പാർക്കിങ് സിസ്റ്റം, ടോൾ ഗേറ്റുകൾ, കാർ രേഖകളുടെ കാലാവധി എന്നിവയുമായും ഗതാഗതതടസ്സം നിരീക്ഷിക്കൽ, ലൈസൻസിങ്, റോഡ് സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഡിജിറ്റൽ നമ്പർ പ്ലേറ്റുകളുമായി ബന്ധിപ്പിച്ചിരിക്കും. വാഹനാപകടമോ മറ്റേതെങ്കിലും അടിയന്തര സാഹചര്യമോ ഉണ്ടായാൽ പൊലീസിനും ആംബുലൻസിനും ഡിജിറ്റൽ പ്ലേറ്റുകൾ വേഗത്തിൽ മുന്നറിയിപ്പ് സന്ദേശം നൽകും.