അത്യന്തം വിചിത്രമായ വേഷവിധാനങ്ങളോടെ മുംബൈ തെരുവ് വീഥികളിൽ ഓരോ ദിവസവും പ്രത്യക്ഷപ്പെടുന്ന കാര്യത്തിൽ ഉർഫി ജാവേദിനെ (Uorfi Javed) മറികടക്കാൻ ആരുമില്ല. എന്നാൽ ഇക്കാരണം കൊണ്ട് വിമർശനം നേരിടുന്നതിലും ഉർഫി ഒട്ടും പിന്നിലല്ല. അടുത്തിടെ മഹാരാഷ്ട്രയിലെ ബി.ജെ.പി. മഹിളാ മോർച്ച നേതാവ് ചിത്ര വാഗ് ഉർഫിയെ വിമർശിച്ചിരുന്നു
മുംബൈ തെരുവുകളിൽ നഗ്നതാ പ്രദർശനം നടത്തുന്നു എന്നായിരുന്നു ചിത്രയുടെ വിമർശനം. മുൻപും പല കോണുകളിൽ നിന്നും ഉർഫി വിമർശനമേറ്റുവാങ്ങിയിരുന്നു. ഉർഫി ഗ്ലാമറസ് വേഷത്തിൽ കാറിൽ നിന്നും പുറത്തിറങ്ങുന്ന വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തായിരുന്നു പോസ്റ്റ്. ഉർഫി ഇതിനൊരു മറുപടിയുമായി വരികയും ചെയ്തിട്ടുണ്ട് (തുടർന്ന് വായിക്കുക)
'എനിക്ക് ഒരു വിചാരണ പോലും ആവശ്യമില്ല. നിങ്ങളുടെയും നിങ്ങളുടെ കുടുംബാംഗങ്ങളുടെയും സ്വത്തുക്കൾ വെളിപ്പെടുത്തിയാൽ ഞാൻ ഇപ്പോൾ തന്നെ ജയിലിൽ പോകാൻ തയ്യാറാണ്. ഒരു രാഷ്ട്രീയക്കാരൻ എത്രമാത്രം സമ്പാദിക്കുന്നുവെന്നും എവിടെ നിന്നാണ് സമ്പാദിക്കുന്നതെന്നും ലോകത്തെ അറിയിക്കുക. കൂടാതെ കാലാകാലങ്ങളിൽ നിങ്ങളുടെ പാർട്ടിയിലെ ഒന്നിലധികം പുരുഷന്മാർ പീഡിപ്പിച്ചതായി ആരോപിക്കപ്പെട്ടിട്ടുണ്ട്, ആ സ്ത്രീകൾക്ക് വേണ്ടി നിങ്ങൾ ഒന്നും ചെയ്യുന്നത് കണ്ടിട്ടില്ല, ഉർഫി എഴുതി