advertisement

‌ലണ്ടനിൽ പൊതുസ്ഥലത്ത് പാൻമസാല ചവച്ച്തുപ്പിയ 2 ഇന്ത്യക്കാർക്ക് 1.72 ലക്ഷം രൂപ പിഴ

Last Updated:

എഡ്ജ് വെയറിൽ താമസിക്കുന്ന അക്ഷിത് കുമാർ, റുയിസ്ലിപിലെ ഹിതേഷ് പട്ടേൽ എന്നിവർക്കാണ് 1.72 ലക്ഷം രൂപ വീതം പിഴ ചുമത്തിയത്. ലണ്ടനിലെ പ്രദേശിക മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

News18
News18
ന്യൂഡൽഹി: ലണ്ടനിലെ പൊതുസ്ഥലത്ത് പാൻമസാല ചവച്ച് തുപ്പിയതിന് 2 ഇന്ത്യക്കാർക്ക് പിഴ ചുമത്തി. 1.72 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. എഡ്ജ് വെയറിൽ താമസിക്കുന്ന അക്ഷിത് കുമാർ, റുയിസ്ലിപിലെ ഹിതേഷ് പട്ടേൽ എന്നിവർക്കാണ് 1.72 ലക്ഷം രൂപ വീതം പിഴ ചുമത്തിയത്. ലണ്ടനിലെ പ്രദേശിക മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
പാൻ മസാല ചവച്ച് തുപ്പിയതിന് 12,371 രൂപയാണ് ഇരുവർക്കും ആദ്യം പിഴ ചുമത്തിയിരുന്നത്. നോർത്ത് വെസ്റ്റ് ലണ്ടൻ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. എന്നാൽ കോടതിയിൽ ഹാജരാകാനോ പിഴത്തുക അടയ്ക്കാനോ ഇരുവരും തയാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പിഴത്തുക 1.72 ലക്ഷമായി ഉയർന്നത്.
2025 ജൂൺ 11- ന് കിംഗ്‌സ്ബറിയിലെ റോഡിൽ പാൻമസാല ചവച്ചുതുപ്പിയതിനാണ് അക്ഷിത് കുമാറിനെ ശിക്ഷിച്ചത്. തൊട്ടടുത്ത ദിവസം വെംബ്ലി ഹില്ലിലെ റോഡിൽ തുപ്പിയതിന് ഹിതേഷ് പട്ടേലിനുമാണ് കോടതി ശിക്ഷിച്ചത്.
advertisement
ലണ്ടനിലെ പൊതുയിടങ്ങളിൽ ഇത്തരത്തിൽ പാൻമസാല ചവച്ചുതുപ്പുന്നത് വൃത്തിയാക്കുന്നതിന് പ്രതിവർഷം 37 ലക്ഷം രൂപയാണ് ​ഗവൺമെന്റ് ചെലവഴിക്കുന്നത്. ഇത്തരം പ്രവൃത്തികളിലൂടെ പൊതുസ്ഥലങ്ങൾ  വൃത്തിഹീനമാക്കുന്നവരെ പിടികൂടാൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ദിവസവും പട്രോളിംഗ് നടത്തുന്നുണ്ട്. പിഴത്തുക അടച്ചില്ലെങ്കിൽ ആ വ്യക്തിക്കെതിരെ കേസെടുക്കും.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
‌ലണ്ടനിൽ പൊതുസ്ഥലത്ത് പാൻമസാല ചവച്ച്തുപ്പിയ 2 ഇന്ത്യക്കാർക്ക് 1.72 ലക്ഷം രൂപ പിഴ
Next Article
advertisement
'ഹൃദയത്തുടിപ്പാണ് KSU'; രാജിനീക്കത്തിൽ നിന്ന് അലോഷ്യസ് സേവ്യർ പിന്മാറി
'ഹൃദയത്തുടിപ്പാണ് KSU'; രാജിനീക്കത്തിൽ നിന്ന് അലോഷ്യസ് സേവ്യർ പിന്മാറി
  • കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് ചുമതലയിൽ നിന്നും രാജി നൽകിയിട്ടില്ലെന്ന് അലോഷ്യസ് സേവ്യർ വ്യക്തമാക്കി

  • ഇടുക്കി, പൂഞ്ഞാർ, പീരുമേട് മണ്ഡലങ്ങളിൽ സ്ഥാനാർഥിത്വം പരിഗണിച്ചെങ്കിലും അവസാനം സീറ്റ് നിഷേധിച്ചു

  • നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ചുള്ള രാജി നീക്കത്തിൽ നിന്ന് അലോഷ്യസ് പിന്മാറി

View All
advertisement