ന്യൂഡൽഹി: റെയിൽവേ സേവനങ്ങൾക്കായി വിളിക്കാൻ ഇനി ഒരൊറ്റ നമ്പർ മാത്രം. റെയിൽവേ ഹെൽപ് ലൈൻ നമ്പർ 139 മാത്രമാക്കുന്നു. ജനുവരി മുതൽ ഇത് നടപ്പാക്കാനാണ് റെയിൽവേ ഉദ്ദേശിക്കുന്നത്. ഇതുകൂടാതെ റെയിൽ മഡാഡ് എന്ന പേരിൽ മൊബൈൽ ആപ്പും ഉണ്ടാകും. റെയിൽവേ സേവനങ്ങൾ ഈ ആപ്പിലൂടെ നേടാനാകും.
2/ 3
അതേസമയം പൊലീസ് സഹായം തേടാനുള്ള 182 എന്ന നമ്പർ നിലനിർത്തും. മറ്റെല്ലാ നമ്പരുകളും നിർത്തലാക്കാനാണ് റെയിൽവേ തീരുമാനിച്ചിരിക്കുന്നത്. റെയിൽ മഡാഡ് ആപ്പ് മാത്രം നിലനിർത്തിക്കൊണ്ട്, പോർട്ടൽ സേവനവും റെയിൽവേ നിർത്തും.
3/ 3
139ൽ വിളിച്ചാൽ വിവിധ സേവനങ്ങൾ തെരഞ്ഞെടുക്കുംവിധമുള്ള സംവിധാനമാണ് ഏർപ്പെടുത്തുന്നത്.