പ്രേക്ഷകർക്ക് വളരെ വർഷങ്ങളായി പരിചയമുള്ള നടിയും മോഡലുമാണ് ശ്വേതാ മേനോൻ (Shwetha Menon). ഉത്തരേന്ത്യക്കാർ സൂപ്പർ മോഡൽ എന്ന ടാഗിൽ അരങ്ങുവാഴുമ്പോൾ കേരളത്തിന് പറയാൻ അന്നുണ്ടായിരുന്നത് ശ്വേതയായിരുന്നു. പിന്നീട് മലയാള സിനിമാ മേഖലയിലും ശ്വേത സജീവമായി. ആദ്യ മലയാളം ബിഗ് ബോസ് മത്സരത്തിലെ മത്സരാര്ഥികളിൽ ഒരാളായിരുന്നു ശ്വേത
സോഷ്യൽ മീഡിയയിൽ പോലും മിതമായ ഇടപെടൽ നടത്തുന്ന പ്രകൃതക്കാരിയാണ് ശ്വേത. തന്റെ തൊഴിൽ മേഖല കഴിഞ്ഞാൽ ശ്വേതയെ അത്രകണ്ട് സജീവമായി പൊതുവിടങ്ങളിൽ കാണുക പോലും ചുരുക്കം. എന്നാൽ ശ്വേത അതിതീവ്രമായി ഒരു പ്രതികരണം തന്റെ ഫേസ്ബുക്ക് പേജിൽ രേഖപ്പെടുത്തിയിരിക്കുന്നു. മോഹൻലാൽ വിവാഹാലോചനയുമായി വന്നുവെന്ന ഒരു വാർത്തയ്ക്കു മേലായിരുന്നു അത് (തുടർന്ന് വായിക്കുക)
കാക്കക്കുയിൽ സിനിമയിൽ ഒന്നിച്ചഭിനയിച്ച ഇവർ, ബിഗ് ബോസിൽ എത്തിയപ്പോൾ മോഹൻലാൽ അവതാരകനും, ശ്വേത മത്സരാർത്ഥിയുമായി. എന്നാൽ ഈ വാർത്ത തീർത്തും അടിസ്ഥാനരഹിതമെന്ന് ശ്വേതയുടെ പോസ്റ്റിൽ വ്യക്തം. 'മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തിനോക്കുന്നതിൽ തല്പരരായ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് വായനക്കാർ ഉണ്ടെന്നു കരുതി സ്ത്രീകളെ അപമാനിക്കാൻ നിങ്ങൾക്കധികാരമില്ല' എന്ന് ശ്വേത