കഴിഞ്ഞയാഴ്ച സിനഗുഡി- സിങ്കാര റോഡില്‍ ഗുരുതര പരുക്കേറ്റ നിലയിൽ കാട്ടാനയെ വനപാലകർ കണ്ടെത്തുകയായിരുന്നു.
News18 Malayalam | January 22, 2021, 8:08 PM IST
1/ 10
ഗൂഡല്ലൂർ: തമിഴ്നാട്ടിലെ മസിനഗുഡിയിൽ നാട്ടിലിറങ്ങിയ കാട്ടാനയെ തീകൊളുത്തിയ ടയർ എറിഞ്ഞ് കൊലപ്പെടുത്തി. ഇരുചക്ര വാഹനത്തിന്റെ ടയറിനുള്ളില്‍ പെട്രോള്‍ നിറച്ചു തീകൊളുത്തി എറിഞ്ഞെന്നാണ് വിവരം. അതിക്രൂരമായ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ തമിഴ്നാട് വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
2/ 10
രാത്രിയില്‍ ജനവാസ മേഖലയിൽ ഇറങ്ങിയ ആനയ്ക്കു നേരെയാണ് പ്രദേശവാസികളുടെ ക്രൂരമായ ആക്രമണമുണ്ടായത്. തീകൊളുത്തി എറിഞ്ഞ ടയർ ആനയുടെ ചെവിയില്‍ കുരുങ്ങിയാണാ ആനയ്ക്ക് ഗുരുതരമായി പൊള്ളലേറ്റത്. ഈ മുറിവിൽ നിന്നും രക്തം വാർന്നാണ് ആന മരിച്ചതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
3/ 10
കഴിഞ്ഞയാഴ്ച സിനഗുഡി- സിങ്കാര റോഡില്‍ ഗുരുതര പരുക്കേറ്റ നിലയിൽ കാട്ടാനയെ വനപാലകർ കണ്ടെത്തുകയായിരുന്നു. ചെവിയുടെ പിൻഭാഗം ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു. മറ്റു മൃഗങ്ങൾ ആക്രമിച്ചതാകാമെന്നാണ് ഉദ്യോഗസ്ഥർ കരുതിയത്. തുടർന്ന് ചികിത്സ നൽകി.
4/ 10
വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകും വഴി ചൊവ്വാഴ്ചയാണ് ആന ചരിഞ്ഞത്. ഇതിനു പിന്നാലെയാണ് ആനയുടെ ദേഹത്ത് തീ കൊളുത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
5/ 10
ദിവസങ്ങള്‍ക്കു മുന്‍പ് മരവകണ്ടി ഡാമിലെ വെള്ളത്തില്‍ ഒരു ദിവസം മുഴുവന്‍ ഈ ആന ഇറങ്ങിനിന്നതു കണ്ടവരുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിലും കാട്ടാനയ്ക്കു നേരെ ക്രൂരമായ ആക്രമണം നടന്നതായി കണ്ടെത്തിയിരുന്നു.
6/ 10
സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് തമിഴ്നാട് വനം വകുപ്പിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ടി ചെയ്യുന്നു.