Venkaiah Naidu | ഷെയ്ഖ് ഖലീഫയുടെ നിര്യാണം; ഉപരാഷ്‍ട്രപതി വെങ്കയ്യ നായിഡു അബുദാബിയിൽ

Last Updated:
ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ അബുദാബിയിലെത്തിയ അദ്ദേഹത്തെ ഉന്നതതല പ്രതിനിധി സംഘം സ്വീകരിച്ചു
1/4
 ദുബായ്: യുഎഇ ഭരണാധികാരി ഷെയ്ഖ് ഖലീഫ ബിന്‍ സയിദ് അല്‍ നഹ്യാന്റെ (Sheikh Khalifa Bin Zayed Al Nahyan) നിര്യാണത്തില്‍ അനുശോചനം അറിയിക്കാന്‍ ഇന്ത്യന്‍ ഉപരാഷ്‍ട്രപതി വെങ്കയ്യ നായിഡു (Vice President M Venkaiah Naidu) അബുദാബിയിലെത്തി. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ അബുദാബിയിലെത്തിയ അദ്ദേഹത്തെ ഉന്നതതല പ്രതിനിധി സംഘം സ്വീകരിച്ചു. പുതിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനെ നേരിൽ കണ്ട് വെങ്കയ്യ നായിഡു അനുശോചനം അറിയിക്കും. (ഫോട്ടോ- ഇന്ത്യൻ എംബസി, അബുദാബി)<br /> 
ദുബായ്: യുഎഇ ഭരണാധികാരി ഷെയ്ഖ് ഖലീഫ ബിന്‍ സയിദ് അല്‍ നഹ്യാന്റെ (Sheikh Khalifa Bin Zayed Al Nahyan) നിര്യാണത്തില്‍ അനുശോചനം അറിയിക്കാന്‍ ഇന്ത്യന്‍ ഉപരാഷ്‍ട്രപതി വെങ്കയ്യ നായിഡു (Vice President M Venkaiah Naidu) അബുദാബിയിലെത്തി. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ അബുദാബിയിലെത്തിയ അദ്ദേഹത്തെ ഉന്നതതല പ്രതിനിധി സംഘം സ്വീകരിച്ചു. പുതിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനെ നേരിൽ കണ്ട് വെങ്കയ്യ നായിഡു അനുശോചനം അറിയിക്കും. (ഫോട്ടോ- ഇന്ത്യൻ എംബസി, അബുദാബി) 
advertisement
2/4
 യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റും രാഷ്‍ട്രപിതാവ് ഷെയ്ഖ് സായിദിന്റെ മകനുമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാൻ വെള്ളിയാഴ്‍ച ഉച്ചയ്‍ക്ക് ശേഷമാണ് അന്തരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവർ യുഎഇ ഭരണാധികാരിയുടെ മരണത്തിൽ അനുശോചനം അറിയിച്ചിരുന്നു. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ ഡൽഹിയിലെ യുഎഇ എംബസിയിലെത്തിയാണ് അനുശോചനം അറിയിച്ചത്. തുടര്‍ന്ന് നേരിട്ട് അനുശോചനമറിയിക്കാനായി ഉപരാഷ്‍ട്രപതി തന്നെ ഇന്ന് അബുദാബിയിലെത്തുകയായിരുന്നു. (ഫോട്ടോ- ഇന്ത്യൻ എംബസി, അബുദാബി)<br /> 
യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റും രാഷ്‍ട്രപിതാവ് ഷെയ്ഖ് സായിദിന്റെ മകനുമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാൻ വെള്ളിയാഴ്‍ച ഉച്ചയ്‍ക്ക് ശേഷമാണ് അന്തരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവർ യുഎഇ ഭരണാധികാരിയുടെ മരണത്തിൽ അനുശോചനം അറിയിച്ചിരുന്നു. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ ഡൽഹിയിലെ യുഎഇ എംബസിയിലെത്തിയാണ് അനുശോചനം അറിയിച്ചത്. തുടര്‍ന്ന് നേരിട്ട് അനുശോചനമറിയിക്കാനായി ഉപരാഷ്‍ട്രപതി തന്നെ ഇന്ന് അബുദാബിയിലെത്തുകയായിരുന്നു. (ഫോട്ടോ- ഇന്ത്യൻ എംബസി, അബുദാബി) 
