നാളെയാണാ സുദിനം; പിറന്നാൾ ദിനത്തിൽ ഒരു യമണ്ടൻ സർപ്രൈസ് തരാനൊരുങ്ങി ഉണ്ണി മുകുന്ദൻ
Unni Mukundan to make a big announcement on his birthday | വലിയ പ്രഖ്യാപനത്തിനൊരുങ്ങി, പുത്തൻ ഫോട്ടോഷൂട്ടിൽ, ഉണ്ണി മുകുന്ദൻ. ജനനത്തീയതി പ്രകാരമുള്ള ഉണ്ണിയുടെ പിറന്നാളാണ് നാളെ
നാളെ സെപ്റ്റംബർ 22. ഉണ്ണി മുകുന്ദന്റെ പിറന്നാളാണ്. ഈ ദിവസം പ്രേക്ഷകർക്ക് മുൻപിൽ ഒരു വലിയ സർപ്രൈസ് ഒരുക്കാൻ കാത്തിരിക്കുകയാണ് ഉണ്ണി. ഫോട്ടോഷൂട്ട് ചിത്രങ്ങളുമായാണ് പുതിയ അത്ഭുതം എന്തെന്ന് പറയാൻ ഉണ്ണി തയാറെടുക്കുന്നത്
2/ 6
അടുത്തിടെയാണ് ഉണ്ണി സ്വന്തം നിർമ്മാണ സംരംഭം ആരംഭിച്ചത്. അതിന്റെ ഭാഗമായുള്ള പ്രഖ്യാപനം എന്ന് സൂചനയുണ്ട്
3/ 6
ആ വലിയ പ്രഖ്യാപനം നടത്തുക നടൻ മോഹൻലാൽ ആയിരിക്കും. അതിനായാണ് ഉണ്ണി പിറന്നാൾ ദിനം തന്നെ തിരഞ്ഞെടുത്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദിനത്തിലായിരുന്നു മലയാളമാസ പ്രകാരമുള്ള ഉണ്ണിയുടെ പിറന്നാൾ
4/ 6
ലോക്ക്ഡൗൺ കാലം സിനിമാ മേഖലയിൽ ഷൂട്ടിംഗ് നിർത്തിവച്ചിരുന്നെങ്കിലും പാട്ടും എഴുത്തുമൊക്കെയായി സജീവമായിരുന്നു ഉണ്ണി. ശേഷം മേപ്പടിയാന്റെ തിരക്കുകളിലേക്ക് മടങ്ങി
5/ 6
മേപ്പടിയാനു വേണ്ടി ശരീരഭാരം വർധിപ്പിക്കേണ്ടി വന്ന ഉണ്ണിക്ക് ലോക്ക്ഡൗൺ കാലം അതേ അവസ്ഥയിൽ തുടരേണ്ടതായും വന്നിരുന്നു. വിദേശത്ത് ചിത്രീകരണം നടന്ന ആടുജീവിതം മാത്രമായിരുന്നു അന്ന് പ്രവർത്തിമേഖലയിൽ ഉണ്ടായിരുന്ന ഏക ചിത്രം