അക്ഷയകുമാറിന്റെയും പൃഥ്വിരാജിന്റെയും സിനിമയെടുത്ത് മുടിഞ്ഞ നിര്‍മാതാവ് 250 കോടി കടം വീട്ടാന്‍ ഓഫീസ് വിറ്റു
- Published by:Rajesh V
- trending desk
Last Updated:
250 കോടി രൂപയുടെ കടം വീട്ടാനായി വാഷു ഭഗ്‌നാനി തന്റെ 7 നിലകളുള്ള ഓഫീസ് വിറ്റു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ സ്ഥലം വാങ്ങിയ ബിൽഡറെ കുറിച്ചോ ഓഫീസ് വിറ്റ തുക സംബന്ധിച്ചോ വ്യക്തതയില്ല.
advertisement
advertisement
നിലവിൽ പ്രൊഡക്ഷൻ ഹൗസിന്റെ 80 ശതമാനം ജീവനക്കാരെയും പിരിച്ചുവിട്ടതായും ഓഫീസ് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതായും ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്തു. ജനുവരിയിലാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ ആരംഭിച്ചത്. ടൈഗര്‍ ഷ്‌റോഫ് നായകനായി എത്തുന്ന ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാന്‍ കഴിയാത്തതും നിര്‍മ്മാണ കമ്പനിയ്ക്ക് വെല്ലുവിളി തീര്‍ത്തിരുന്നു.
advertisement
advertisement
2021ൽ ബെൽബോട്ടം എന്ന ചിത്രം റിലീസ് ചെയ്തതു മുതൽ, പൂജാ എൻ്റർടെയ്ൻമെന്റ്സ് ബോക്സ്ഓഫിൽ തുടർച്ചയായി പരാജയങ്ങൾ ഏറ്റുവാങ്ങാൻ തുടങ്ങിയിരുന്നു. അക്ഷയ് കുമാറിനെ നായകനാക്കി പൂജ എന്റർടൈൻമെന്റ്സ് നിര്‍മ്മിച്ച ചിത്രമാണ് ബെല്‍ബോട്ടം. കോവിഡിന് ശേഷം പ്രൊഡക്ഷൻ കമ്പനിയുടെതായി തിയേറ്ററുകളിൽ എത്തിയ ആദ്യ സിനിമ കൂടിയായിരുന്നു ഇത്.
advertisement
advertisement
advertisement