advertisement

മഹാരാഷ്ട്രയിലെ കക്ഷി നില ഇങ്ങനെ; കണക്കുകൂട്ടൽ തെറ്റിച്ചത് സഖ്യങ്ങൾ

Last Updated:
തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യമായാണ് ശിവസേനയും ബിജെപിയും മത്സരിച്ചത്. ഫലം വന്നപ്പോൾ സഖ്യത്തിന് 161 സീറ്റുകൾ ലഭിച്ചു. ബിജെപിക്ക് 105 സീറ്റും ശിവസേനയ്ക്ക് 56 സീറ്റും.
1/4
 ഓരോ നിമിഷവും മാറിമറിയുന്ന തരത്തിലാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയം. മഹാരാഷ്ട്ര നിയമസഭയിൽ ആകെ 288 സീറ്റുകളാണുള്ളത്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 145 സീറ്റുകൾ. തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യമായാണ് ശിവസേനയും ബിജെപിയും മത്സരിച്ചത്. ഫലം വന്നപ്പോൾ സഖ്യത്തിന് 161 സീറ്റുകൾ ലഭിച്ചു. ബിജെപിക്ക് 105 സീറ്റും ശിവസേനയ്ക്ക് 56 സീറ്റും. 2014ൽ ഇരുകക്ഷികളും ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ ബിജെപിക്ക് 122 സീറ്റും ശിവസേനയ്ക്ക് 63 സീറ്റും ലഭിച്ചിരുന്നു. പിന്നീട് ഇരുവരും സഖ്യത്തിലായി സർക്കാർ രൂപീകരിക്കുകയായിരുന്നു.

2/4
 121 സീറ്റിൽ മത്സരിച്ച എൻസിപിക്ക് ഇത്തവണ 54 സീറ്റ് ലഭിച്ചു. കഴിഞ്ഞ തവണ ഇത് 41 ആയിരുന്നു. 13 സീറ്റുകൾ വർധിച്ചു. 147 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് ഇത്തവണ 44 സീറ്റ് ലഭിച്ചു. കഴിഞ്ഞ തവണ ഇത് 42 ആയിരുന്നു.

3/4
 ഏഴ് സീറ്റിൽ മത്സരിച്ച സമാജ്‌വാദി പാർട്ടിക്ക് രണ്ട് സീറ്റും എട്ട് സീറ്റിൽ മത്സരിച്ച സിപിഎമ്മിന് ഒരു സീറ്റുമാണ് ലഭിച്ചത്. സമാജ്‌വാദി പാർട്ടിക്കും സിപിഎമ്മിനും കഴിഞ്ഞ തവണ ഓരോ സീറ്റ് മാത്രമാണ് ലഭിച്ചത്. മറ്റുള്ളവർക്കെല്ലാം കൂടി ഇത്തവണ 25 സീറ്റാണ് ലഭിച്ചത്. കഴിഞ്ഞ ഇത് 17 ആയിരുന്നു.

4/4
 ബിജെപിയും ശിവസേനയും സഖ്യമായാണ് മത്സരിച്ചതെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി സഖ്യം തകരുകയായിരുന്നു. എതിർപക്ഷത്തായിരുന്ന കോൺഗ്രസുമായും എൻസിപിയുമായും ശിവസേന കൂട്ടികൂടിയതോടെയാണ് ത്രികക്ഷി സഖ്യം യാഥാർഥ്യമായത്.

ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം

  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement