advertisement

ആറു മരണങ്ങളും അതിൻ്റെ പിന്നിലെ ദുരൂഹതകളും; മലയാളം, തമിഴ് ഭാഷകളിൽ 'ഫോർത്ത് ഫ്ലോർ'

Last Updated:

ഒരു ഫ്ളാറ്റിൽ നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. ഒരു വ്യക്തിയുടെ യഥാർത്ഥ ജീവിതവും, സ്വപ്നവും കോർത്തിണക്കിയുള്ള സൈക്കോളജിക്കൽ ത്രില്ലർ

ഫോർത്ത് ഫ്ലോർ
ഫോർത്ത് ഫ്ലോർ
സൈക്കോളജിക്കൽ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണ് 'ഫോർത്ത് ഫ്ലോർ'. തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന ഈ ചിത്രം എൽ.ആർ. സുന്ദര പാണ്ഡ്യൻ സംവിധാനം ചെയ്യുന്നു. മനോ ക്രിയേഷൻസിൻ്റെ ബാനറിൽ, എ രാജയാണ് നിർമാണം. ഫെബ്രുവരി 27ന് ചിത്രം വേൾഡ് വൈഡായി പ്രദർശനത്തിനെത്തുന്നു.
സാസ്വികയെ തമിഴിൽ ആദ്യമായി അവതരിപ്പിച്ച വൈഗ, സത്യരാജ്, അജ്മൽ അമീർ, പൂർണ്ണിമ ഭാഗ്യരാജ്, ശ്രീമാൻ, വൈജി മഹേന്ദ്ര എന്നിവരഭിനയിച്ച ദീർഘദർശി എന്നീ ചിത്രങ്ങൾ ഒരുക്കിയ സുന്ദരപാണ്ഡ്യൻ്റെ മൂന്നാമത്തെ ചിത്രമാണിത്.
രക്തച്ചുഴി, നയൻതാര നായികയായ മായ തുടങ്ങി നിരവധി ചിത്രങ്ങളിൽ നായകനായ ആരി അർജുനാണ് നായിക. ബിഗ് ബോസ് തമിഴ് പതിപ്പിലെ വിന്നർ കൂടിയാണ് ആരി അർജുൻ, ദീപ്ഷിക, തലൈവാസൽ വിജയ്, പവിത്ര, സുബ്രഹ്മണ്യ ശിവ, ആദിത്യ കതിർ എന്നിവരും പ്രധാന താരങ്ങളാണ്. ഏതു ഭാഷക്കും അനുയോജ്യമായ രീതിയിലുള്ള ഒരു പ്രമേയമാണ് ഈ ചിത്രത്തിൻ്റേത്.
advertisement
ഒരു ഫ്ളാറ്റിൽ നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. ഒരു വ്യക്തിയുടെ യഥാർത്ഥ ജീവിതവും, സ്വപ്നവും കോർത്തിണക്കിയുള്ള സൈക്കോളജിക്കൽ ത്രില്ലർ. ആറു മരണങ്ങളും അതിൻ്റെ പിന്നിലെ ദുരൂഹതകളുടെ ചുരുളുകൾ നിവർത്തുന്നതും ചിത്രത്തിൻ്റെ കഥാഗതിയിലെ പ്രധാന വിഷയമാണ്. തുടക്കം മുതൽ പ്രേക്ഷകനെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള ക്രൈം ത്രില്ലർ എന്നു കൂടി ചിത്രത്തെ വിശേഷിപ്പിക്കാം.
സംഗീതം - ധരൻ കുമാർ, ഛായാഗ്രഹണം - ജെ. ലഷ്മൺ, എഡിറ്റിംഗ് - റാം സുദർശനൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സൂര്യപ്രകാശ്, പി.ആർ.ഒ.- വാഴൂർ ജോസ്.
advertisement
Summary: 'Fourth Floor' is a psychological thriller film. The film, which is being made in Tamil and Malayalam, is directed by L.R. Sundara Pandian. It is produced by A Raja under the banner of Mano Creations. The film will be released worldwide on February 27. The film is set in a flat. It is a psychological thriller that combines a person's real life and dreams.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ആറു മരണങ്ങളും അതിൻ്റെ പിന്നിലെ ദുരൂഹതകളും; മലയാളം, തമിഴ് ഭാഷകളിൽ 'ഫോർത്ത് ഫ്ലോർ'
Next Article
advertisement
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ‌ BJP- JD(S) പ്രതിഷേധം
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് BJP- JD(S) പ്രതിഷേധം
  • കർണാടക എക്സൈസ് വകുപ്പിൽ 6,000 കോടി രൂപയുടെ അഴിമതി ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി

  • മദ്യഷോപ്പ് ലൈസൻസ് അനുവദിക്കുന്നതിൽ വൻതോതിൽ കൈക്കൂലി ആരോപിച്ച് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു

  • പ്രതിപക്ഷം നിയമസഭയിൽ കുത്തിയിരിപ്പ് സമരം തുടരുന്നു, ഓഡിയോ തെളിവുകളും ലോകായുക്തയിൽ പരാതി നൽകിയിട്ടുണ്ട്

View All
advertisement