Supriya Menon | ലക്ഷ്യം പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ; ഏഴു വർഷങ്ങളായി തുടരുന്ന നിരന്തര ദ്രോഹം പുറത്തുപറഞ്ഞ് താരപത്നി
- Published by:meera_57
- news18-malayalam
Last Updated:
ഇടത്തരം കുടുംബത്തിൽ നിന്നും പഠിച്ചു നേടിയ കഴിവിലൂടെ ഉയർന്നു വന്ന വ്യക്തിയാണ് സുപ്രിയാ മേനോൻ
സ്വപ്രയത്നത്താൽ ജീവിതവിജയം നേടിയ വ്യക്തിയാണ് നടൻ പൃഥ്വിരാജ് സുകുമാരന്റെ (Prithviraj Sukumaran) പത്നി സുപ്രിയ മേനോൻ (Supriya Menon). ഇടത്തരം കുടുംബത്തിൽ നിന്നും പഠിച്ചു നേടിയ കഴിവിലൂടെ മുംബൈ നഗരത്തിൽ, ഇന്ത്യയിലെ മുൻനിര മാധ്യമസ്ഥാപനത്തിൽ മാധ്യമപ്രവർത്തകയായി പ്രവർത്തിക്കവെയാണ്, നടൻ പൃഥ്വിരാജിനെ പരിചയപ്പെടുന്നതും, സുകുമാരൻ കുടുംബത്തിലെ ഇളയമരുമകളായി മാറുന്നതും. നടന്റെ ഭാര്യയായതും, സിനിമാ മേഖലയിലെ വനിതാ നിർമാതാവ് എന്ന നിലയിലേക്കും സുപ്രിയ മേനോൻ ഉയർന്നു. തുടക്കത്തിൽ, പൃഥ്വിരാജിന്റെ നിർദേശ പ്രകാരമാണ് സുപ്രിയ സിനിമയിലേക്ക് കടന്നുവന്നതെങ്കിലും, പിൽക്കാലത്ത് തന്റേതായ ഇടം കണ്ടെത്താൻ സുപ്രിയക്ക് കഴിഞ്ഞു. എന്നാൽ, ഈ വിജയങ്ങൾക്കിടയിലും സുപ്രിയയെ നിർത്താതെ ഉപദ്രവിക്കുന്ന ഒരു സംഭവം ഉണ്ടായിക്കഴിഞ്ഞു
advertisement
പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന നിർമാണ കമ്പനിയുടെ അമരക്കാരി എന്ന നിലയിൽ പലപ്പോഴും സുപ്രിയ മേനോൻ മാധ്യമ അഭിമുഖങ്ങൾ നൽകിയിട്ടുണ്ട്. അപ്പോഴും, താൻ ഒരു സ്ത്രീയുടെ നേട്ടം എന്ന നിലയിൽ ചിത്രീകരിക്കപ്പെടാൻ ആഗ്രഹിക്കുന്നുവെന്നും, പലരും പൃഥ്വിരാജിന്റെ ഭാര്യ എന്ന നിലയിലാണ് തന്നെ ക്ഷണിക്കുന്നതെന്നും മറയില്ലാതെ പറയാൻ സുപ്രിയ മേനോൻ മടിച്ചില്ല. വളരെ മികച്ച വായനാശീലം ഉള്ള വ്യക്തി കൂടിയാണ് സുപ്രിയ മേനോൻ. എന്നാൽ, ഈ നേട്ടങ്ങളിൽ എല്ലാം സുപ്രിയ നേരിടുന്ന ഒരു പ്രയാസം കഴിഞ്ഞ ഏഴു വർഷങ്ങളായി തുടരുകയാണ് (തുടർന്ന് വായിക്കുക)
advertisement
ഒരു സ്ത്രീയുടെ വിജയത്തിൽ മറ്റൊരു സ്ത്രീയ്ക്ക് രസക്കേട് കാണും എന്ന് വിശ്വസിക്കുന്നവരെങ്കിൽ, അതിന്റെ ഉദാഹരണം തേടി മറ്റെങ്ങും പോകേണ്ട കാര്യമില്ല. സുപ്രിയ മേനോനിലേക്ക് നോക്കിയാൽ മാത്രം മതിയാവും. 2018 മുതൽ ഇന്ന് വരെ സുപ്രിയ മേനോനെ നിരന്തരം സൈബർ സ്‌പെയ്‌സിൽ ആക്രമിക്കുന്നത് ഒരു സ്ത്രീയാണ്. ബ്ലോക്ക് ചെയ്യുക പോലുള്ള നിശബ്ദ പ്രതികരണം സുപ്രിയ നടത്തിക്കഴിഞ്ഞു എങ്കിലും, അവർ വീണ്ടും വീണ്ടും പുതിയ അക്കൗണ്ടുകൾ തുറന്ന് ആക്രമണം തുടരുകയാണ്. അവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് സുപ്രിയാ മേനോന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയുള്ള പരാതി
advertisement
വർഷങ്ങൾക്ക് മുൻപ് ഈ യുവതി ആരെന്ന് താൻ കണ്ടെത്തിയതായി സുപ്രിയാ മേനോൻ. ക്രിസ്റ്റീന ബാബു കുര്യൻ എന്നാണ് ഈ സ്ത്രീയുടെ പേര്, ഇവർ അമേരിക്കയിൽ താമസമാക്കിയ മലയാളി നേഴ്സ് ആണെന്നും സുപ്രിയ മേനോനുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സോഷ്യൽ മീഡിയ വഴി സുപ്രിയയെ കുറിച്ച് മോശം കമന്റുകൾ പോസ്റ്റ് ചെയ്യുന്നതിൽ വിരുതയാണത്രെ ഈ വ്യക്തി. ബ്ലോക്ക് ചെയ്യും തോറും പുതിയ അക്കൗണ്ടുകൾ പൊന്തിവരുന്നു. ഫിൽറ്റർ ഉപയോഗിച്ചുള്ള ഇവരുടെ ഒരു ഫോട്ടോ സഹിതമാണ് സുപ്രിയ മേനോൻ പോസ്റ്റ് ചെയ്തിട്ടുള്ളത്
advertisement
ഇവർക്ക് ഒരു ചെറിയ മകനുമുണ്ട് എന്നത് കാരണം ഇത്രയും കാലം വെറുതേ വിടുകയായിരുന്നു എന്ന് സുപ്രിയ മേനോൻ ഇൻസ്റ്റഗ്രാം സ്റ്റോറിയുടെ ഒപ്പമുള്ള ക്യാപ്‌ഷനിൽ കുറിക്കുന്നു. ഇവർ മനസ്സിൽ സൂക്ഷിക്കുന്ന മാലിന്യത്തിനു ഈ ഫിൽറ്റർ പോരാ എന്ന് സുപ്രിയ മേനോൻ ക്യാപ്‌ഷനിൽ ഉൾപ്പെടുത്തി. ഇവർക്ക് സുപ്രിയ മേനോനെ ഏതെങ്കിലും തരത്തിൽ പരിചയമുണ്ടോ എന്നോ, എന്തിനാണ് ഇത്തരം പ്രവർത്തിയിൽ ഏർപ്പെടുന്നതെന്നോ തുടങ്ങിയ കാര്യങ്ങൾ അവ്യക്തമാണ്. പലപ്പോഴും യാതൊരു പരിചയവും ഇല്ലാത്തവരാകും താരലോകത്തെ അറിയപ്പെടുന്ന വ്യക്തികൾക്കെതിരെ ഇത്തരത്തിൽ വ്യക്തഹിഹത്യ നടത്തുക
advertisement