advertisement

ഓട്ടോറിക്ഷ സ്ഫോടക വസ്തുവിന് മുകളിൽ;സ്കൂൾ കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Last Updated:

പ്രദേശത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് നാട്ടുകാരെ ആശങ്കയിലാക്കുന്നുണ്ട്

സ്ഫോടക വസ്തുവിലൂടെ കയറിയിറങ്ങിയ ഓട്ടോറിക്ഷ
സ്ഫോടക വസ്തുവിലൂടെ കയറിയിറങ്ങിയ ഓട്ടോറിക്ഷ
പാലക്കാട് : തൃക്കങ്ങോട്ട് സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ റോഡിലെ സ്ഫോടക വസ്തുവിന് മുകളിലൂടെ കയറിയിറങ്ങി പൊട്ടിത്തെറിച്ചു. ഒറ്റപ്പാലം വിവേകാനന്ദ - ചാത്തൻ പറമ്പ് റോഡിൽ നടന്ന അപകടത്തിൽ നിന്ന് യാത്രക്കാരായ വിദ്യാർത്ഥികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
റോഡിൽ ഉപേക്ഷിച്ച നിലയിൽ കിടന്നിരുന്ന പന്നിപ്പടക്കമാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഓട്ടോയുടെ ടയർ ഇതിന് മുകളിലൂടെ കയറിയതോടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ വലിയ ശബ്ദമുണ്ടായെങ്കിലും വാഹനത്തിന് നിയന്ത്രണം നഷ്ടമാകാതിരുന്നതും തീപിടുത്തം ഉണ്ടാകാതിരുന്നതും വൻ ദുരന്തം ഒഴിവാക്കി.
പ്രദേശത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് നാട്ടുകാരെ ആശങ്കയിലാക്കുന്നുണ്ട്. ഒരു മാസം മുൻപും സമാനമായ രീതിയിൽ പാതയോരത്ത് കിടന്ന പന്നിപ്പടക്കം പൊട്ടിത്തെറിച്ച് ഒരു വിദ്യാർഥിക്ക് പരിക്കേറ്റിരുന്നു. ജനവാസ മേഖലകളിലും റോഡുകളിലും സ്ഫോടക വസ്തുക്കൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നവർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഓട്ടോറിക്ഷ സ്ഫോടക വസ്തുവിന് മുകളിൽ;സ്കൂൾ കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement