വയസ് 12; ആദ്യ ശമ്പളമായ ഒരുകോടി രൂപ ദാനം ചെയ്ത മമ്മൂട്ടിയുടെ നായികയുടെ മകൾ
- Published by:meera_57
- news18-malayalam
Last Updated:
പണം മുഴുവനും ചാരിറ്റി പ്രവർത്തികൾക്കായി സംഭാവന ചെയ്ത കുട്ടിയുടെ പ്രവർത്തി ആരാധകരിൽ നിന്നും പ്രശംസ പിടിച്ചുപറ്റിയിരിക്കുന്നു
ഒരു കുട്ടിയെ സംബന്ധിച്ച് പന്ത്രണ്ടാം വയസിൽ ഒരു ജോലി എന്നത് തന്നെ എടുത്താൽ പൊങ്ങാത്ത ഒരു സ്വപ്നമാകും. ആ ജോലിക്ക് ആദ്യ ശമ്പളമായി ഒരു കോടി രൂപ കിട്ടുന്ന കാര്യം ഒന്നാലോചിച്ചു നോക്കിയാലോ? അത്രയും വലിയൊരു നേട്ടം കയ്യെത്തിപ്പിടിച്ച ഒരു താരപുത്രിയുണ്ടിവിടെ. ആ പ്രായത്തിൽ ഇത്രയും പണം കയ്യിൽ കിട്ടിയാൽ, ഇഷ്‌ടമുള്ളതു പലതും വാങ്ങാം എന്നിരിക്കേ, ഈ പെൺകൊടി ആ പണം മുഴുവനും ചാരിറ്റി പ്രവർത്തനങ്ങൾക്കായി സംഭാവന നൽകുകയായിരുന്നു. സിതാര ഗട്ടമാനേനി (Sitara Ghattamaneni) എന്ന് പറഞ്ഞാൽ മലയാളികൾ അറിയില്ല എങ്കിലും, മമ്മൂട്ടിയുടെ നായികയുടെ മകൾ എന്ന് പറഞ്ഞാൽ, ആ നടി ആരെന്നാകും നിങ്ങളുടെ അടുത്ത ചോദ്യം. ആകെ ഒരേയൊരു മലയാള ചിത്രത്തിലേ ഈ താരം അഭിനയിച്ചിട്ടുള്ളൂ
advertisement
'എഴുപുന്ന തരകൻ' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ മമ്മൂട്ടിയുടെ നായികയായി തുടക്കം കുറിച്ച നടിയാണ് നമ്രത ശിരോദ്കർ. വിവാഹശേഷം സിനിമയുടെ വെട്ടത്തിൽ വരാതെ കുടുംബിനിയായി കഴിയുകയാണവർ. ഭർത്താവ് തെന്നിന്ത്യൻ സൂപ്പർ താരം മഹേഷ് ബാബു. ദമ്പതികൾക്ക് രണ്ടു മക്കൾ. ഇപ്പോൾ, ഇവരുടെ പന്ത്രണ്ടു വയസുകാരിയായ കുട്ടിയുടെ ആദ്യ ശമ്പളവും അത് വിനിയോഗിച്ച മാർഗങ്ങളും വാർത്തയായി മാറിക്കഴിഞ്ഞു (തുടർന്ന് വായിക്കുക)
advertisement
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഭാര്യ നമ്രതക്കും മക്കളായ സിത്താരയ്ക്കും ഗൗതമിനും ഒപ്പം കുടുംബത്തോടെ വെക്കേഷൻ ആഘോഷിക്കാൻ മഹേഷ് ബാബു പുറപ്പെട്ട വിശേഷം സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച ഹൈദരാബാദ് എയർപോർട്ടിൽ കുടുംബത്തെ കാണാൻ കഴിഞ്ഞിരുന്നു. 2023ലാണ് മഹേഷ് ബാബു, നമ്രത ശിരോദ്കർ ദമ്പതികളുടെ മകൾ ഒരു പ്രമുഖ ആഭരണ ബ്രാൻഡിന്റെ ബ്രാൻഡ് അംബാസഡറായി മാറിയത്. ന്യൂയോർക്കിലെ 'ടൈംസ് സ്‌ക്വയറിൽ' സിതാരയുടെ ഫോട്ടോഷൂട്ട് നടന്നിരുന്നു. ഇതിനു ലഭിച്ച പ്രതിഫലമാണ് ഒരു കോടി രൂപ
advertisement
ഈ പണം മുഴുവനും ചാരിറ്റി പ്രവർത്തികൾക്കായി സംഭാവന ചെയ്ത സിതാരയുടെ പ്രവർത്തി ആരാധകരിൽ നിന്നും പ്രശംസ പിടിച്ചുപറ്റിയിരിക്കുന്നു. അച്ഛൻ മഹേഷ് ബാബുവിന്റെ സംഗീത വീഡിയോയിലും 'ഫ്രോസൺ 2'ന്റെ തെലുങ്ക് പതിപ്പിൽ ബേബി എൽസയ്ക്ക് ശബ്ദം നൽകിയും സിതാര സിതാര തന്റെ സ്ക്രീൻ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. അതേസമയം, ഇവരുടെ മകൻ ഗൗതം ന്യൂയോർക്ക് സർവകലാശാലയിലെ ടിഷ് സ്കൂൾ ഓഫ് ദി ആർട്ട്സിൽ നാല് വർഷത്തെ ഇന്റഗ്രേറ്റഡ് ഡ്രാമ കോഴ്സ് പഠനത്തിലാണ്. 'നേനോക്കടിനേ' എന്ന മഹേഷ് ബാബു ചിത്രത്തിൽ, ബാലതാരമായി ഗൗതം വേഷമിട്ടിരുന്നു
advertisement
ഇപ്പോൾ പഠനത്തിൽ മാത്രം ശ്രദ്ധ നൽകുന്ന മകൻ ഭാവിയിൽ സിനിമാ പ്രവേശം നടത്തിയേക്കും എന്നും പ്രതീക്ഷിക്കുന്നവരുണ്ട്. സിതാരയുടെ പിറന്നാൾ ആഘോഷിക്കാനായി കുടുംബം വിദേശത്തേക്ക് വെക്കേഷൻ യാത്ര പോയി എന്നാണ് വിവരം. തന്റെ സ്ഥിരം ചുള്ളൻ ലുക്കിൽ ഫുൾ സ്ലീവ് ടി-ഷർട്ടും പാന്റ്റ്സും കറുത്ത ബെയ്‌സ്ബോൾ തൊപ്പിയും കൂളിംഗ് ഗ്ലാസും ആയിരുന്നു വേഷം. സിത്താരയെയും ട്രെൻഡി വേഷത്തിലാണ് ചിത്രങ്ങളിൽ കാണാൻ കഴിയുക
advertisement