ഉർഫി ജാവേദ് തന്റെ അസാധാരണമായ ഫാഷൻ സെൻസിലൂടെ ആരാധകരുടെയും സോഷ്യൽ മീഡിയയുടെയും ശ്രദ്ധക്ഷണിക്കുന്നത് തുടരുന്നു. വിചിത്രമായ വസ്ത്രങ്ങളുടെ പേരിൽ ഉർഫി പലപ്പോഴും ട്രോളപ്പെടാറുണ്ട്. എന്നിരുന്നാലും ഉർഫിയുടെ ഫാഷൻ തിരഞ്ഞെടുപ്പുകൾ കാത്തിരിക്കുന്ന നിരവധി പേരുണ്ട്. വിചിത്രമായ വസ്ത്രത്തിൽ സ്വയം അവതരിപ്പിച്ച ഒരു ഇൻസ്റ്റഗ്രാം വീഡിയോ നടി വീണ്ടും പങ്കിട്ടു. ഇത് നെറ്റിസൺസിനിടയിൽ ചർച്ചാ വിഷയമായി മാറി
വീഡിയോയിൽ, ഉർഫി സ്റ്റൈലിഷ് ആയി നടക്കുകയും, തന്റെ ചർമ്മത്തിന്റെ നിറത്തിനു ചേരുന്ന വസ്ത്രത്തിൽ വ്യത്യസ്ത പോസുകൾ കാണിക്കുന്നതും കാണാം. വീഡിയോ പങ്കിട്ടുകൊണ്ട് ഉർഫി എഴുതി, “എ സൈക്കോപാത്ത്!!” പക്ഷെ പലരുടെയും കണ്ണുടക്കിയത് ഉർഫിയുടെ പാന്റിലാണ്. ഒരു കാലിലെ വസ്ത്രം കൃത്യമായി കാണാം. പക്ഷെ മറ്റേ കാലിന് എന്തുപറ്റി എന്നാണ് ചോദ്യം (തുടർന്ന് വായിക്കുക)