Supriya Menon | 'രായപ്പൻ' എന്ന് ആക്ഷേപിച്ചവർ കേൾക്കുന്നുണ്ടല്ലോ; പൃഥ്വിരാജിന്റെ വിജയത്തിൽ സുപ്രിയക്ക് പറയാനുള്ളതെല്ലാം ഇതിലുണ്ട്

Last Updated:
ആക്ഷേപിച്ചവർക്കും അടക്കം പറഞ്ഞവർക്കും കേൾക്കാൻ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്റെ പക്കൽ ഒരു മറുപടിയുണ്ട്
1/6
പൃഥ്വിരാജ് (Prithviraj Sukumaran), സുപ്രിയ മേനോൻ (Supriya Menon) ദമ്പതികളുടെ വിവാഹം കഴിഞ്ഞ നാളുകൾ മലയാളി പ്രേക്ഷകർ ഓർക്കുന്നുണ്ടാകും. അക്കാലത്തെ വളരെ പ്രശസ്തമായ ഒരു അഭിമുഖത്തിൽ സുപ്രിയ പൃഥ്വിയെ കുറിച്ച് പറഞ്ഞ വാക്കുകൾ പല രീതിയിൽ സോഷ്യൽ മീഡിയയിൽ ട്രോളുകളായി മാറി. ഇംഗ്ലീഷ് മാധ്യമത്തിൽ മാധ്യമപ്രവർത്തകയായ സുപ്രിയ മേനോൻ, മലയാള സിനിമയെ കുറിച്ച് ഇംഗ്ളീഷിൽ സംസാരിക്കാൻ പ്രാവീണ്യമുള്ള ഒരു നടനെ കണ്ടെത്താനിരിക്കെയാണ് സഹപ്രവർത്തക പൃഥ്വിരാജിന്റെ ഫോൺ നമ്പർ നൽകുന്നതും, ആ ആകസ്മിക കോൾ ജീവിതത്തിലെ വഴിത്തിരിവായി മാറിയതും

advertisement
2/6
പക്ഷേ, ദമ്പതികളുടെ ആദ്യ അഭിമുഖങ്ങളിൽ ഒന്ന് പ്രക്ഷേപണം ചെയ്തതും, തെന്നിന്ത്യയിൽ ഇംഗ്ലീഷ് പറയാൻ അറിയാവുന്ന ഒരേയൊരു നടൻ പൃഥ്വിരാജ് എന്ന നിലയിൽ ട്രോളുകൾ ഇറങ്ങി. അക്കാലത്തെ പൃഥ്വിരാജിന്റെ ഇംഗ്ലീഷ് പ്രയോഗങ്ങൾക്കും കൂടി ചേർത്തു ട്രോളന്മാർ നൽകിയ വിളിപ്പേരാണ് 'രായപ്പൻ' എന്നത്. തുറന്നു സംസാരിക്കുന്ന പ്രകൃതക്കാരനായതിനാൽ, പൃഥ്വിരാജിന് പിന്നീട് പല കോണുകളിൽ നിന്നും ഈ പേര് പറഞ്ഞുകൊണ്ടുള്ള ആക്രമണങ്ങൾ ഉണ്ടായി. ഇതെല്ലാം കണ്ടുകൊണ്ടാണ് സുപ്രിയ മേനോൻ എന്ന ഭാര്യയും പൃഥ്വിയുടെ ഒപ്പം ജീവിതമാരംഭിച്ചത് ഒടുവിൽ അത് മാറാൻ ഇടയാക്കിയത് പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമാണ് (തുടർന്ന് വായിക്കുക)

3/6
'രായപ്പൻ' പിന്നെ അവരുടെ പ്രിയപ്പെട്ട രാജുവേട്ടൻ ആയിമാറി. ആ പോക്ക് ഏറെക്കാലം പോകുന്നതിനിടെയാണ് പൃഥ്വിരാജ് വീണ്ടും 'രായപ്പൻ' എന്ന വിളി കേൾക്കേണ്ടി വന്നത്. അതാകട്ടെ, ആദ്യ സംവിധാന ചിത്രത്തിന്റെ രണ്ടാം ഭാഗം 'L2 എമ്പുരാൻ' പുറത്തിറങ്ങിയതിന്റെ പേരിലും. വീണ്ടും ട്രോൾ സ്‌പെയ്‌സുകളിൽ 'രായപ്പൻ' എന്ന പേരുമായി പൃഥ്വിരാജ് ആക്ഷേപം കേട്ടു. സിനിമയിലെ കട്ടുകളും രാഷ്ട്രീയവും തലനാരിഴ കീറി വിമർശിക്കപ്പെട്ടു. തീയും പുകയും ഉയർന്നപ്പോഴൊന്നും പൃഥ്വിരാജോ സുപ്രിയ മേനോനോ ഒരക്ഷരം മിണ്ടിയില്ല

4/6
വെട്ടും വെട്ടിക്കൂട്ടലും തകൃതിയായി നടന്നപ്പോഴും, 'L2 എമ്പുരാൻ' രണ്ടാം പതിപ്പ് തിയേറ്ററിലെത്തിയപ്പോഴും, 200 കോടിയിലേറെ മുടക്കുമുതലിൽ തീർത്ത ചിത്രം ബോക്സ് ഓഫീസ് വിജയത്തിന്റെ കാര്യത്തിൽ രാജ്യത്തിനകത്തും പുറത്തുമായി തീർത്ത വിജയഗാഥ ഈ ചിത്രത്തെ 200 കോടിക്കും പുറത്തെത്തിച്ചു. ഇന്ന് ഏറ്റവും കൂടുതൽ വരവ് നേടിയ മലയാള ചിത്രം എന്ന സ്ഥാനത്ത് മഞ്ഞുമ്മൽ ബോയ്‌സിനേയും പിന്തള്ളി എമ്പുരാൻ സ്ഥാനമുറപ്പിച്ചു. ആക്ഷേപിച്ചവർക്കും അടക്കം പറഞ്ഞവർക്കും പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്റെ ഒരു മറുപടിയുണ്ട്. അതും പറയാതെ പറയണം എന്ന നിർബന്ധമുണ്ടാവർക്ക്

5/6
'L2 എമ്പുരാൻ' സിനിമയിലെ ഒരു ഗാനത്തിലൂടെയാണ് സുപ്രിയ മേനോൻ ആ മറുപടി നൽകുന്നത്. പൃഥ്വിരാജിന്റെ മാനേജ്‌മന്റ് പേജിൽ വന്ന ഒരു പോസ്റ്റ് പങ്കിട്ടുകൊണ്ടാണ് സുപ്രിയ 'ഇത് കേൾക്കൂ' എന്ന കുറിപ്പിനൊപ്പം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ആ വാക്കുകൾ കുറിച്ചത്. 'പറയാൻ പോകുന്നത് ഒരു രാജാവിന്റെ കഥ, ഈ പൃഥ്വിയാകെ സ്വന്തമാക്കിയ ഒരു നായകന്റെ വീരഗാഥ' എന്ന് തുടങ്ങുന്ന വരികളോടെ ആ വീരഗാഥ സുപ്രിയ പോസ്റ്റ് ചെയ്തു. ചിത്രത്തിൽ ഒരു വലിയ ആൾക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്ന പൃഥ്വിരാജ് സുകുമാരന്റെ ചിത്രമാണുള്ളത്

6/6
ഫിലോസഫിയിൽ പൊതിഞ്ഞ ഡയലോഗുകളുടെ അതിപ്രസരം നിറഞ്ഞ ചിത്രമായിരുന്നു 'L2 എമ്പുരാൻ'. മുരളി ഗോപിയുടെ തൂലികയിലാണ് ആ ഡയലോഗുകൾ ജന്മം കൊണ്ടതും. അവയെല്ലാം ഈ വരികളിൽ കാണാൻ കഴിയും. തർക്കങ്ങളും വിവാദങ്ങളും തകർത്തുവാരുന്നതിനിടയിൽ സിനിമയുടെ മൂന്നാം ഭാഗവുമായി മുന്നോട്ടു തന്നെയെന്ന് സിനിമയുടെ പ്രധാന നിർമാതാക്കളിൽ ഒരാളായ ആന്റണി പെരുമ്പാവൂർ മാധ്യമങ്ങളുടെ മുന്നിൽ വ്യക്തമാക്കിയിരുന്നു

ശബരിമല സ്വർണപ്പാളി റിപ്പോർട്ടിൽ ചെമ്പായി; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉന്നത ഉദ്യോഗസ്ഥന് സസ്പെൻഷൻ

  • ശബരിമല സ്വർണപ്പാളി വിവാദത്തിൽ ഉന്നത ഉദ്യോഗസ്ഥന് സസ്പെൻഷൻ.

  • ശബരിമല ദ്വാരപാലക ശിൽപങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തിയതിന് സസ്പെൻഷൻ.

  • 2019ൽ സ്വർണം പൂശിയ ശിൽപങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തിയതിന് സസ്പെൻഷൻ.

View All
advertisement