PM Modi Donations | പിഎം കെയേഴ്സ് ഫണ്ടിലേക്ക് ലക്ഷങ്ങൾ; വരുമാനത്തിൽ നിന്ന് സംഭാവനയായി ഇതുവരെ നൽകിയത് 100 കോടിക്കു മുകളിൽ
മുഖ്യമന്ത്രിയായിരുന്ന കാലത്ത് തനിക്ക് ലഭിച്ച എല്ലാ സമ്മാനങ്ങളും ലേലം ചെയ്ത് കിട്ടിയ തുകയായ 89.96 കോടി രൂപ മോദി കന്യ കെളവാണി ഫണ്ടിലേക്ക് സംഭാവന ചെയ്തു. ഈ സ്കീമിലൂടെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയാണ് ഈ തുക ഉപയോഗിക്കുന്നത്.
News18 | September 3, 2020, 3:37 PM IST
1/ 8
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവനയായി നൽകിയത് രണ്ടേകാൽ (2.25) ലക്ഷം രൂപ. ഫണ്ടിന്റെ പ്രാഥമിക ശേഖരണത്തിലേക്കാണ് പ്രധാനമന്ത്രി 2.25 ലക്ഷം രൂപ സംഭാവനയായി നൽകിയത്.
2/ 8
ഇത് മാത്രമല്ല പ്രധാനമന്ത്രി സംഭാവനയായി നൽകിയിരിക്കുന്നത്. പെൺകുട്ടികളുടെ വിദ്യാഭ്യാസം മുതൽ ഗംഗ ശുചീകരണത്തിനും നിരാലംബരുടെ ക്ഷേമത്തിനും പ്രധാനമന്ത്രി മോദി സംഭാവന നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി മോദിയുടെ സംഭാവനകൾ ഇതുവരെ 103 കോടി രൂപ കവിഞ്ഞു.
3/ 8
2019ൽ കുംഭമേളയിലെ ശുചിത്വ തൊഴിലാളികളുടെ ക്ഷേമത്തിനായി ഫണ്ടിലേക്ക് തന്റെ സ്വന്തം സമ്പാദ്യത്തിൽ നിന്ന് 21 ലക്ഷം രൂപയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭാവനയായി നൽകിയത്.
4/ 8
ദക്ഷിണ കൊറിയയിലെ സിയോളിൽ നിന്ന് ലഭിച്ച സമാധാന പുരസ്കാരത്തിലെ 1.3 കോടി രൂപയും സമ്മാനം ലഭിച്ചയുടൻ തന്നെ പുണ്യനദിയായ ഗംഗ ശുചീകരിക്കാനുള്ള പദ്ധതിയായ നമാമി ഗംഗയ്ക്കായി കൈമാറി.
5/ 8
അടുത്തിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച മെമന്റോകളുടെ ലേലത്തിൽ നിന്ന് മാത്രം 3.40 കോടി രൂപ ശേഖരിച്ചിരുന്നു. ഇതിൽ നിന്ന് ലഭിച്ച തുകയും നമാമി ഗംഗ പദ്ധതിക്കായി നൽകുകയാണ് ചെയ്തത്.
6/ 8
നേരത്തെ, പ്രധാനമന്ത്രി മോദി 2015 വരെ തനിക്ക് ലഭിച്ച പുരസ്കാരങ്ങൾ ലേലം ചെയ്യാൻ മുൻകൈ എടുത്തിരുന്നു. സൂറത്തിൽ നടന്ന ലേലത്തിൽ 8.35 കോടി രൂപ ലഭിക്കുകയും ആ തുക പൂർണമായും നമാമി ഗംഗ മിഷനായി നൽകുകയും ചെയ്തു.
7/ 8
ഗുജറാത്ത് മുഖ്യമന്ത്രി പദത്തിൽ കാലാവധി പൂർത്തിയാക്കിയ സമയത്ത് അദ്ദേഹം തന്റെ സ്വന്തം സമ്പാദ്യത്തിൽ നിന്ന് 21 ലക്ഷം രൂപ ഗുജറാത്ത് സർക്കാരിലെ സ്റ്റാഫുകളുടെ വിദ്യാഭ്യാസത്തിനായി നൽകി.
8/ 8
മുഖ്യമന്ത്രിയായിരുന്ന കാലത്ത് തനിക്ക് ലഭിച്ച എല്ലാ സമ്മാനങ്ങളും ലേലം ചെയ്ത് കിട്ടിയ തുകയായ 89.96 കോടി രൂപ മോദി കന്യ കെളവാണി ഫണ്ടിലേക്ക് സംഭാവന ചെയ്തു. ഈ സ്കീമിലൂടെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയാണ് ഈ തുക ഉപയോഗിക്കുന്നത്.