IPL 2020 SRH vs RCB | ബാംഗ്ലൂരിനെതിരായ നിർണായക വിജയം; ക്രെഡിറ്റ് ബൗളർമാർക്കെന്ന് ഹൈദരാബാദ് നായകൻ ഡേവിഡ് വാര്‍ണർ

Last Updated:
നിര്‍ണായക മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഹൈദരാബാദ് ബൗളിംഗ് നിരയാണ് ബാംഗ്ലൂരിനെ തകർത്തത്.
1/5
Sandeep Sharma castles Devdutt Padikkal. (Twitter)
ഷാർജ: ഐപിഎല്ലിലെ നിർണായക മത്സരത്തിൽ ബാംഗ്ലൂരിനെ അഞ്ച് വിക്കറ്റിന് തകർത്ത് സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫ് സാധ്യത സജീവമാക്കിയിരിക്കുകയാണ്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 121 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 14.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അനായാസം മറികടക്കുകയായിരുന്നു. (Twitter)
advertisement
2/5
SRH celebrate fall of a wicket. (Twitter)
ബാംഗ്ലൂരിനെതിരെ നേടിയ നിർണായക വിജയത്തിൻറെ ക്രെഡിറ്റ് മുഴുവൻ ബൗളർമാർക്ക് നല്‍കിയിരിക്കുകയാണ് ഹൈദരാബാദ് നായകൻ ഡേവിഡ് വാർണർ. ശനിയാഴ്ച മത്സരത്തിനു പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. (Twitter)
advertisement
3/5
Sandeep Sharma picks up a wicket. (Twitter)
ശക്തരായ രണ്ട് ടീമുകളെ പരാജയപ്പെടുത്തിയിരിക്കുകയാണെന്നും അടുത്തതായി നേരിടാനുള്ളത് ശക്തരായ മുംബൈയെയാണെന്നും വാർണർ പറഞ്ഞു. രണ്ട് വമ്പൻമാരെ പരാജയപ്പെടുത്തിയത് ടീമിന്റെ പുരോഗതിയെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ ബൗളർമാർക്കാണെന്നും വാർണർ പറഞ്ഞു. (Twitter)
advertisement
4/5
Manish Pandey in action against RCB. (Twitter)Manish Pandey in action against RCB. (Twitter)
ടോസ് നേടിയ ഹൈദരാബാദ് ബാംഗ്ലൂരിനെതിരെ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നിര്‍ണായക മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഹൈദരാബാദ് ബൗളിംഗ് നിരയാണ് ബാംഗ്ലൂരിനെ തകർത്തത്. ബാംഗ്ലൂർ ബാറ്റ്സ്മാൻമാർക്ക് ഒരുഘട്ടത്തിൽപോലും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. (Twitter)
advertisement
5/5
Yuzvendra Chahal bags a wicket. (Twitter)
ഹൈദരാബാദിനായി സന്ദീപ് ശര്‍മ, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. നാല് ഓവറില്‍ വെറും 11 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത നടരാജന്‍റെ പ്രകടനം ശ്രദ്ധേയമായി. ജയത്തോടെ 13 മത്സരങ്ങളില്‍ നിന്ന് 12 പോയന്റുമായി ഹൈദരാബാദ് പ്ലേഓഫ് സാധ്യത സജീവമാക്കി. (Twitter)
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement