Tovino Thomas | രാജുവേട്ടൻ എന്റെ കഞ്ഞിയിൽ പാറ്റയിടരുത്; ഞാൻ ഇതുകൊണ്ടാ ജീവിച്ചു പോകുന്നത്; ടൊവിനോ തോമസിന്റെ രസകരമായ അനുഭവം
- Published by:meera_57
- news18-malayalam
Last Updated:
പൃഥ്വിരാജ് സംവിധാനം ചെയ്ത 'L2 എമ്പുരാൻ' എന്ന ചിത്രത്തിൽ ജതിൻ രാംദാസ് എന്ന കഥാപാത്രം ചെയ്യുന്നത് ടൊവിനോ തോമസാണ്
മലയാള സിനിമയിൽ ഒരു 200 കോടി പടം എന്ന പേരിൽ ആദ്യം വാർത്താശ്രദ്ധ നേടിയ ചിത്രമാണ് മോഹൻലാലിനെ (Mohanlal) നായകനാക്കി പൃഥ്വിരാജ് സുകുമാരൻ (Prithviraj Sukumaran) സംവിധാനം ചെയ്ത ലൂസിഫർ. ബോക്സ് ഓഫീസ് സംഖ്യ മറ്റൊന്നായാലും ഗ്രോസ് കളക്ഷൻ ഇനത്തിൽ അത്രയും വാരിക്കൂട്ടിയ ഒരു ചിത്രം മലയാളത്തിൽ മുൻപെങ്ങും ഉണ്ടായിരുന്നില്ല. ഇനി രണ്ടാം വരവാണ്. സ്റ്റീഫൻ നെടുമ്പള്ളി അഥവാ അബ്രാം ഖുറേഷിയുടെയും ജതിൻ രാംദാസിന്റെയും ഉദ്ദേശ്യലക്ഷ്യങ്ങൾ എന്തെന്നുള്ള കാഴ്ച രണ്ടാം ഭാഗമായ L2 എമ്പുരാനിൽ (L2 Empuraan) മാർച്ച് മാസം 27ന് അനാവരണം ചെയ്യപ്പെടും. സിനിമയിൽ നിന്നുള്ള ഓരോ കഥാപാത്രത്തിന്റെയും ഉദ്ദേശ്യലക്ഷ്യങ്ങളും അനുഭവങ്ങളും അവതരിപ്പിക്കുന്ന ഗ്ലിമ്പ്സ് വീഡിയോയിൽ ഏറ്റവും ഒടുവിലായി എത്തിയത് നടൻ ടൊവിനോ തോമസ് (Tovino Thomas) അഥവാ ജതിൻ രാംദാസ് ആണ്
advertisement
ആദ്യ ഭാഗത്തിൽ തന്നെ ടൊവിനോ തോമസ് കഥാപത്രം ചുരുങ്ങിയ സമയം കൊണ്ട് ഏറ്റവും കൂടുതൽ ഇമ്പാക്റ്റ് രേഖപ്പെടുത്തിയിരുന്നു. അമേരിക്കയിൽ പഠിച്ചു വളർന്ന പി.കെ. രാംദാസിന്റെ മകൻ, പിതാവിന്റെ മരണശേഷം നാട്ടിലെത്തി രാഷ്ട്രീയ പിന്തുടർച്ചാവകാശം ഏറ്റെടുക്കുന്നതായിരുന്നു ഈ കഥാപാത്രത്തിന്റെ ലക്ഷ്യം. രണ്ടാം ഭാഗത്തിലും, അബ്രാം ഖുറേഷിക്ക് പുറമേ, ഏറെ ആകാംഷ സൃഷ്‌ടിക്കുന്ന കഥാപാത്രമാകും ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ജതിൻ രാംദാസ് (തുടർന്ന് വായിക്കുക)
advertisement
