IPL 2022| ഗെയിൽ മുതൽ പന്ത് വരെ; ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറുകൾ ഇവയാണ്
- Published by:Rajesh V
- news18-malayalam
Last Updated:
IPL 2022: ഐപിഎല്ലിന്റെ പുതിയ സീസൺ ഈ മാസം 26ന് ആരംഭിക്കും. കോവിഡ് കാരണം ഈ വർഷത്തെ ഐപിഎൽ 15-ാം സീസൺ മുഴുവൻ മഹാരാഷ്ട്രയിലായിരിക്കും നടക്കുക. ഐപിഎൽ റണ്ണുകളുടെ ഉത്സവകാലമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ലീഗിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറുകളുടെ വിശദാംശങ്ങൾ നോക്കാം.
ക്രിസ് ഗെയ്ൽ: യൂണിവേഴ്സൽ ബോസായ ക്രിസ് ഗെയിൽ ഐപിഎല്ലിൽ തീർത്ത റൺമഴ കാണികൾക്ക് മറക്കാനാകില്ല. ഏറ്റവും കൂടുതൽ വ്യക്തിഗത റൺസ് നേടിയ ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ വെസ്റ്റ് ഇൻഡീസിന്റെ വിനാശകാരിയായ ഓപ്പണർ ക്രിസ് ഗെയ്ൽ ഒന്നാമതാണ്. 2013 സീസണിൽ റോയൽ ചലഞ്ചേഴ്സിനായി കളിച്ച ഗെയ്ൽ പൂനെയ്ക്കെതിരായ മത്സരത്തിൽ 175 റൺസ് നേടിയിരുന്നു. വെറും 30 പന്തിലായിരുന്നു സെഞ്ചുറി നേടിയത്. ഇതിൽ 13 ഫോറും 17 സിക്സും ഉൾപ്പെടുന്നു. മത്സരത്തിൽ 130 റൺസിന്റെ കൂറ്റൻ ജയമാണ് ആർസിബി നേടിയത്.
advertisement
ബ്രണ്ടൻ മക്കല്ലം: ഐപിഎൽ ഉദ്ഘാടന സീസണിലെ ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനമായിരുന്നു ന്യൂസിലൻഡ് ബാറ്റ്സ്മാൻ മക്കല്ലം കാഴ്ചവെച്ചത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി കളിച്ച അദ്ദേഹം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 73 പന്തിൽ 158 റൺസ് നേടി. ഇതിൽ 10 ഫോറും 13 സിക്സും ഉൾപ്പെടുന്നു. മക്കല്ലത്തിന്റെ മിന്നൽ ഇന്നിംഗ്‌സാണ് കൊൽക്കത്തയെ 140 റൺസിന്റെ കൂറ്റൻ വിജയത്തിന് സഹായിച്ചത്.
advertisement
എ ബി ഡിവില്ലിയേഴ്‌സ്: 2015ൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ബാറ്റ്‌സ്മാൻ എബി ഡിവില്ലിയേഴ്‌സ് 59 പന്തിൽ 133 റൺസ് അടിച്ചെടുത്തു. 19 ഫോറും 4 സിക്‌സും ഉൾപ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്സ്. വിരാട് കോഹ്‌ലിയുമായി (82) 215 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തി. എബിഡിയുടെ ഇന്നിംഗ്‌സിലൂടെ 39 റൺസിന് ആർസിബി വിജയിച്ചു.
advertisement
കെ എൽ രാഹുൽ: യുഎഇയിൽ നടന്ന ഐ പി എൽ 2020ലെ സീസണിൽ ആർ സി ബിക്കെതിരായ മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ കെ എൽ രാഹുൽ 69 ന്തിൽ 132 റൺസ് നേടി. ലീഗ് ചരിത്രത്തിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറാണിത്. ഇതിൽ 14 ഫോറും 7 സിക്സും ഉൾപ്പെടുന്നു. മത്സരത്തിൽ പഞ്ചാബ് 97 റൺസിന് വിജയിച്ചു.
advertisement
എ ബി ഡിവില്ലിയേഴ്സ്: ഐപിഎല്ലിൽ ഏറ്റവും ഉയർന്ന റൺസ് നേടിയവരിൽ അഞ്ചാം സ്ഥാനത്തും ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സാണ്. 2016 സീസണിൽ ഗുജറാത്ത് ലയൺസിനെതിരായ മത്സരത്തിൽ 52 പന്തിൽ 129 റൺസാണ് എബിഡി നേടിയത്. ഇതിൽ 10 ഫോറും 12 സിക്സും ഉൾപ്പെടുന്നു. മത്സരത്തിൽ 55 പന്തിൽ 109 റൺസാണ് വിരാട് കോഹ്‌ലി നേടിയത്.
advertisement
advertisement
advertisement
advertisement