advertisement

Vishak Nair | സിനിമയിലെ മയക്കുമരുന്ന് വലിക്കുന്ന രംഗത്തിൽ ഉപയോഗിക്കുന്നത് ഒരു മരുന്നാണ്; വെളിപ്പെടുത്തി വിശാഖ് നായർ

Last Updated:
കൂട്ടത്തിലെ ഐശ്വര്യ എന്ന നടിക്ക് 'ഓഫീസർ ഓൺ ഡ്യൂട്ടി'യിൽ വരുന്നത് വരെ ജീവിതത്തിൽ ഒരു സിഗരറ്റ് പോലും വലിച്ചു പരിചയമില്ലയിരുന്നു എന്ന് വിശാഖ് നായർ
1/6
കയ്യിൽ കിട്ടിയെങ്കിൽ കരണം പൊളിച്ച് രണ്ടു പൊട്ടിക്കാൻ പറ്റിയെങ്കിൽ എന്ന് പ്രേക്ഷകരെ ചിന്തിപ്പിച്ച ഒരു സെറ്റ് പിള്ളേർ വില്ലന്മാർ. കുഞ്ചാക്കോ ബോബൻ നായകനായ 'ഓഫീസർ ഓൺ ഡ്യൂട്ടി' (Officer on Duty) കണ്ടുകൊണ്ടിരുന്ന സമയത്തു തന്നെ പല പ്രേക്ഷകരുടെയും മനസിലൂടെ കടന്നു പോയ ചിന്ത ഇതല്ലാതെ മറ്റൊന്നായിരിക്കും എന്ന് പറയാൻ പറ്റുമോ? മയക്കുമരുന്ന് തലയ്ക്ക് പിടിച്ച് മുന്നിൽ നിൽക്കുന്നവരോട് കാരുണ്യമോ ദയയോ ഇല്ലാതെ പെരുമാറുന്ന അഞ്ചംഗ സംഘത്തിന്റെ തലവനായി അഭിനയിച്ച ഒരാളെ പ്രേക്ഷകർ വർഷങ്ങളായി കണ്ടു പരിചയിച്ചു കഴിഞ്ഞു. നടൻ വിശാഖ് നായർ (Vishak Nair) ആയിരുന്നു ആ വേഷം ചെയ്തത്

2/6
'ആനന്ദം' സിനിമയിലെ കുപ്പിയിൽ തുടങ്ങി പലപല വേഷങ്ങളിലൂടെ വൈവിധ്യം നിറഞ്ഞ കഥാപാത്രങ്ങളെ സ്‌ക്രീനിൽ എത്തിക്കാൻ വിശാഖ് നായർക്ക് കഴിഞ്ഞു. ബോളിവുഡിൽ കങ്കണ റണൗത്തിന്റെ 'എമർജൻസി'യിൽ സഞ്ജയ് ഗാന്ധിയുടെ വേഷം അവതരിപ്പിച്ചത് വിശാഖ് ആണ്. എന്നാൽ, കരിയർ ബെസ്റ്റ് എന്ന് വിളിക്കാവുന്ന വേഷം ചെയ്യാൻ വിശാഖ് നായർക്ക് ഓഫീസർ ഓൺ ഡ്യൂട്ടിയിലെ നെഗറ്റീവ് കഥാപാത്രം വേണ്ടിവന്നു. ഈ സിനിമയിൽ മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു എന്ന് പോലും അണിയറപ്രവർത്തകർക്ക് നേരെ ആക്ഷേപം ഉയർന്നു കഴിഞ്ഞു. അതിനിടെ എന്താണ് നിങ്ങൾ സിനിമയിൽ കണ്ടത് എന്ന് വിശാഖ് വ്യക്തമാക്കുന്നു (തുടർന്ന് വായിക്കുക)

3/6
ഈ രംഗങ്ങളിൽ അഭിനയിച്ചവർക്ക് ജീവിതയാഥാർഥ്യവുമായി ബന്ധമില്ല എന്ന് വിശ്വസിക്കാൻ പ്രയാസമുള്ള തരത്തിലായിരുന്നു അവരുടെ പ്രകടനം. മൂക്കിന്റെ ഉള്ളിലേക്ക് വെള്ള നിറത്തിലെ പൊടി വലിച്ചു കയറ്റുന്നതുൾപ്പെടെയുള്ള രംഗങ്ങൾ സിനിമയിൽ ഉണ്ട്. ഇത് വി.എഫ്.എക്സ്. ഒന്നുമല്ല, ശരിക്കും വെള്ള നിറത്തിലെ പൊടി വലിച്ചു കയറ്റിയാണ് എന്ന് വിശാഖ് നായർ വ്യക്തമാക്കി. മയക്കുമരുന്ന് ഉപയോഗിക്കുന്ന രംഗത്തിൽ പകരം എന്തായിരുന്നു എന്നും വിശാഖ് പറയുന്നു

