അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് അവസാനമായി അഭിനയിച്ച ചിത്രമാണ് ദിൽ ബേച്ചാര. ചിത്രം ഡിസ്നി+ ഹോട്ട്സ്റ്റാറിലൂടെയാണ് റിലീസ് ചെയ്തത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.
2/ 7
എന്നാൽ മുംബൈ ഭീകരാക്രമണക്കേസിൽ അറസ്റ്റിലായി വധശിക്ഷയ്ക്ക് വിധേയനായ പാകിസ്ഥാൻ തീവ്രവാദി അജ്മൽ കസബ്, മുംബൈ പൊലീസ്, പാകിസ്ഥാൻ ഇന്റലിജൻസ് ഏജൻസി ഐഎസ്ഐ എന്നിവയുമായി ബന്ധപ്പെട്ട ഒരു ചിത്രത്തിനായുള്ള ഒരുക്കത്തിലായിരുന്നു സുശാന്തെന്ന് റിപ്പോർട്ടുകള്‍.
3/ 7
സുശാന്ത് ആത്മഹത്യ ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് ചിത്രവുമായി ബന്ധപ്പെട്ട ചർച്ച നടന്നതായി ടാലന്റ് മാനേജ്മെന്റ് ഏജൻസിയായ കോർണർ സ്റ്റോൺ എൽഎൽപിയിലെ ഉദയ് സിംഗ് ഗൗരി പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
4/ 7
മുംബൈ പൊലീസ്, സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയോടാണ് ഉദയ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയതെന്നും റിപ്പോർട്ടിലുണ്ട്.
5/ 7
ജൂൺ 13ന് സംവിധായകൻ നിഖിൽ അദ്വാനി, നിർമാതാവ് രമേഷ് തൗറാനി എന്നിവർക്കൊപ്പം കോൺഫറൻസ് കോളിലാണ് സുശാന്ത് സിംഗിനെ ബന്ധപ്പെട്ടതെന്ന് ഉദയ് സിംഗ് വ്യക്തമാക്കി. ഏഴ് മിനിട്ടോളം സുശാന്ത് മൂന്നുപേരുമായി സംസാരിച്ചിരുന്നു.
6/ 7
ജൂണ്‍ 13ന് അഞ്ചോ ആറോ പ്രാവശ്യം ഉദയ് സിംഗ് സുശാന്തിനെ വിളിച്ചിരുന്നതായുംഫോൺ രേഖകൾ വ്യക്തമാക്കുന്നു. കോൺഫറൻസി കോളിൽ വെച്ച് സംവിധായകൻ നിഖിലാണ് ചിത്രത്തെ കുറിച്ച് സുശാന്തിനോട് സംസാരിച്ചത്.
7/ 7
ജൂൺ 15ന് ചിത്രത്തെ കുറിച്ച് സുശാന്തുമായി വിശദമായി ചർച്ച ചെയ്യാനിരിക്കുമ്പോഴായിരുന്നു താരത്തിന്റെ മരണം. ജൂൺ 14നാണ് സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.