"രണ്ട് ഏഷ്യക്കാരെ വെട്ടിച്ച് പണം അടങ്ങിയ ബാഗുമായി മോഷ്ടാവ് തന്റെ അടുത്തേക്ക് ഓടുയെത്തിയപ്പോൾ കേശൂർ.ധീരതയോടെ അക്രമിയെ നേരിടുകയും ബലപ്രയോഗത്തിലൂടെ തടഞ്ഞുവെക്കുകയായിരുന്നു. അതിനിടെ വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘം അക്രമിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു" തഹ്‌ലാക്ക് പറഞ്ഞു. നൈഫ് മേഖലയിൽ 2.7 മില്യൺ ദിർഹം (ഏകദേശം 6.6 കോടി രൂപ) വിലമതിക്കുന്ന കവർച്ചശ്രമം പരാജയപ്പെടുത്താൻ കേശൂരിന്‍റെ പെട്ടെന്നുള്ള ഇടപെടൽ സഹായിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
കേശൂരിനെ അദ്ദേഹത്തിന്റെ ജോലിസ്ഥലത്തും സഹപ്രവർത്തകർക്കും അയൽക്കാർക്കുമിടയിൽ ആദരിക്കുന്നത് മറ്റുള്ളവർക്ക് പ്രചോദനമാകുകയും, അവരിൽ കവർച്ച സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനും സഹായിക്കുമെന്ന് മേജർ ജനറൽ അൽ മൻസൂരി പറഞ്ഞു. രാജ്യത്തെ താമസക്കാരായ പ്രവാസികളുടെ ഉത്തരവാദിത്തബോധം ശക്തിപ്പെടുത്തുന്നതിനുള്ള ദുബായ് പോലീസിന്റെ പ്രതിബദ്ധതയെയാണ് ഈ സംഭവം പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.