നടൻ വിശാൽ സൗന്ദര്യ മത്സരത്തിനിടെ വേദിയിൽ കുഴഞ്ഞു വീണു; ആശങ്കയിൽ ആരാധകർ

Last Updated:
തമിഴ്‌നാട്ടിലെ വില്ലുപുരത്ത് നടന്ന മിസ് കൂവാഗം ട്രാൻസ്‌ജെൻഡർ സൗന്ദര്യമത്സരം 2006 ന്റെ വേദിയിലാണ് നടൻ‌ കുഴഞ്ഞു വീണത്
1/6
 തെന്നിന്ത്യൻ സിനിമാ മേഖലയിൽ ഒരിടയ്ക്ക് തിളങ്ങി നിന്ന നടനാണ് വിശാൽ. എന്നാൽ, കഴിഞ്ഞ കുറച്ചു നാളുകളായി താരത്തിന്റെ ഹിറ്റ് സിനിമകളൊന്നും ഇറങ്ങിയിട്ടില്ല. ഒരു കാലത്ത് ഫിറ്റ്നസുകൊണ്ട് ആരാധകരെ ഞെട്ടിപ്പിച്ച നടനായിരുന്നു വിശാൽ. മാസങ്ങൾക്ക് മുമ്പ് ഒരു പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് വിശാലിന്റെ ആരോ​ഗ്യത്തെ സംബന്ധിച്ചുള്ള സംശയങ്ങൾ ഉയർന്നത്.

advertisement
2/6
 വിറയലോടെ വേദിയിൽ നിന്നതും മൈക്ക് പിടിക്കാൻ പോലും ഏറെ ബുദ്ധിമുട്ടന്നതുമായ വിശാലിനെയാണ് ആരാധകർ കണ്ടത്. ഇതോടെ നടന്റെ ആരോ​ഗ്യത്തെ സംബന്ധിച്ചുള്ള ചർച്ചകളും നിറഞ്ഞു. പിന്നാലെ വൈറൽ പനി ആയിരുന്നുവെന്നും സിനിമയ്ക്ക് വേണ്ടി പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നുവെന്നുമാണ് വിശാൽ പറഞ്ഞത്.

3/6
 ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ താരത്തെ അലട്ടുന്നുവെന്ന് ആരാധകർ പറഞ്ഞെങ്കിലും നടൻ ഇതൊക്കെയും എതിർത്തിരുന്നു. ഇപ്പോഴിതാ, വിശാലിന്റെ ആരോ​ഗ്യസ്ഥിതി വീണ്ടും ചർച്ചയായിരിക്കുകയാണ്.

4/6
 കഴിഞ്ഞ ദിവസം വില്ലുപുരത്ത് സംഘടിപ്പിച്ച പൊതുപരിപാടിയ്ക്ക് എത്തിയപ്പോൾ വേദിയിൽ കുഴഞ്ഞു വീഴുകയായിരുന്നു വിശാൽ. ഉടൻ തന്നെ നടനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

5/6
 ഞായറാഴ്ച തമിഴ്‌നാട്ടിലെ വില്ലുപുരത്ത് നടന്ന മിസ് കൂവാഗം ട്രാൻസ്‌ജെൻഡർ സൗന്ദര്യമത്സരം 2006 ന്റെ വേദിയിലാണ് നടൻ‌ ബോധരഹിതനായി കുഴഞ്ഞു വീണത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച നടന്റെ ആരോ​ഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

6/6
ഭക്ഷണം കഴിക്കാത്തതിനാലാകാം നടൻ ബോധരഹിതനായതെന്നാണ് വിശാലിന്റെ മാനേജർ ഹരി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. സുഖം പ്രാപിക്കാൻ രണ്ടു ദിവസമെടുക്കുമെന്നും മാനേജർ വ്യക്തമാക്കിയിരുന്നു.

കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ മുൻ അഡ്മിൻ ജീവനൊടുക്കി; മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ

  • കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ മുൻ എറണാകുളം ജില്ലാ കോർഡിനേറ്ററെ ഓഫീസിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി.

  • പാലാരിവട്ടം സ്വദേശി പി.വി. ജെയിൻ ആത്മഹത്യ ചെയ്തു; കുറിപ്പിൽ വ്യക്തിപരമായ പ്രശ്നങ്ങൾ കാരണമെന്ന് സൂചന.

  • ജെയിന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് രാഹുല്‍ മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന് പരാതി.

View All
advertisement