പുതിയ ഇന്നിങ്‌സിന് തുടക്കമിടാന്‍ യുവരാജ് സിങ്; ഗുര്‍ദാസ്പുരില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായേക്കും
- Published by:Rajesh V
- trending desk
Last Updated:
അമ്മ ശബ്‌നം സിങ്ങിനൊപ്പം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ ന്യൂഡല്‍ഹിയിലെത്തി യുവി സന്ദര്‍ശിച്ചിരുന്നു
മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ് ബിജെപിയില്‍ ചേരുമെന്ന് സൂചന. ബിജെപി വൃത്തങ്ങളും താരത്തിന്റെ കുടുംബാംഗങ്ങളും ഇക്കാര്യം നിഷേധിക്കാത്തതിനാല്‍ ഇതുസംബന്ധിച്ച് ശക്തമായ ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ബിജെപിയുടെ പഞ്ചാബ് സംസ്ഥാന അധ്യക്ഷന്‍ സുനില്‍ ജാഖറുമായും ഒരു യുവ കേന്ദ്ര മന്ത്രിയുമായും യുവി ബന്ധപ്പെട്ടതായാണ് ന്യൂസ് 18ന് ലഭിച്ച വിവരം. (PTI)
advertisement
ചര്‍ച്ചകള്‍ ഫലം കണ്ടാല്‍ ഗുര്‍ദാസ്പുരില്‍ അദ്ദേഹം ബിജെപി സ്ഥാനാര്‍ഥിയാകും. നിലവിലെ സിറ്റിങ് എംപിയായ ബോളിവുഡ് നടന്‍ സണ്ണി ഡിയോള്‍ രണ്ടാമതും സ്ഥാനാര്‍ഥിയാകുന്നതിന് താത്പര്യമില്ലെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വവും താത്പര്യപ്പെടുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
advertisement
2009 മുതല്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും മാറി മാറി പിന്തുണയ്ക്കുന്ന ചരിത്രമാണ് ഗുര്‍ദാസ്പുരിനുള്ളത്. 2019-ല്‍ തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഡിയോണ്‍ തങ്ങളെ അവഗണിച്ചുവെന്ന പരാതി ഗുര്‍ദാസ്പുരിലെ ജനങ്ങള്‍ ഉന്നയിക്കുന്നുണ്ട്. മണ്ഡലത്തില്‍ നിന്ന് അകലെ താമസിക്കുന്ന സണ്ണി ഡിയോളിനെപ്പോലെ അടുത്തു താമസിക്കുന്ന യുവ പഞ്ചാബി മുഖത്തെ മത്സരിപ്പിച്ച് ഡിയോളിനോടുള്ള എതിര്‍പ്പ് നേരിടാനാണ് ബിജെപി ആഗ്രഹിക്കുന്നത്. ചണ്ഡീഗഡിലാണ് യുവിയുടെ താമസം.
advertisement
യുവരാജ് സിങ്ങിന്റെ മാനേജര്‍ അനീഷ് ഗൗതമിന് ന്യൂസ് 18 മെയില്‍ അയച്ചെങ്കിലും അദ്ദേഹത്തിന്റെ പ്രതികരണം ലഭ്യമായിട്ടില്ല. താരത്തിന്റെ കുടുംബാംഗങ്ങള്‍ വാര്‍ത്തയെ നിഷേധിക്കുന്നില്ലെന്നാണ് ലഭ്യമായ വിവരം. അമ്മ ശബ്‌നം സിങ്ങിനൊപ്പം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ ന്യൂഡല്‍ഹിയിലെത്തി യുവി സന്ദര്‍ശിച്ചിരുന്നു. ഗഡ്കരി അദ്ദേഹത്തിന് ഒരു പുസ്തകം സമ്മാനമായി നല്‍കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് താരം ബിജെപിയില്‍ ചേരുമെന്ന് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വന്നത്.
advertisement
advertisement