'അനുഭവങ്ങൾ പാളിച്ചകൾ' എന്ന സിനിമയിൽ അഭ്രപാളിയുടെ ഒരറ്റത്ത് നിന്നും മിന്നിമായുന്ന വേഷത്തിൽ തുടങ്ങിയ യുവാവ് വർഷങ്ങൾ പിന്നിടുമ്പോൾ മലയാള സിനിമയുടെ മെഗാ സ്റ്റാർ ആയി മാറുന്നു. നടൻ ബഹദൂറിനൊപ്പമുള്ള രംഗത്തിൽ പ്രത്യക്ഷപ്പെട്ട ആ യുവാവ് പിന്നീട് സജിൻ ആയും അവിടെ നിന്നും മമ്മൂട്ടിയായും മലയാള സിനിമയുടെ തിലകക്കുറിയായി മാറാനായിരുന്നു നിയോഗം. നാളെ അദ്ദേഹത്തിന്റെ എഴുപതാം പിറന്നാൾ ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് സിനിമാ, ആരാധക ലോകം
അടുത്തിടെ സോഷ്യൽ മീഡിയ സ്നേഹാദരങ്ങൾ നൽകിയ അദ്ദേഹത്തിന്റെ ആദ്യ സിനിമയിലെ ചിത്രമാണ് ഈ കാണുന്നത്. 'അനുഭവങ്ങൾ പാളിച്ചകൾ' എന്ന സിനിമയുടെ ഓരോ വാർഷികവും രേഖപ്പെടുത്തുന്നത് മെഗാ സ്റ്റാർ മമ്മൂട്ടി അഭിനയജീവിതം കുറിച്ചതിന്റെ നാൾവഴികൾ കൂടിയാണ്. 1987 ലെ ന്യൂഡൽഹിയോടെ മെഗാ സ്റ്റാർ പട്ടം തേടിയെത്തിയ മമ്മുക്കയുടെ സിനിമാ ജീവിതത്തിനും അരനൂറ്റാണ്ട് പിന്നിട്ടു. വൻ പ്രതിഫലം വാങ്ങുന്ന നായക നടനായി മാറുന്നതിനു മുൻപ് വളരെ ചെറിയ ഒരു തുക വാങ്ങിയായിരുന്നു മമ്മൂട്ടിയുടെ തുടക്കം (തുടർന്ന് വായിക്കുക)
തമിഴ് സിനിമയിൽ മൗനം സമ്മതം (1990), തെലുങ്ക് സിനിമയിൽ സ്വാതി കിരണം (1992), ബോളിവുഡിൽ ത്രിയാത്രി എന്നിവയിലൂടെ മമ്മൂട്ടി അരങ്ങേറ്റം കുറിച്ചു. എങ്കിലും ഹിന്ദിയിൽ നായകനായി അരങ്ങേറ്റം നടത്തിയത് ധർതിപുത്രയിലാണ് (1993). ദ്വിഭാഷാ ചിത്രമായ ശിക്കാരി (2012) യിലൂടെ അദ്ദേഹം കന്നഡ സിനിമയിൽ തുടക്കമിട്ടു. ഡോ. ബാബാസാഹേബ് അംബേദ്കർ (2000) എന്ന ഇന്ത്യൻ-ഇംഗ്ലീഷ് സിനിമയിലും അദ്ദേഹം അഭിനയിച്ചു