advertisement

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കൊടും ക്രൂരത നടന്നിട്ട് 99 വർഷം; വാഗൺ ട്രാജഡിയുടെ 99-ാം വാർഷികം

Last Updated:
54 പേര്‍ വാഗണിൽ തന്നെ മരിച്ചു കിടന്നു. 16 പേര്‍ ആശുപത്രിയിൽ വച്ചും. വാഗണിലെ ചെറിയ ദ്വാരങ്ങളിലൂടെ വരുന്ന നേർത്ത പ്രാണവായു ഊഴമിട്ട് എടുത്താണ് ചിലർ ജീവൻ നിലനിർത്തിയത്.
1/10
 ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും വലിയ മുറിപ്പാടിന്റെ വാർഷികമാണ് കഴിഞ്ഞദിവസം കടന്നു പോയത്. വാഗൺ ദുരന്തം. നമ്മുടെ ഈ മണ്ണിൽ അതു നടന്നത് കൃത്യം 99 വർഷം മുൻപ് 1921ലാണ്

2/10
 കേരളത്തിലാണ് നടന്നത് എന്നുപോലും വിശ്വസിക്കാൻ കഴിയാത്തത്ര ക്രൂരത. നമ്മുടെ മൂന്നു തലമുറ മുൻപുണ്ടായിരുന്ന ചെറുപ്പക്കാരാണ് ഒറ്റയടിക്ക് ഇല്ലാതായത്.

3/10
 വാഗൺ ട്രാജഡി അന്വേഷിച്ച കമ്മിഷനു മുന്നിൽ ഷൊർണൂർ റയിൽവേ ഗുഡ്‌സ് സൂപ്പർവൈസർ ആയിരുന്ന കെ. വി രാമയ്യർ നൽകിയ ഒരു മൊഴിയുണ്ട്. ഷൊർണൂരിലെത്തിയപ്പോൾ ട്രെയിനിന്‍റെ വേഗം കുറച്ചു.  എന്നിട്ടു പട്ടാളക്കാർ കല്ലെടുത്തെറിഞ്ഞു.

4/10
 പുറത്തുനിന്ന ജനത്തോടും വാഗണിലേക്കു കല്ലെറിയാൻ ആവശ്യപ്പെട്ടു. അപ്പോഴും അകത്തുനിന്ന് ഉച്ചത്തിലുള്ള നിലവിളി കേൾക്കമായിരുന്നു എന്നാണ് ആ മൊഴി. കൊടുംക്രൂരന്മാർക്കു മാത്രം ചെയ്യാൻ കഴിയുന്ന കാര്യം ആയിരുന്നു അത്.

5/10
 മലബാറിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നൂറോളം സമരക്കാരെ കൊണ്ടുപോയത് 1921 നവംബർ 19 ന് വൈകിട്ട്. തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു പുറപ്പെട്ട മദ്രാസ് മെയിലിൽ ഘടിപ്പിച്ച ചരക്ക് കംപാർട്‌മെന്റിൽ കയറ്റി അവരെ അടച്ചുപൂട്ടി തമിഴ് നാട്ടിലേക്ക് അയച്ചു

6/10
 പിറ്റേന്ന് രാവിലെ പാലക്കാട് നഗരത്തിനടുത്ത് പോത്തന്നൂരിൽ വച്ചാണ് കമ്പാർട്ട്‌മെന്റ് തുറന്നത്. അപ്പോൾ കണ്ടത് പ്രാണവായുവും കുടിവെള്ളവും കിട്ടാതെ പരസ്പരം കടിച്ചു കീറിയ മനുഷ്യരെ. ചിലർ മരിച്ചു കഴിഞ്ഞിരുന്നു. മറ്റു ചിലർ മൃതപ്രായരും.

7/10
 54 പേര്‍ വാഗണിൽ തന്നെ മരിച്ചു കിടന്നു. 16 പേര്‍ ആശുപത്രിയിൽ വച്ചും. വാഗണിലെ ചെറിയ ദ്വാരങ്ങളിലൂടെ വരുന്ന നേർത്ത പ്രാണവായു ഊഴമിട്ട് എടുത്താണ് ചിലർ ജീവൻ നിലനിർത്തിയത്. തിരൂരിലെയും പരിസര പ്രദേശങ്ങളിലെയും പള്ളികളോട് ചേർന്ന ഖബറിടങ്ങളിലാണ് ഇവരിൽ ഏറെയും പേരെ സംസ്‌കരിച്ചത്.

8/10
  മരിച്ചവരിൽ ഹിന്ദുക്കളും മുസ്ലീങ്ങളും ഉണ്ടായിരുന്നു. ജീവൻ തിരിച്ചു കിട്ടിയവർ പിന്നീട് ഏറെക്കാലം ജയിലുകളിൽ ആയിരുന്നു.  ഇവർ പറഞ്ഞാണ് നടന്ന സംഭവങ്ങളുടെ വ്യാപ്തിയും ആഴവും മനുഷ്യത്വമില്ലായ്മയും ലോകം അറിഞ്ഞത്. 

9/10
 തിരൂർ ടൗൺ ഹാളിനോട് ചേർന്നുള്ള വാഗണിന്റെ രൂപ മാതൃകയിൽ ഉള്ള നിർമിതി മാത്രം ആണ് ഇന്നുള്ള പ്രധാന സ്മാരകം. മലപ്പുറം ജില്ലയുടെ വിവിധ ഇടങ്ങളിലും വാഗൺ ട്രാജഡി ഓർമ മന്ദിരങ്ങൾ ഉണ്ട്. 99 വർഷങ്ങൾക്ക് ഇപ്പുറം മറ്റൊരു നവംബർ 20 എത്തുമ്പോഴും ആ സമരത്തെച്ചൊല്ലിയുള്ള  വിവാദങ്ങൾ അവസാനിക്കുന്നില്ല.

10/10
 സമരം നയിച്ച ആലിമുസലിയാരും ചെമ്പ്രശ്ശേരി തങ്ങളും  വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ഒരുപോലെ വിമർശിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നുണ്ട്..

തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ

  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement