advertisement

'മൊബൈൽ ഫോൺ ഓഫ് ആയി' നാലുദിവസം വനത്തിൽ അകപ്പെട്ട സാഹചര്യം ശരണ്യ വിശദീകരിക്കുന്നു

Last Updated:

ഏപ്രിൽ രണ്ടാം തീയതി കുടകിലെ തടിയൻഡമോൾ കൊടുമുടി കയറുന്നതിനിടെയാണ് ശരണ്യയെ കാണാതായത്

Rapid Read
News18
News18
തനിക്ക് ചെറുതായി വഴിതെറ്റിപ്പോയതാണെന്ന് കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതി ശരണ്യ.  താഴേക്ക് ഇറങ്ങിയപ്പോൾ ഒപ്പമുണ്ടായിരുന്നവരെ കാണാൻ സാധിച്ചില്ലെന്നും, മുകളിൽ കണ്ട ചിലരുടെ അടുത്തേക്ക് എത്താൻ മറ്റൊരു വഴിയിലൂടെ ശ്രമിച്ചു. എന്നാൽ അവിടെ ആരെയും കണ്ടില്ലെന്നും ശരണ്യ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ ഒറ്റപ്പെട്ട താൻ ഉൾവനത്തിലൂടെ താഴേക്ക് നടക്കുകയായിരുന്നു.
കയ്യിൽ വെറും 500 മില്ലി ലിറ്റർ വെള്ളം മാത്രമാണ് ഉണ്ടായിരുന്നതെന്നും ഭക്ഷണമോ ഫോൺ റേഞ്ചോ ഉണ്ടായിരുന്നില്ലെന്നും ശരണ്യ പറഞ്ഞു. രാത്രി 6:45 വരെ കാട്ടിലൂടെ നടന്നു. സുഹൃത്തിനെ വിളിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ഫോൺ ഓഫായി. രാത്രി കനത്ത മഴ പെയ്തതിനാൽ വസ്ത്രങ്ങളെല്ലാം നനഞ്ഞു.രാത്രി ഉറങ്ങാന്‍ പറ്റിയില്ലെന്നും ആന ഇറങ്ങാൻ സാധ്യതയുള്ള സ്ഥമായിരുന്നെന്നും ശരണ്യ കൂട്ടിച്ചേർത്തു.
ഏപ്രിൽ രണ്ടാം തീയതി വ്യാഴാഴ്ച കുടകിലെ തടിയൻഡമോൾ കൊടുമുടി കയറുന്നതിനിടെയാണ് ശരണ്യയെ കാണാതായത്. വനംവകുപ്പിന്റെ അനുമതിയോടെ എത്തിയ സംഘത്തിലായിരുന്നു ശരണ്യ ഉണ്ടായിരുന്നത്. കാണാതായ വിവരം പുറത്തുവന്നതോടെ വലിയ രീതിയിലുള്ള തിരച്ചിലായിരുന്നു വനംവകുപ്പും പോലീസും നടത്തിയത്.
advertisement
ശരണ്യയെ കണ്ടെത്താൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചിരുന്നു. കൂടാതെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കർണാടക വനം-ആഭ്യന്തര മന്ത്രിമാരുമായി സംസാരിച്ച് തിരച്ചിൽ ഊർജിതമാക്കാൻ ആവശ്യപ്പെട്ടിരുന്നു. ഒടുവിൽ ഞായറാഴ്ച വൈകിട്ടോടെയാണ് ശരണ്യയെ കണ്ടെത്താനായത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മൊബൈൽ ഫോൺ ഓഫ് ആയി' നാലുദിവസം വനത്തിൽ അകപ്പെട്ട സാഹചര്യം ശരണ്യ വിശദീകരിക്കുന്നു
Next Article
advertisement
'മൊബൈൽ ഫോൺ ഓഫ് ആയി' നാലുദിവസം വനത്തിൽ അകപ്പെട്ട സാഹചര്യം ശരണ്യ വിശദീകരിക്കുന്നു
'മൊബൈൽ ഫോൺ ഓഫ് ആയി' നാലുദിവസം വനത്തിൽ അകപ്പെട്ട സാഹചര്യം ശരണ്യ വിശദീകരിക്കുന്നു
  • കുടകിലെ തടിയൻഡമോൾ കൊടുമുടി ട്രക്കിങ്ങിനിടെ ശരണ്യ വഴിതെറ്റി നാലുദിവസം വനത്തിൽ അകപ്പെട്ടു

  • കയ്യിൽ 500 മില്ലി ലിറ്റർ വെള്ളം മാത്രമായിരുന്നു, ഭക്ഷണവും ഫോൺ റേഞ്ചും ഇല്ലാതെ കാട്ടിലൂടെ നടന്നു

  • വനംവകുപ്പും പോലീസും തിരച്ചിൽ ഊർജിതമാക്കി, കേരള മുഖ്യമന്ത്രി ഇടപെടലോടെ ശരണ്യയെ കണ്ടെത്തി

View All
advertisement