ചന്ദ്രശേഖര്‍ ആസാദിന് ഹൃദയാഘാതത്തിന് സാധ്യത: ഉടനടി ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഡോക്ടർ

Last Updated:
'ആസാദിന് ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എത്രയും വേഗം അദ്ദേഹത്തെ ചികിത്സയ്ക്കായി എയിംസിൽ പ്രവേശിപ്പിക്കാൻ ഡോക്ടർ അഭ്യര്‍ഥിച്ചിരിക്കുന്നത്.
1/6
 ന്യൂഡൽഹി: ഭീ ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് ഹൃദയാഘാതത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി അദ്ദേഹത്തിന്റെ ഫിസിഷ്യൻ. നിലവിൽ ജയിലിൽ കഴിയുന്ന ആസാദിന് പൊലീസുകാർ ചികിത്സ നിഷേധിക്കുന്നുവെന്ന് ആരോപിച്ചാണ് അദ്ദേഹത്തിന്‍റെ രോഗാവസ്ഥ വെളിപ്പെടുത്തി ഡോക്ടർ രംഗത്തെത്തിയിരിക്കുന്നത്

advertisement
2/6
 വിദഗ്ധ ചികിത്സയ്ക്കായി ആസാദിനെ എയിംസിൽ പ്രവേശിപ്പിക്കണമെന്നും അല്ലാത്തപക്ഷം ഹൃദയാഘാതത്തിന് സാധ്യതയുണ്ടെന്നും കാട്ടി ഡോ.ഹർജിത് സിംഗ് ഭട്ടിയാണ് രംഗത്തെത്തിയിരിക്കുന്നത്

3/6
 രോഗവിവരങ്ങൾ ട്വീറ്റ് ചെയ്ത അദ്ദേഹം എത്രയും വേഗം വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടും ഡൽഹി പൊലീസിനോടും അഭ്യർഥിച്ചിട്ടുണ്ട്.

4/6
 'കഴിഞ്ഞ ഒരു വർഷമായി എയിംസിലെ ഹേമറ്റോളജി ഡിപ്പാർട്മെന്റിൽ ചികിത്സ നടത്തി വരികയാണ് ആസാദ്. ആഴ്ചയിൽ രക്തപരിശോധന നടത്തേണ്ടി വരുന്ന രോഗമാണ് അദ്ദേഹത്തിന്. പരിശോധന കൃത്യമായി നടത്തിയില്ലെങ്കിൽ രക്തം ചിലപ്പോൾ കട്ടിയായി അത് പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിലേക്കോ സ്ട്രോക്കിലേക്കോ തന്നെ നയിച്ചേക്കാം..

5/6
 തന്റെ രോഗാവസ്ഥയെക്കുറിച്ച് ചന്ദ്രശേഖര്‍ തിഹാർ ജയിലിലെ പൊലീസുകാരോട് ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും ആശുപത്രിയിലെത്താൻ അവർ അനുമതി നൽകുന്നില്ല' എന്നാണ് ഡോ.ഹർജിത് ട്വിറ്ററിൽ കുറിച്ചത്.

6/6
 'ആസാദിന് ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എത്രയും വേഗം അദ്ദേഹത്തെ ചികിത്സയ്ക്കായി എയിംസിൽ പ്രവേശിപ്പിക്കാൻ ഡോക്ടർ അഭ്യര്‍ഥിച്ചിരിക്കുന്നത്.
'ആസാദിന് ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എത്രയും വേഗം അദ്ദേഹത്തെ ചികിത്സയ്ക്കായി എയിംസിൽ പ്രവേശിപ്പിക്കാൻ ഡോക്ടർ അഭ്യര്‍ഥിച്ചിരിക്കുന്നത്.
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement