advertisement

ട്രംപിന് ഭയമോ...; ഇറാനെതിരെയുള്ള പോരാട്ടത്തിൽ നിന്ന് യുഎസ് പിന്തിരിയുന്നോ? റിപ്പോർട്ടുകൾ പറയുന്നത്

Last Updated:

സംഘർഷം തുടർന്നാൽ ആ​ഗോള ഊർജ്ജ മേഖലയിലും വലിയ തിരിച്ചടികൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

News18
News18
വാഷിം​ങ്ടൺ: ഇറാനെതിരെ തുടരുന്ന സംഘർഷത്തിൽ നിന്ന് യുഎസ് പിന്മാറാൻ ഉദ്ദേശിക്കുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. യുദ്ധത്തിൽ നിന്ന് പിന്മാറുന്നത് സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഉപദേഷ്ടാക്കളുമായി ചർച്ച നടത്തിയതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. വരും കാലങ്ങളിൽ യുദ്ധത്തിന്റെ അപകടസാധ്യതകൾ ഒഴിവാക്കാൻ വേണ്ടിയാണ് യുഎസിന്റെ ഭാ​ഗത്ത് നിന്നും ഇത്തരമൊരു നീക്കമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
രാഷ്ട്രീയ തിരിച്ചടികൾ ഉണ്ടാകുമെന്ന ആശങ്ക ഉപദേഷ്ടാക്കൾ ട്രംപിനോട് വിശദീകരിച്ചു. കൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന സർവേകൾ അനുസരിച്ച്, യുഎസിലെ ഭൂരിഭാ​ഗം ആളുകളും സംഘർഷത്തെ എതിർക്കുന്നു. യുദ്ധം അവസാനിപ്പിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. സംഘർഷം തുടർന്നാൽ ആ​ഗോള ഊർജ്ജ മേഖലയിലും വലിയ തിരിച്ചടികൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ യുദ്ധം അവസാനിപ്പിക്കുന്നകിനെ കുറിച്ച് ട്രംപ് സൂചന നൽകിയിരുന്നു. യുദ്ധം ഏറെ കുറെ പൂർത്തിയായെന്നും സൈനികപരമായി നോക്കുകയാണെങ്കിൽ ടെഹ്റാനിൽ ഒന്നും അവശേഷിക്കുന്നില്ലെന്നും ട്രംപ് പ്രതികരിച്ചിരുന്നു. ഇറാന് നാവികസേനയില്ല, ആശയവിനിമയ സംവിധാനങ്ങളില്ല വ്യോമസേനയുമില്ല. അതിനാൽ യുദ്ധം ഏകദേശം അവസാനിച്ചു. ഇറാന്റെ മിസൈലുകൾ ചിതറിപ്പോയി. അവരുടെ ഡ്രോണുകൾ എല്ലായിടത്തും നശിപ്പിക്കപ്പെടുകയാണ്. ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾ ഇപ്പോൾ കടന്നുപോകുന്നുണ്ടെന്നും അത് പിടിച്ചെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നുമായിരുന്നു അവകാശവാദം.
advertisement
ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ട്രംപിന് മറുപടിയുമായി ഇറാനും രം​ഗത്തെത്തി. സംഘർഷം എപ്പോൾ അവസാനിപ്പിക്കണമെന്ന് അമേരിക്കയല്ല തീരുമാനിക്കുന്നതെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് പ്രതികരിച്ചു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ട്രംപിന് ഭയമോ...; ഇറാനെതിരെയുള്ള പോരാട്ടത്തിൽ നിന്ന് യുഎസ് പിന്തിരിയുന്നോ? റിപ്പോർട്ടുകൾ പറയുന്നത്
Next Article
advertisement
ടി20 ലോകകപ്പിലെ കോടിക്കിലുക്കം;  കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
ടി20 ലോകകപ്പിലെ കോടിക്കിലുക്കം; കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
  • ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യക്ക് 2.34 ദശലക്ഷം ഡോളർ സമ്മാനത്തുക ലഭിക്കും

  • ടൂർണമെന്റിൽ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1.03 കോടി രൂപ വീതം സമ്മാനമായി ലഭിക്കും

  • ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകൾക്ക് ലഭിക്കുന്നതാണ്

View All
advertisement