35ാം ദിവസവും പരിശോധന ആവർത്തിക്കും. ഈ സാഹചര്യത്തിലാണ് അൽഹൊസൻ ആപ്ലിക്കേഷനിൽ വാക്സീൻ വോളന്റീയർ എന്നു കാണിച്ചാൽ പ്രവേശനം അനുവദിക്കുന്നതെന്ന് ഫെയ്സ്–3 ക്ലിനിക്കൽ ട്രയൽ യുഎഇ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. നവാൽ അഹ്മദ് അൽ കാബി അറിയിച്ചു. എന്നാൽ പനി, തൊണ്ടവേദന, കഫക്കെട്ട് എന്നീ രോഗലക്ഷണങ്ങളുള്ള വൊളന്റിയർമാർ കോവിഡ‍് പരിശോധനയ്ക്കു ഹാജരാകേണ്ടി വരും.