ലോക്ക്ഡൗണിന് മുമ്പ്, പുലർച്ചെ 2.30 മുതൽ മൂന്ന് വരെയാണ് കുയിലുകളുടെ ശബ്ദം കേട്ടിരുന്നതെന്ന് എം ബി കൃഷ്ണ പറയുന്നു. എന്നാൽ ലോക്ക്ഡൗൺ ആയതോടെ വാഹനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. അതിനാൽ, പക്ഷികൾക്ക് കൂടുതൽ ഉറക്കം ലഭിക്കാൻ തുടങ്ങി. അവർ ഇപ്പോൾ പുലർച്ചെ നാലുമണിയോടെയാണ് പാടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, ഇപ്പോൾ മലിനീകരണം കുറഞ്ഞതോടെ വീടുകൾക്ക് ചുറ്റുമുള്ള മരങ്ങളിലും കുറ്റിക്കാടുകളിലും ബൾബുൾ അല്ലെങ്കിൽ മറ്റ് പലതരം പക്ഷികളെ കണ്ടു തുടങ്ങിയതായാണ് പക്ഷി നിരീക്ഷകരുടെ വിലയിരുത്തൽ. ലോക്ക്ഡൗൺ കാലത്ത് ഫ്ലെമിംഗോസ് കൂട്ടത്തോടെ മുംബൈയിലെത്തിയ വാർത്ത മുമ്പ് പുറത്തു വന്നിരുന്നു. എല്ലാവർഷവും മുംബൈയിൽ ഫ്ലെമിംഗോസ് എത്താറുണ്ട്. എന്നാൽ, കൂട്ടമായി എത്തുന്ന ഈ ദേശാടന പക്ഷികളുടെ സൗന്ദര്യം ഇതുപോലെ ആസ്വദിച്ച കാലം ഇതിനു മുൻപുണ്ടായിട്ടില്ലെന്നാണ് വിവരം.