ആദ്യ ഭാഗം മുതലേ പലരുടെയും മനസ്സിൽ തുടരുന്ന ഒരു ചോദ്യമുണ്ട്. എസ്തപ്പാൻ എന്ന സ്റ്റീഫൻ നെടുമ്പള്ളി എന്ന അബ്രാം ഖുറേഷിയും ജതിൻ രാംദാസുമായുള്ള ബന്ധം എന്തെന്ന്. മരണം വരെയും പി.കെ. രാംദാസ് സൂക്ഷിച്ച രഹസ്യമായിരുന്നോ സ്റ്റീഫൻ നെടുമ്പള്ളി? എന്റെ ചേട്ടൻ വിളിച്ചിട്ടാണ് അമേരിക്കൻ ജീവിതത്തിനിടയിൽ നിന്നും കേരളത്തിലേക്ക് എത്തിച്ചേർന്നത് എന്ന് ജതിൻ രാംദാസ് പറയുമ്പോൾ, ആ ചോദ്യത്തിന്റെ പ്രസ്കതിയേറി. തന്റെ കഥാപാത്രത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ പറയാൻ സാധിക്കില്ലെങ്കിലും ചിലതെല്ലാം ടൊവിനോ തോമസ് തനിക്കനുവദിച്ച രണ്ടര മിനിറ്റ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു
advertisement
വിവരിക്കാനാവാത്ത വിധം ആത്മബന്ധമുണ്ടായിട്ടും, ആദ്യഭാഗത്തിൽ മോഹൻലാലിനും ടൊവിനോ തോമസിനും ഒന്നിച്ചൊരു രംഗം ഉണ്ടായിരുന്നില്ല. അതിന്റെ കാരണം എന്തെന്ന് വ്യക്തമായിട്ടുമില്ല. എന്നാൽ, രണ്ടാം ഭാഗമായ എമ്പുരാനിൽ ആ കുറവ് നികത്തിയിരിക്കും. മോഹൻലാൽ, ടൊവിനോ തോമസ് രംഗം ഒരെണ്ണം എമ്പുരാനിൽ കാണാം. അത് തന്റെ കഥാപാത്ര വിവരണത്തിൽ ടൊവിനോ തോമസ് തന്നെ വ്യക്തമാക്കുന്നുണ്ട്. മാത്രവുമല്ല, കരിയറിൽ തന്നെ ജതിൻ രാംദാസ് ടൊവിനോ തോമസിന് നൽകിയ മൈലേജ് എത്രത്തോളം ഉണ്ടെന്നും അദ്ദേഹം മറച്ചുവെക്കുന്നില്ല
advertisement
എവിടെപ്പോയാലും ടൊവിനോ തോമസ് ആ സിനിമ ഇറങ്ങിയ നാളുകൾ മുതൽ കേട്ട് വന്ന ഒരു പ്രധാനാവശ്യമാണ് ജതിൻ രാംദാസിന്റെ തീപാറുന്ന ഡയലോഗ്. 'എനിക്ക് മുണ്ടുടുക്കാനറിയാം, വേണമെങ്കിൽ മടക്കികുത്താനുമറിയാം...' എന്ന് തുടങ്ങി വലിയ ഒരു ഗ്രൗണ്ടിൽ നിറഞ്ഞുകവിഞ്ഞ അണികളെ നോക്കി ജതിൻ രാംദാസ് പറയുന്ന വാക്കുകൾ. പലയിടങ്ങളിലും ആ ഡയലോഗ് ടൊവിനോ തോമസ് പ്രിയപ്പെട്ട ആരാധകരുടെ ആവശ്യപ്രകാരം ആവർത്തിച്ചു. എന്നാൽ, അതിനിടെ ഒരു ദിവസം പൃഥ്വിരാജിന്റെ ഒരു എൻട്രി കൂടിയുണ്ടായി
advertisement
സംവിധായകനായതിനു പുറമേ, സായിദ് മസൂദ് എന്ന അബ്രാം ഖുറേഷിയുടെ വലംകൈയായ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. ഒരിക്കൽ ജതിൻ രാംദാസിന്റെ ഡയലോഗ് അവതരിപ്പിക്കണം എന്ന് പൃഥ്വിരാജിന് നേരെയും അഭ്യർത്ഥനയുണ്ടായി. പൃഥ്വിരാജ് അത് അവതരിപ്പിക്കുകയും ചെയ്തു. 'രാജുവേട്ടൻ എന്റെ കഞ്ഞിയിൽ പാറ്റയിടരുത്; ഞാൻ ഇതുകൊണ്ടാ ജീവിച്ചു പോകുന്നത്' എന്നായിരുന്നു ടൊവിനോ തോമസിന്റെ പ്രതികരണം. മാർച്ച് 27ന് 'L2 എമ്പുരാൻ' റിലീസ് ചെയ്യും