ലോകകപ്പിൽ ഗാംഗുലിയുടെ നേട്ടത്തിനൊപ്പമെത്തി രോഹിത് ശർമ്മ

Last Updated:
ഈ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും(പുറത്താകാതെ 122) പാകിസ്ഥാനെതിരെയും(140) രോഹിത് ശർമ്മ സെഞ്ച്വറി നേടിയിരുന്നു
1/3
Rohit-Sharma
ലണ്ടൻ: മുൻ ഇന്ത്യൻ നായകൻ സൌരവ് ഗാംഗുലിയുടെ നേട്ടത്തിനൊപ്പമെത്തി രോഹിത് ശർമ്മ. ലോകകപ്പിൽ മൂന്ന് സെഞ്ച്വറിയെന്ന നേട്ടമാണ് കഴിഞ്ഞദിവസം ഇംഗ്ലണ്ടിനെതിരെ രോഹിത് ശർമ്മ കൈവരിച്ചത്. ഈ ലോകകപ്പിൽ രോഹിത് ശർമ്മയുടെ മൂന്നാം സെഞ്ച്വറിയായിരുന്നു ഇത്.
advertisement
2/3
Sourav-Ganguly
2003 ലോകകപ്പിലാണ് ഗാംഗുലി ഇന്ത്യയ്ക്കായി മൂന്ന് സെഞ്ച്വറികൾ നേടിയത്. നമീബിയയ്ക്കെതിരെ ഒന്നും കെനിയയ്ക്കെതിരെ രണ്ടു സെഞ്ച്വറികളുമാണ് ആഫ്രിക്കൻ ലോകകപ്പിൽ നായകനായിരുന്ന ഗാംഗുലി കുറിച്ചത്. സെമിയിൽ കെനിയയ്ക്കെതിരെ ഗാംഗുലി നേടിയ സെഞ്ച്വറിയാണ് ഇന്ത്യയെ അന്ന് ഫൈനലിലെത്തിച്ചത്.
advertisement
3/3
rohit
ഈ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും(പുറത്താകാതെ 122) പാകിസ്ഥാനെതിരെയും(140) രോഹിത് ശർമ്മ സെഞ്ച്വറി നേടിയിരുന്നു. ഇതുകൂടാതെ ഓസീസിനെതിരെ(57) അർദ്ധസെഞ്ച്വറിയും അദ്ദേഹം നേടി.
advertisement
'അതിദാരിദ്ര്യത്തില്‍ നിന്ന് മാത്രമേ നാം മുക്തമായിട്ടുള്ളൂ; ദാരിദ്ര്യം ഇനിയും ബാക്കി'; മമ്മൂട്ടി
'അതിദാരിദ്ര്യത്തില്‍ നിന്ന് മാത്രമേ നാം മുക്തമായിട്ടുള്ളൂ; ദാരിദ്ര്യം ഇനിയും ബാക്കി'; മമ്മൂട്ടി
  • കേരളം അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തമായെങ്കിലും ദാരിദ്ര്യം ഇനിയും ബാക്കിയാണെന്ന് മമ്മൂട്ടി പറഞ്ഞു.

  • ദാരിദ്ര്യം പൂര്‍ണമായി നീക്കിയാല്‍ മാത്രമേ സാമൂഹിക ജീവിതം വികസിക്കൂ.

  • കേരളപ്പിറവി ദിനത്തില്‍ മമ്മൂട്ടി പൊതുവേദിയില്‍

View All
advertisement