ബിഗ് ബോസ് വിന്നർ ആരാണെന്ന് ഇനിയും പ്രഖ്യാപിക്കാനിരിക്കെ 'വിജയികളെ' പ്രഖ്യാപിച്ചു കൊണ്ട് സോഷ്യൽ മീഡിയ രംഗത്തെത്തി. അവസാന റൗണ്ടിൽ മത്സരിച്ച എട്ടു പേരിൽ നിന്നും ഒന്നാം സ്ഥാനത്തേക്കും റണ്ണർ അപ്പ് സ്ഥാനങ്ങളിലേക്കും വേണ്ടിയാണ് വിജയികളെ തെരഞ്ഞെടുക്കുക. എല്ലായിടത്തും മണിക്കുട്ടന്റെ പേരാണ് ഒന്നാം സ്ഥാനക്കാരനായി ഉയരുന്നത്
ഗൂഗിളിൽ തിരഞ്ഞാൽ ബിഗ് ബോസ് മലയാളം സീസൺ 3 വിജയി മണിക്കുട്ടനാണ്. ഇക്കഴിഞ്ഞ മെയ് 29 നാണ് വോട്ടിംഗ് അവസാനിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ കാരണം ഷോ തുടരാൻ കഴിയാത്ത സാഹചര്യത്തിൽ വിജയിയെ വോട്ടിലൂടെ കണ്ടെത്താൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഓരോ സ്ഥാനത്തിനും ലഭിക്കുന്ന തുകയാണ് ഇപ്പോൾ പുറത്തുവരുന്ന മറ്റൊരു പ്രവചനം. അതിനിപ്പറയും പോലെയാണ് (തുടർന്ന് വായിക്കുക)
ഒരു യൂട്യൂബ് ചാനൽ പുറത്തുവിട്ട കണക്കനുസരിച്ച് ഇതിൽ നാല് പേർക്ക് ഒരുകോടിക്ക് പുറത്താണ് പ്രതിഫലം. ഇക്കാര്യം ഔദ്യോഗികമാണെന്ന കാര്യത്തിൽ ഇവർക്ക്കും തിട്ടമില്ല. പക്ഷെ സോഷ്യൽ മീഡിയയിലെ ഒരു പ്രചാരണത്തിൽ ഒന്നാണിത്. വിജയികൾക്ക് യഥാക്രമം 3.80 കോടി, 2.2, 1.9, 1.2, 0.9 കോടി എന്നിങ്ങനെയാണ് ഇവരുടെ കണക്ക്. ഇനി വിജയികൾ എന്ന് പറയുന്നത് അഞ്ചുപേരെയാണ്