ഡിഎംകെയിൽ നിന്ന് കോൺഗ്രസ് വഴി ബിജെപിയിലേക്ക്; ഖുശ്ബുവിന്‍റെ രാഷ്ട്രീയ യാത്ര ഇങ്ങനെ

Last Updated:
കഴിഞ്ഞ ദിവസം ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവിയിൽ നിന്നും ഖുശ്ബു പ്രാഥമിക അംഗത്വം സ്വീകരിച്ചു. ബി ജെ പി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ എൽ മുരുഗന്റെ സാന്നിദ്ധ്യത്തിലാണ് അംഗത്വം സ്വീകരിച്ചത്
1/10
 ദിവസങ്ങളായി നീണ്ടു നിന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് തെന്നിന്ത്യൻ താരം ഖുശ്ബു കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നിരുന്നു. എഐസിസി വക്താവായിരുന്ന ഖുശ്ബു പാർട്ടിയുമായി ആറ് വർഷം നീണ്ട ബന്ധം അവസാനിപ്പിച്ചാണ് ബിജെപിയിലേക്ക് ചേക്കേറിയത്.  (Image: Instagram)

advertisement
2/10
 അടുത്ത വർഷം നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ഖുശ്ബുവിന്‍റെ ഈ കൂടുമാറ്റം എന്നാണ് വിലയിരുത്തപ്പെടുന്നത്. താരത്തിന്‍റെ ബിജെപി പ്രവേശനം സംബന്ധിച്ച അഭ്യൂഹം ശക്തമായിരിക്കെ എഐസിസി വക്താവ് സ്ഥാനത്ത് നിന്നും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നീക്കം ചെയ്തിരുന്നു. (Image: Instagram)

3/10
 പിന്നാലെയാണ് രാജിപ്രഖ്യാപനം എത്തിയത്. ജനങ്ങളുടെ പിന്തുണയില്ലാത്തവരും യാഥാർഥ്യ ബോധമില്ലാത്തവരും കോൺഗ്രസിന്‍റെ ഉന്നതതലങ്ങളിലിരുന്ന് പാർട്ടിയെ നിയന്ത്രിക്കുകയാണെന്നും തന്നെ പോലുള്ളവരെ ഒതുക്കുകയാണെന്നുമാണ്  കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് സമർപ്പിച്ച കത്തിൽ ഖുശ്ബു ആരോപിച്ചത്.

4/10
 പാർട്ടിക്ക് താഴേതട്ടിലേക്ക് ഇറങ്ങി ചെല്ലാനാകുന്നില്ലെന്നും ആത്മാർത്ഥമായി പ്രവർത്തിക്കുന്നവർ നിരാശയിലാണെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.  (Image: Instagram)

5/10
 രാഷ്ട്രീയ രംഗത്തേക്കിറങ്ങിയ ശേഷം ഖുശ്ബു ഇതാദ്യമായല്ല കൂടുമാറ്റം നടത്തുന്നത്. ഡിഎംകെയിലൂടെയാണ് നടി ആദ്യമായി രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. . (Image: Instagram)

6/10
 2010 ൽ തമിഴ്നാട്ടിൽ അന്നത്തെ ഭരണകക്ഷിയായ ഡിഎംകെയിൽ ചേർന്നാണ് ഖുശ്ബു രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പാർട്ടി നേതൃത്വവുമായുണ്ടായ ചില ഭിന്നതകളെ തുടർന്ന്  നാലു വർഷത്തിന് ശേഷം 2014ൽ അവർ ഡിഎംകെ വിട്ടു. (Image-PTI)

7/10
 തുടർന്നാണ് കോൺഗ്രസ് പ്രവേശനം. 2014 നവംബർ 26ന് കോണ്‍ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും സന്ദർശിച്ച ഖുശ്ബു, അധികം വൈകാതെ തന്നെ കോൺഗ്രസ് അംഗമായി. പാർട്ടിയുടെ വക്താവായി നിയമിതയാവുകയും ചെയ്തു. . (Image: PTI)

8/10
 കോൺഗ്രസുമായി ആറുവർഷം നീണ്ട ബന്ധം ഉപേക്ഷിച്ച് ഇപ്പോൾ ബിജെപിയിലേക്കും. തമിഴ്നാട്ടിൽ വേരുറപ്പിക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് ഇവിടെ ജനസ്വാധീനമുള്ള ഒരാളെ നേതൃനിരയിൽ ആവശ്യമുണ്ടായിരുന്നു. ആ സാഹചര്യത്തിൽ കൂടിയാണ് ഖുശ്ബു ആ സ്ഥാനത്തേക്കെത്തുന്നത്. ഇവരുടെ താര മൂല്യവും പ്രശസ്തിയും പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിശ്വാസം . (Image: Instagram)

9/10
 കഴിഞ്ഞ ദിവസം ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവിയിൽ നിന്നും ഖുശ്ബു പ്രാഥമിക അംഗത്വം സ്വീകരിച്ചു. ബി ജെ പി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ എൽ മുരുഗന്റെ സാന്നിദ്ധ്യത്തിലാണ് ഖുശ്ബു അംഗത്വം സ്വീകരിച്ചത്. (Image-Instagram)

10/10
 ഐ.ആർ.എസ് ഓഫീസറായിരുന്ന ശരവണൻ കുമാരനും മാധ്യമ പ്രവർത്തകൻ മദൻ രവിചന്ദ്രനും ഖുശ്ബുവിനൊപ്പെ ബി.ജി.പി അംഗത്വം സ്വീകരിച്ചു. (Image: PTI)

Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement