Sushant Singh Rajput Death case| ഒളിവിലായിരുന്ന ലഹരിക്കടത്തുകാരൻ റിഗെല്‍ മഹാകല്‍ അറസ്റ്റിൽ; മൂന്ന് കോടിയുടെ ലഹരിമരുന്നും പിടിച്ചെടുത്തു

Last Updated:
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഏറ്റവും വലിയ ലഹരിവേട്ടയാണിതെന്ന് എൻസിബി പറഞ്ഞു.
1/6
sushant singh rajput, yahoo s most searched personality 2020, rhea chakraborty, narendramodi, സുശാന്ത് സിംഗ് രാജ്പുത്, റിയ ചക്രബർത്തി, നരേന്ദ്ര മോദി
മുംബൈ: നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ഒളിവിലായിരുന്ന ലഹരിക്കടത്തുകാരൻ റീഗൽ മഹാകലിനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. മുംബൈയിൽ നടത്തിയ റെയ്ഡിനിടെ മൂന്ന് കോടിയോളം രൂപയുടെ മയക്കുമരുന്നും പിടിച്ചെടുത്തതായി എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞു.
advertisement
2/6
 സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഏറ്റവും വലിയ ലഹരിവേട്ടയാണിതെന്ന് എൻസിബി പറഞ്ഞു. മുംബൈയിലെ ലോഖണ്ഡ്വാല ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ചൊവ്വാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് റീഗൽ മഹാകൽ അറസ്റ്റിലായത്. മൂന്ന് കോടി രൂപയോളം വില വരുന്ന മലാന ക്രീം ആണ് പരിശോധനയിൽ പിടിച്ചെടുത്തത്.

3/6
 റെയ്ഡിനിടെ ഒരാളെ കൂടി അറസ്റ്റ് ചെയ്തതായി അധികൃതർ വെളിപ്പെടുത്തി. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ചില മയക്കുമരുന്ന് കടത്തുകാരെ ചോദ്യം ചെയ്യുന്നതിനിടെ മഹാകലിന്റെ പേര് പറഞ്ഞിരുന്നു.

4/6
 ഈ വർഷം സെപ്റ്റംബറിൽ അറസ്റ്റിലായ കേസിലെ പ്രതിയായ അനുജ് കേശ്വാനിക്ക് ഇയാൾ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, ബുധനാഴ്ച മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ മഹാകലിനെ ഡിസംബർ 11 വരെ എൻസിബിയുടെ കസ്റ്റഡിയിൽ വിട്ടു.

5/6
 കേസിലെ അന്വേഷണം അപൂർണ്ണമാണെന്നും അറസ്റ്റിലായ മറ്റ് പ്രതികള്‍ക്കൊപ്പം മഹാകലിന്റെ കസ്റ്റഡി ആവശ്യമാണെന്നും എൻസിബി കോടതിയെ അറിയിച്ചു. ഇയാളുടെ വാട്ട്‌സ്ആപ്പ് ചാറ്റുകളെക്കുറിച്ച് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണ ഏജൻസി കോടതിയെ അറിയിച്ചു.

6/6
 സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് ഉപയോഗത്തിന് ബന്ധമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സുശാന്തിന്റെ കാമുകി റിയ ചക്രബർത്തി, റിയയുടെ സഹോദരൻ, സുശാന്തിന്റെ സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement