'അവൻ ഒരുത്തനാണ് ഞങ്ങളെ തോൽപ്പിച്ചു കളഞ്ഞത്'; ജഡേജയെ പ്രശംസിച്ച് കോഹ്ലി
- Published by:Rajesh V
- news18-malayalam
Last Updated:
ജഡേജ തങ്ങളെ തീര്‍ത്തും ഇല്ലാതാക്കികളഞ്ഞുവെന്നാണ് കോഹ്ലി പറഞ്ഞത്.
ബാറ്റിങ്ങ്, ബൗളിങ്ങ്,ഫീല്‍ഡിങ്ങ് എന്നിങ്ങനെ എല്ലാ മേഖലകളിലും 3ഡി പ്രകടനം നടത്തിയ രവീന്ദ്ര ജഡേജയുടെ മികവില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരായ ഐ പി എല്‍ മത്സരത്തില്‍ 69 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ചെന്നൈ സൂപ്പർ കിങ്ങ്സ് ഇന്നലെ നേടിയത്. 28 പന്തിൽ അഞ്ചു സിക്സറുകളും നാല് ബൗണ്ടറികളുമടക്കം പുറത്താകാതെ 62 റൺസാണ് ജഡേജ അടിച്ചു കൂട്ടിയത്. ഇതിൽ 37 റൺസും താരം നേടിയത് ഹർഷൽ പട്ടേലിന്റെ ഇരുപതാം ഓവറിലായിരുന്നു.
advertisement
ജഡേജ ആളിക്കത്തിയതോടെ 160ന് അടുത്ത് അവസാനിക്കേണ്ടിയിരുന്ന ചെന്നൈയുടെ സ്കോര്‍ 191ലെത്തുകയായിരുന്നു. മാത്രമല്ല, ബൗളിങ്ങില്‍ നാലോവറില്‍ ഒരു മെയ്ഡനടക്കം 13 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളും താരം വീഴ്ത്തി. ഡാന്‍ ക്രിസ്റ്റ്യനെ റണ്‍ഔട്ടാക്കിയ ഡയറക്‌ട് ത്രോയും ജഡ്ഡുവിന്റെ ആള്‍റൗണ്ട് മികവ് എടുത്തുകാണിച്ചു. ഇതോടെ നാലാം വിജയം നേടി ചെന്നൈ ബാംഗ്ലൂരിനെ മറികടന്ന് പോയിന്റ് ടേബിളിൽ ഒന്നാമതെത്തുകയും ചെയ്തു.
advertisement
advertisement
'അവന്റെ ഈ പ്രകടനം കാണുമ്പോള്‍ വളരെയധികം സന്തോഷം. പന്ത് കൊണ്ടും ബാറ്റ് കൊണ്ടും അവന്‍ മികച്ചു നിന്നു. അതാണ് ആര്‍ സി ബിയെ തോല്‍പ്പിച്ചത്. ഒരൊറ്റ കളിക്കാരനാണ് ഞങ്ങളെ മൊത്തത്തില്‍ തോല്‍പ്പിച്ചതെന്ന് പറയേണ്ടി വരും. ആര്‍ സി ബിക്കെതിരെ അവന്റെ കഴിവുകള്‍ എല്ലാവരും കണ്ടു. രണ്ട് മാസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ ഇന്ത്യക്ക് വേണ്ടി ഒരുമിക്കും.'- കോഹ്ലി പറഞ്ഞു.
advertisement
advertisement
advertisement
advertisement