4/6
കൂട്ടത്തിലെ ഐശ്വര്യ എന്ന നടിക്ക് 'ഓഫീസർ ഓൺ ഡ്യൂട്ടി'യിൽ വരുന്നത് വരെ ജീവിതത്തിൽ ഒരു സിഗരറ്റ് പോലും വലിച്ചു പരിചയമില്ലയിരുന്നു. എന്നാൽ, സിനിമയ്ക്ക് വേണ്ടി പുക വിടുന്ന രംഗം ചെയ്യേണ്ടി വന്നു. പലപ്പോഴും, കഥാപാത്രത്തിന്റെ പൂർണതയ്ക്കായി ആ രംഗങ്ങൾ ചെയ്യുമ്പോൾ ചുമച്ചു ബുദ്ധിമുട്ടേണ്ടി വന്നുവെന്നും വിശാഖ് നായർ ഓർക്കുന്നു. ഒരു പ്രത്യേകം ഗുളിക പൊടിച്ച് ഉപയോഗിക്കേണ്ടിയിരുന്ന രംഗങ്ങളിൽ ഗ്ളൂക്കോസ് പൊടി കൊണ്ട് അഡ്ജസ്റ്റ് ചെയ്ത കാര്യവും നടൻ വിവരിച്ചു

5/6
സിനിമകളിൽ സാധാരണഗതിയിൽ ഇത്തരം രംഗങ്ങൾക്കായി വൈറ്റമിൻ ബി ടാബ്‌ലെറ്റ് ആണത്രേ ഉപയോഗിക്കുക. അതിനെ പൊടിയാക്കിയ ശേഷമാകും ഉപയോഗിക്കുക. എന്നാൽ, ഇത് വിപണിയിൽ എളുപ്പം ലഭ്യമല്ല താനും. അതിനു പകരമായി എത്തിയത് ഗ്ളൂക്കോസ് പൊടിയാണ്. സിനിമയിൽ കാണുന്നത് പോലെ അഭിനേതാക്കൾ, പൊടി വലിച്ച് ഉള്ളിലേക്കെടുക്കേണ്ടി വന്നു. വൈറ്റമിൻ ബി അൽപ്പം കൂടി സ്മൂത്ത് ആയി വലിക്കാൻ സാധിക്കുന്ന പൊടിയാണ്. എന്നാൽ, ഗ്ലൂക്കോസ് അങ്ങനെയല്ല. മൂക്കിന്റെ വശങ്ങളിൽ പറ്റിപ്പിടിച്ചിരിക്കും

6/6
ഗ്ളൂക്കോസ് പൊടി വലിച്ചു കയറ്റുമ്പോൾ, സൈനസ് ബ്ലോക്ക് ആവാനുള്ള സാധ്യത നിലനിൽക്കുന്നു. അത് പുറന്തള്ളി കളയേണ്ടതുണ്ട്. വളരെ അലോസരപ്പെടുത്തുന്ന നിലയിലായിരുന്നു പൊടിയുടെ ഉപയോഗം എന്നും വിശാഖ് നായർ ഓർക്കുന്നു. കൂടുതൽ സ്വാഭാവികതയ്ക്കായി രണ്ടും മൂന്നും ടേക്കുകൾക്കായി അഭിനേതാക്കൾ ഇത്രയുമെല്ലാം സഹിച്ചു തന്നെ ഷൂട്ട് ചെയ്തതായും വിശാഖ് നായർ. പ്രിയാ മണിയാണ് ചിത്രത്തിലെ നായിക

50 വർഷത്തിനു ശേഷം ചന്ദ്രനെത്തൊടാൻ മനുഷ്യൻ; ആർട്ടെമിസ് 2 ദൗത്യം മാർച്ച് 6-ന് വിക്ഷേപിക്കാൻ ലക്ഷ്യമിട്ട് നാസ

  • നാസ മാർച്ച് 6-ന് ആർട്ടെമിസ് 2 ദൗത്യം വിക്ഷേപിക്കാൻ ഫ്ലോറിഡയിൽ ഒരുക്കങ്ങൾ പൂർത്തിയാക്കുന്നു

  • 50 വർഷത്തിനുശേഷം നാല് ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനെ ചുറ്റി 10 ദിവസം യാത്ര ചെയ്ത് തിരികെ വരും

  • എസ്എൽഎസ് റോക്കറ്റിലും ഓറിയോൺ പേടകത്തിലും മനുഷ്യർ ആദ്യമായി ചന്ദ്രയാന ദൗത്യം നടത്തും

View All
advertisement