advertisement

ലോക്ഡൗണിനിടെ റിസോർട്ടിൽ സീരിയൽ ചിത്രീകരണം; 18 പേർക്കെതിരെ കേസെടുത്തു

Last Updated:
ക്രിട്ടിക്കൽ കണ്ടൈൻമെന്റ് സോണിൽ ഉള്ള സ്വാകര്യ റിസോർട്ടിലാണ് സീരിയലിന്റെ ഷൂട്ടിംഗ് നടന്നത്.
1/6
 തിരുവനന്തപുരം: ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് റിസോർട്ടിൽ സീരിയൽ ചിത്രീകരണത്തിനൊരുങ്ങിയ സംഘത്തിനെതിരെ പൊലീസ് കേസെടുത്തു. വർക്കല ഓടയം പാം ട്രീ ഹെറിറ്റേജ് റിസോർട്ടിൽ വച്ചാണ് സീരിയൽ ഷൂട്ടിംഗ് നടന്നത്.

2/6
 പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വർക്കല ഡി വൈ എസ് പി എൻ ബാബുകുട്ടന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം സ്ഥലത്ത് എത്തുകയും ഷൂട്ടിങ് നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

3/6
 ക്രിട്ടിക്കൽ കണ്ടൈൻമെന്റ് സോണിൽ ഉള്ള സ്വാകര്യ റിസോർട്ടിലാണ് സീതാകല്യാണം സീരിയലിന്റെ ഷൂട്ടിംഗ് നടന്നത്. സീരിയൽ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് 18 ഓളം പേർക്ക് എതിരെ കേസ്സെടുക്കുമെന്ന് ഡി വൈ എസ് പി അറിയിച്ചു. റിസോർട്ട് ഉടമയ്ക്കെതിരെയും പകർച്ചവ്യാധി പ്രതിരോധ നിയമം അനുസരിച്ച് കേസെടുത്തു.

4/6
 ക്യാമറ അടക്കമുള്ള സാമഗ്രികൾ റിസോർട്ടിലെ തന്നെ ഒരു മുറിയിൽ സീസ് ചെയ്തു സൂക്ഷിക്കുമെന്നും ഡി വൈ എസ് പി അറിയിച്ചു. റിസോർട്ട് പ്രവർത്തിക്കുന്ന ഇടവ പഞ്ചായത്തിലെ 12ാം വാർഡിൽ കോവിഡ് പൊസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തോളം ആണ്. സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ചാണ് റിസോർട്ട് ഉടമസ്ഥന്റെ പേരിലും സീരിയൽ പ്രവർത്തകരുടെ പേരിലും കേസെടുത്തത്.

5/6
 ലോക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ഷൂട്ടിങ് നടത്താനൊരുങ്ങുന്നു എന്ന വിവരത്തെ തുടർന്നാണ് ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ അയിരൂര്‍ പൊലീസ് ഇടവയിലുള്ള റിസോർട്ടിലെത്തിയത്. ടെക്നീഷ്യൻമാർ ഷൂട്ടിങ്ങിന്റെ സെറ്റ് തയാറാക്കുകയായിരുന്നു.‌‌ തുടർന്ന് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് റിസോർട്ട് അടച്ചു സീൽ ചെയ്തു.

6/6
 ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇൻഡോര്‍- ഔട്ട്ഡോർ ഷൂട്ടിങ്ങുകൾക്ക് നിരോധനമുണ്ട്. കഴിഞ്ഞ മാസം എട്ടാം തീയതി മുതൽക്കാണ് സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. നിയന്ത്രണങ്ങളുടെ കൂട്ടത്തിൽ സിനിമ, സീരിയൽ തുടങ്ങിയവയുടെ ചിത്രീകരണവും വിലക്കിയിട്ടുണ്ട്.

ടി20 ലോകകപ്പിലെ കോടിക്കിലുക്കം;  കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക

  • ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യക്ക് 2.34 ദശലക്ഷം ഡോളർ സമ്മാനത്തുക ലഭിക്കും

  • ടൂർണമെന്റിൽ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1.03 കോടി രൂപ വീതം സമ്മാനമായി ലഭിക്കും

  • ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകൾക്ക് ലഭിക്കുന്നതാണ്

View All
advertisement