Air India Plane Crash: വിമാനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കൈമാറുമ്പോൾ ബന്ധുക്കൾ പൊട്ടിക്കരഞ്ഞത് ഡോക്ടറുടെ ആ ഒരു വാക്കിൽ
- Published by:ASHLI
- news18-malayalam
Last Updated:
മൃതദേഹങ്ങൾ വിട്ടുകൊടുക്കുമ്പോൾ, മരണ സർട്ടിഫിക്കറ്റ്, പോലീസ് അന്വേഷണ റിപ്പോർട്ട്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, എഫ്‌എസ്‌എൽ റിപ്പോർട്ട് മൃതദേഹത്തിൽ നിന്ന് കണ്ടെത്തിയ ആഭരണങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവയും ബന്ധുക്കൾക്ക് കൈമാറുന്നുണ്ട്
ജൂൺ 12 നാണ് ലോകത്തെയാകെ ഞെട്ടിച്ച വിമാനപകടം രാജ്യത്ത് സംഭവിച്ചത്. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനർ ആണ് പറന്നുയർന്ന് മിനിറ്റുകൾക്ക് ശേഷം തകർന്നുവീണത്. വിമാനത്തിൽ 242 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. അതിൽ ഒരാൾ ഒഴിച്ച് ബാക്കിയെല്ലാവരും കൊല്ലപ്പെട്ടു.11A നമ്പർ സീറ്റിൽ ഇരുന്നിരുന്ന രമേശ് വിശ്വാസ് കുമാർ എന്ന 38കാരനാണ് രക്ഷപ്പെട്ടത്. വിമാന യാത്രികർ മാത്രമല്ല അപകടം നടന്നതിന്റെ പ്രദേശത്തുണ്ടായവരും സംഭവത്തിൽ മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 274 ആയി ഉയർന്നു.
advertisement
അപകടത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി മൂന്ന് ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) ടീമുകൾ ആണ് ഉള്ളത്. മരിച്ചവരുടെ അസ്ഥികളുടെയും പല്ലുകളുടെയും സാമ്പിളുകൾ ശേഖരിച്ച് അവരുടെ ബന്ധുക്കളുടെ രക്തസാമ്പിളുകളുമായി താരതമ്യം ചെയ്യ്താണ് മരിച്ചവരെ തിരിച്ചറിയുന്നത്. അത്തരത്തിൽ അഹമ്മദാബാദ് സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുവന്ന മൃതദേഹങ്ങളിൽ നിന്നുള്ള 92 സാമ്പിളുകളുടെ ഡിഎൻഎ പരിശോധന പൂർത്തിയായി. എന്നിരുന്നാലും, ഈ 92 സാമ്പിളുകളും 87 വ്യക്തികളുടേതാണ്. ചില സന്ദർഭങ്ങളിൽ ഒരേ വ്യക്തിയുടെ ഒന്നിലധികം ശരീരഭാഗങ്ങൾ പലയിടത്തു നിന്നായി കണ്ടെത്തിയിട്ടുണ്ട്.
advertisement
ഇത്തരത്തിൽ ഡിഎൻഎ പരിശോധന പൂർത്തിയാക്കിയ 47 മൃതദേഹങ്ങൾ അഹമ്മദാബാദ്, ഖേഡ, കോട്ട, മെഹ്സാന, ബറൂച്ച്, വഡോദര, ആരവല്ലി, ആനന്ദ്, ജുനാഗഡ്, ഭാവ്‌നഗർ, അമ്രേലി, മഹിസാഗർ തുടങ്ങിയ ജില്ലകളിലേക്ക് അയച്ചിട്ടുണ്ട്. മരിച്ചവരിൽ ചിലരുടെ സംസ്കാരം ഞായറാഴ്ച നടന്നു. രാജസ്ഥാനിലെ ഉദയ്പൂരിൽ താമസിക്കുന്ന മോദി കുടുംബം അവരുടെ രണ്ട് മക്കളായ ശുഭ് (24), ഷാഗുൺ (23) എന്നിവരെ അഹമ്മദാബാദിലെ തൽതേജ് ശ്മശാനത്തിൽ സംസ്കരിച്ചു. അവർ ലണ്ടൻ സന്ദർശിക്കാനായി യാത്ര തിരിച്ചവരായിരുന്നു.
advertisement
advertisement
advertisement
അതേസമയം, മൃതദേഹങ്ങൾ തിരിച്ചറിയുന്നതിലെ കാലതാമസത്തിലും എയർലൈനിന്റെ അശ്രദ്ധയിലും നിരവധി കുടുംബങ്ങൾ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. അഹമ്മദാബാദിൽ കാത്തിരിക്കുന്ന ഇരകളുടെ കുടുംബാംഗമായ ഇംതിയാസ് അലി പറഞ്ഞു, "72 മണിക്കൂറിലധികം കഴിഞ്ഞു, പക്ഷേ ഇതുവരെ ആരിൽ നിന്നും ഒരു വിവരവും ലഭിച്ചിട്ടില്ല. എന്റെ സഹോദരൻ ജാവേദും ഭാര്യയും രണ്ട് കുട്ടികളും മരിച്ചു. ഞങ്ങൾ അവരുടെ മൃതദേഹത്തിനായി കാത്തിരിക്കുകയാണ്."
advertisement
മൃതദേഹങ്ങൾ വിട്ടുകൊടുക്കുമ്പോൾ, സംസ്ഥാന സർക്കാർ മരണ സർട്ടിഫിക്കറ്റ്, പോലീസ് അന്വേഷണ റിപ്പോർട്ട്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, എഫ്‌എസ്‌എൽ റിപ്പോർട്ട് (ഡിഎൻഎ പൊരുത്തപ്പെടുത്തൽ സ്ഥിരീകരണത്തോടെ), മൃതദേഹത്തിൽ നിന്ന് കണ്ടെത്തിയ ആഭരണങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവയും ബന്ധുക്കൾക്ക് കൈമാറുന്നുണ്ട്. മൃതദേഹങ്ങൾ കുടുംബത്തിന് കൈമാറുമ്പോൾ ഡോക്ടർമാർ ഒരു കാര്യം മാത്രമാണ് പ്രത്യേകമായി പറയുന്നത്. 'ദയവായി ശവപ്പെട്ടി തുറക്കരുത്' എന്ന്.
advertisement
ഭീകരമായ വിമാനാപകടത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഭാഗികമായി കത്തിക്കരിഞ്ഞതാണ്. കണ്ണൂകൾക്ക് താങ്ങാൻ സാധിക്കുന്നതിലും ഭീകരമായിരിക്കാം ആ കാഴ്ച്ച. അതിനാൽ ശവപ്പെട്ടികൾ തുറക്കരുതെന്ന് ഡോക്ടർമാർ കുടുംബങ്ങളോട് ഉപദേശിക്കുന്നു. പ്രിയപ്പെട്ടവരെ അത്തരമൊരു അവസ്ഥയിൽ കാണാൻ ആളുകൾക്ക് കഴിയില്ലെന്നും കുടുംബങ്ങൾ കണ്ണീരിൽ കുതിർന്നിരിക്കുകയാണെന്നും കരുതുന്നതുകൊണ്ടായിരിക്കാം ഈ ഉപദേശം നൽകുന്നത്.