Gautami: 'പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പം നിന്നില്ല'; നടി ഗൗതമി ബിജെപിയിൽ നിന്ന് രാജിവച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
Gautami Quits BJP: 25 വർഷം മുമ്പാണ് ഗൗതമി ബിജെപിയിൽ ചേർന്നത്.
advertisement
'വ്യക്തിപരമായ പ്രതിസന്ധി നേരിട്ടപ്പോൾ പാർട്ടിയിൽ നിന്നും നേതാക്കളിൽ നിന്നും പിന്തുണ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല. എന്നാൽ വിശ്വാസ വഞ്ചനകാണിച്ച് തന്റെ സ്വത്തുക്കൾ തട്ടിയെടുത്ത വ്യക്തിയെ പാർട്ടി അംഗങ്ങൾ പിന്തുണച്ചു'- രാജിക്കത്തിൽ ഗൗതമി ആരോപിച്ചു. ബിൽഡർ അളകപ്പൻ എന്ന വ്യക്തിക്കു നേരെയാണ് ഗൗതമി ആരോപണമുന്നയിച്ചത്.
advertisement
advertisement
advertisement
advertisement
''20 വർഷം മുമ്പ് ചെറിയ കുട്ടിയുമായി വല്ലാതെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ഞാൻ. മാതാപിതാക്കൾ മരിച്ചുപോയിരുന്നു. ആ സമയത്ത് മുതിർന്ന രക്ഷകർത്താവിനെ പോലെ അളഗപ്പൻ എന്റെ കുടുംബത്തിന്റെ സംരക്ഷണ ചുമതല ഏറ്റെടുത്തു. ഞാൻ അയാളെ വിശ്വസിച്ച് സ്വത്തിന്റെ രേഖകൾ കൈമാറി. എന്നാൽ ഈയടുത്ത കാലത്താണ് തട്ടിപ്പുനടത്തിയത് ശ്രദ്ധയിൽ പെട്ടത്''- ഗൗതമി പറയുന്നു.
advertisement
പരാതി നൽകിയെങ്കിലും അത് നടപടിയാകാൻ ഒരുപാട് കാലമെടുക്കുമെന്നും ഗൗതമി ചൂണ്ടിക്കാട്ടി. ഈയവസരത്തിൽ ഒരിക്കൽ പോലും പാർട്ടി പിന്തുണച്ചില്ല. എന്നാൽ അളഗപ്പനെ പിന്തുണച്ചാണ് മുതിർന്ന നേതാക്കൾ സംസാരിച്ചിരുന്നത്. എന്നാൽ മുഖ്യമന്ത്രിയിൽ തനിക്ക് പ്രതീക്ഷയുണ്ടെന്നും നീതി ലഭിക്കുമെന്നാണ് വിശ്വാസമെന്നും ഗൗതമി കൂട്ടിച്ചേർത്തു.
advertisement
Summary: Actress Gautami Tadimalla, long-time member of the Bharatiya Janata Party (BJP), announced her resignation from the party on Monday. In a letter dated October 23, Tadimalla expressed her dismay over what she described as a lack of support from the party leadership in the face of a personal crisis.