Dubai Expo 2020| ദുബായ് എക്സ്പോ 2020ന് വർണാഭമായ തുടക്കം; ഇനി അദ്ഭുത കാഴ്ചകളുടെ കാലം; ചിത്രങ്ങൾ
- Published by:Rajesh V
- news18-malayalam
Last Updated:
ഒളിമ്പിക്‌സിന് സമാനമായിരുന്നു ഉദ്ഘാടനച്ചടങ്ങുകൾ
വിസ്മയക്കാഴ്ചകളുമായി ദുബായ് എക്സ്പോ 2020ന് തുടക്കമായി. വ്യാഴാഴ്ച രാത്രി പ്രാദേശികസമയം എട്ടുമണിക്ക് വർണ വിസ്മയങ്ങളൊരുക്കിയ വേദിയിലാണ് ഔദ്യോഗികമായി മേളയ്ക്ക് തുടക്കമായത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേന ഉപസര്‍വ സൈന്യാധിപനുമായ ഷേയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ദുബായ് കിരീടാവകാശി ഷേയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. REUTERS/Rula Rouhana -
advertisement
advertisement
ദുബായ് എക്സ്പോ 2020 ന്റെ ലോഗോ ദുബായിൽ ഉദ്ഘാടന ചടങ്ങിൽ ചിത്രീകരിച്ചിരിക്കുന്നു. യുഎഇയിലുടനീളം പൊതു ഇടങ്ങളിൽ ഉദ്ഘാടന ചടങ്ങ് പ്രദർശിപ്പിച്ചിരുന്നു. ഇറ്റാലിയൻ ടെനോർ ഗായിക ആൻഡ്രിയ ബോസെല്ലി, ബ്രിട്ടീഷ് ഗായിക എല്ലി ഗോൾഡിംഗ്, ചൈനീസ് പിയാനിസ്റ്റ് ലാങ് ലാംഗ്, സൗദി ഗായകൻ മുഹമ്മദ് അബ്ദു എന്നിവരായിരുന്നു ഉദ്ഘാടന ചടങ്ങിലെ മിന്നും താരങ്ങൾ REUTERS/Ahmed Jadallah -
advertisement
advertisement
ഒളിമ്പിക്‌സിന് സമാനമായിരുന്നു ഉദ്ഘാടനച്ചടങ്ങുകൾ. മൂന്നുഭാഗങ്ങളായി വേര്‍തിരിച്ച് ഒന്നരമണിക്കൂർ ചടങ്ങ് നീണ്ടു. യു എ ഇ ദേശീയഗാനം ആലപിച്ചുകൊണ്ടായിരുന്നു തുടക്കം. ആദ്യഭാഗത്ത് വിശിഷ്ടാതിഥികളെ വേദിയിലേക്ക് ക്ഷണിച്ചു. മേളയില്‍ പങ്കെടുക്കുന്ന എല്ലാരാജ്യങ്ങളെയും പരിചയപ്പെടുത്തലായിരുന്നു രണ്ടാംഭാഗം. തുടര്‍ന്ന് എക്‌സ്പോയ്ക്ക് മേല്‍നോട്ടംവഹിക്കുന്ന ബ്യൂറോ ഓഫ് ഇന്റര്‍നാഷണല്‍ എക്‌സിബിഷന്റെ (ബി ഐ ഇ) സെക്രട്ടറിജനറല്‍ ദിമിത്രി കെര്‍കെന്റസ് വേദിയിലെത്തി എക്‌സ്പോ 2020 ന് ആതിഥേയത്വം വഹിക്കാന്‍ യു എ ഇ എങ്ങനെ തെരഞ്ഞെടുക്കപ്പെട്ടു എന്ന് വിശദീകരിച്ചു. REUTERS/Rula Rouhana -
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
ദുബായ് എക്സ്പോയിൽ നിര്‍മിതബുദ്ധി തന്നെയായിരിക്കും പ്രധാന ആകര്‍ഷണം. സംസാര വൈകല്യങ്ങള്‍ ഉള്ളവരെ സഹായിക്കാനായി നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണം പ്രത്യേക ശ്രദ്ധയാകര്‍ഷിക്കും. മരുഭൂമിയിലെ കൃഷിരീതികള്‍, സൗരോര്‍ജ റഫ്രിജറേറ്റര്‍, പ്ലാസ്റ്റിക് നിര്‍മാര്‍ജനം എന്നിങ്ങനെ വ്യത്യസ്തമായ കാഴ്ചകളാണ് കാത്തിരിക്കുന്നത്. REUTERS/Ahmed Jadallah -