advertisement
3/4
 വെള്ളിയാഴ്‍ച രാത്രി തന്നെ ഷെയ്ഖ് ഖലീഫയുടെ മൃതദേഹം ഖബറടക്കിയിരുന്നു. അബുദാബിയിലെ അല്‍ ബത്തീന്‍ ഖബര്‍സ്ഥാനില്‍ യുഎഇ ഭരണാധികാരികളുടെയും രാജകുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ഖബറടക്കം. ശേഷം ശനിയാഴ്‍ച യുഎഇയുടെ പുതിയ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ തെരഞ്ഞെടുത്തു. നേരത്തെ അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായിരുന്നു അദ്ദേഹം. (ഫോട്ടോ- ഇന്ത്യൻ എംബസി, അബുദാബി)<br /> 
വെള്ളിയാഴ്‍ച രാത്രി തന്നെ ഷെയ്ഖ് ഖലീഫയുടെ മൃതദേഹം ഖബറടക്കിയിരുന്നു. അബുദാബിയിലെ അല്‍ ബത്തീന്‍ ഖബര്‍സ്ഥാനില്‍ യുഎഇ ഭരണാധികാരികളുടെയും രാജകുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ഖബറടക്കം. ശേഷം ശനിയാഴ്‍ച യുഎഇയുടെ പുതിയ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ തെരഞ്ഞെടുത്തു. നേരത്തെ അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായിരുന്നു അദ്ദേഹം. (ഫോട്ടോ- ഇന്ത്യൻ എംബസി, അബുദാബി) 
advertisement
4/4
 അന്തരിച്ച ഷെയ്ഖ് ഖലീഫ ബിന്‍ സയിദ് അല്‍ നഹ്യാന്റെ സഹോദരനും യുഎഇരാഷ്ട്രപിതാവ് ഷെയ്ഖ് സയിദിന്റെ മകനുമാണ് 61കാരനായ ഷെയ്ഖ് മുഹമ്മദ്. ഇന്ത്യടക്കമുള്ള വിദേശ രാജ്യങ്ങളുമായി മികച്ച ബന്ധം പുലര്‍ത്തുന്ന വ്യക്തികൂടിയാണ് പുതിയ ഭരണാധികാരി. യുഎഇയിലെ ഏഴ് എമിറേറ്റുകളിലേയും ഭരണാധിപന്മാര്‍ അടങ്ങിയ സുപ്രീം കൗൺസിൽ യോഗം ചേർന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. (ഫോട്ടോ- ഇന്ത്യൻ എംബസി, അബുദാബി)<br /> 
അന്തരിച്ച ഷെയ്ഖ് ഖലീഫ ബിന്‍ സയിദ് അല്‍ നഹ്യാന്റെ സഹോദരനും യുഎഇരാഷ്ട്രപിതാവ് ഷെയ്ഖ് സയിദിന്റെ മകനുമാണ് 61കാരനായ ഷെയ്ഖ് മുഹമ്മദ്. ഇന്ത്യടക്കമുള്ള വിദേശ രാജ്യങ്ങളുമായി മികച്ച ബന്ധം പുലര്‍ത്തുന്ന വ്യക്തികൂടിയാണ് പുതിയ ഭരണാധികാരി. യുഎഇയിലെ ഏഴ് എമിറേറ്റുകളിലേയും ഭരണാധിപന്മാര്‍ അടങ്ങിയ സുപ്രീം കൗൺസിൽ യോഗം ചേർന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. (ഫോട്ടോ- ഇന്ത്യൻ എംബസി, അബുദാബി) 
advertisement
കോൺഗ്രസ് സീറ്റ് കിട്ടിയില്ല; പെരുമ്പാവൂരില്‍ മഹിളാ കോൺഗ്രസ് നേതാവ് SDPI-യിൽ ചേർന്നു
കോൺഗ്രസ് സീറ്റ് കിട്ടിയില്ല; പെരുമ്പാവൂരില്‍ മഹിളാ കോൺഗ്രസ് നേതാവ് SDPI-യിൽ ചേർന്നു
  • മഹിളാ കോൺഗ്രസ് നേതാവ് സുലേഖ കമാൽ SDPI-യിൽ ചേർന്നു.

  • സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സുലേഖയും ഭർത്താവ് മുഹമ്മദും SDPI-യിൽ ചേർന്നു.

  • പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിൽ മത്സരിക്കാൻ സീറ്റ് നിഷേധിച്ചതാണ് പാർട്ടി വിടാൻ കാരണം.

View All
advertisement