളുപ്പം അംഗീകരിച്ച ആളല്ല അദ്ദേഹം എന്നും ശോഭ. എന്നാൽ, താൻ കൂടെയില്ലാത്ത ജീവിതം അദ്ദേഹത്തിന് ചിന്തിക്കാൻ കഴിയില്ല എന്ന് പറഞ്ഞ നിമിഷം ഒരിക്കലും മറക്കാൻ സാധ്യമല്ല. സാമ്പത്തികമായി സുഖകരമല്ലാത്ത ഒരു കുട്ടിക്കാലത്തിലൂടെയാണ് ശോഭ ഷെട്ടി വളർന്നു വന്നത്. ഒരുവേള അമ്മയുടെ കെട്ടുതാലി പോലും പണയത്തിലായി
advertisement
ഓഡിഷനുകളിൽ പങ്കെടുക്കാനോ, ഫോട്ടോഷൂട്ടുകൾ നടത്താനോ ഉള്ള പണം തന്റെ കയ്യിൽ ഇല്ലായിരുന്നു. ഒരുവേള എയർപോർട്ടിൽ കിടന്നുറങ്ങിയിട്ടുണ്ട്. ബംഗളുരുവിൽ വാടക വീട്ടിലായിരുന്നു താമസം. ലാഹിരി ലാഹിരി ലാഹിരിലോ, ഹിറ്റ്ലർ ഗാരി പെല്ലാം തുടങ്ങിയ പരമ്പരകളിൽ അഭിനയിച്ചു കൊണ്ട് ശോഭ ഷെട്ടി അവരുടെ അഭിനയപാടവം തെളിയിച്ചിരുന്നു. ബിഗ് ബോസ് തെലുങ്ക് ഏഴാം സീസണിൽ അവർ പങ്കെടുത്തിരുന്നു. തെലുങ്ക് ബിഗ് ബോസിൽ തുടർച്ചയായ 98 ദിവസങ്ങൾ അവർ മത്സരാർത്ഥിയായി തുടർന്നു. അതിനുശേഷം ബിഗ് ബോസ് കന്നടയിൽ വൈൽഡ് കാർഡ് എൻട്രിയിൽ പ്രവേശനം
advertisement