advertisement

Leo Trailer | വിജയ് ആരാധകര്‍ കാത്തിരുന്ന വമ്പന്‍ അപ്ഡേറ്റുമായി ലിയോ ടീം

Last Updated:
സിനിമയുടെ പ്രോമോഷനിലും അണിയറക്കാര്‍‌ ഏറെ പിന്നിലാണെന്ന ആരാധകരുടെ വിമര്‍ശനങ്ങള്‍ക്കിടയില്‍, മുഴുവന്‍ വിജയ് ആരാധകരെയും ആവേശം കൊള്ളിക്കുന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
1/10
 തെന്നിന്ത്യന്‍ സിനിമാ ലോകം അക്ഷമയോടെ കാത്തിരിക്കുന്ന വിജയ് - ലോകേഷ് കനകരാജ് ടീമിന്‍റെ ലിയോ സിനിമയെ സംബന്ധിച്ച സുപ്രധാന പ്രഖ്യാപനവുമായി നിര്‍മ്മാതാക്കള്‍.

2/10
 ഒക്ടോബര്‍ 19ന് റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന സിനിമയുടെ ഓഡിയോ ലോഞ്ച് അവസാന നിമിഷം റദ്ദാക്കിയത് ആരാധകരെ നിരാശരാക്കിയിരുന്നു,വിജയുടെ പ്രസംഗത്തിനും കുട്ടിക്കഥയ്ക്കുമായി കാത്തിരുന്നവര്‍ക്ക് തീരുമാനം തിരിച്ചടിയായി.

3/10
 സിനിമയുടെ പ്രോമോഷനിലും അണിയറക്കാര്‍‌ ഏറെ പിന്നിലാണെന്ന ആരാധകരുടെ വിമര്‍ശനങ്ങള്‍ക്കിടയില്‍, മുഴുവന്‍ വിജയ് ആരാധകരെയും ആവേശം കൊള്ളിക്കുന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
സിനിമയുടെ പ്രോമോഷനിലും അണിയറക്കാര്‍‌ ഏറെ പിന്നിലാണെന്ന ആരാധകരുടെ വിമര്‍ശനങ്ങള്‍ക്കിടയില്‍, മുഴുവന്‍ വിജയ് ആരാധകരെയും ആവേശം കൊള്ളിക്കുന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
advertisement
4/10
 വിജയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹൈപ്പ് സൃഷ്ടിച്ച ലിയോ സിനിമയുടെ ട്രെയിലര്‍ ഒക്ടോബര്‍ 5ന് റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കളായ സെവന്‍സ്ക്രീന്‍ സ്റ്റുഡിയോസും ദി റൂട്ടും അറിയിച്ചു.

5/10
 അനിരുദ്ധിന്‍റെ സംഗീതത്തിലുള്ള സിനിമയിലെ 'ബാഡ് ആസ്' എന്ന ഗാനമാണ് അവസാനമായി ലിയോ ടീം പുറത്തുവിട്ടത്. ആദ്യ ഗാനമായ നാ റെഡി പോലെ ഇതും പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. 

6/10
 മഞ്ഞുപുതച്ച കശ്മീര്‍ താഴ്വരയില്‍ രക്തദാഹികളായ ചെന്നായ്ക്കളെ നേരിടുന്ന വിജയിയാണ് ട്രെയിലര്‍ പ്രഖ്യാപന പോസ്റ്ററില്‍ കാണാന്‍ കഴിയുന്നത്. മുന്‍പ് പുറത്തുവന്ന ഓരോ പോസ്റ്ററിലും നായകന്‍ കടന്നുപോകുന്ന വിവിധ ഘട്ടങ്ങളെ കുറിച്ച് സംവിധായകന്‍ ലോകേഷ് സൂചന നല്‍കിയിരുന്നു. 

7/10
 ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ സെവന്‍സ്ക്രീന്‍ സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറില്‍, ലളിത് കുമാറും ജഗദീഷ് പളനിസ്വാമിയും നിര്‍മ്മിക്കുന്ന ചിത്രം തമിഴിലെ കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം ഭേദിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം.

8/10
 സഞ്ജയ് ദത്ത്, അര്‍ജുന്‍, തൃഷ, മിഷ്കിന്‍ , ഗൌതം മേനോന്‍, ബാബു ആന്‍റണി, മാത്യു തോമസ്,പ്രിയ ആനന്ദ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ സിനിമയിലുണ്ട്.  

9/10
 മനോജ് പരമഹംസ ക്യാമറയും ഫിലോമിന്‍ രാജ് എഡിറ്റിങ്ങും നിര്‍വഹിക്കുന്ന സിനിമയില്‍ അന്‍പറിവ് ആണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

10/10
 ഗോകൂലം ഗോപാലന്‍റെ ശ്രീ ഗോകുലം മൂവീസാണ് കേരളത്തിലെ സിനിമയുടെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. പുലര്‍‌ച്ചെ 4 മണി മുതലുള്ള മാരത്തോണ്‍ പ്രദര്‍ശനമാണ് ആദ്യ ദിനം ലിയോക്കായി കേരളത്തില്‍ ഒരുക്കിയിരിക്കുന്നത്. 

തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ

  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement