സംസ്ഥാനത്ത് അടുത്തിയെയായി വിവാഹത്തിനിടെയുള്ള കൂട്ടത്തല്ല് സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആലപ്പുഴ ഹരിപ്പാട് സദ്യയ്ക്കൊപ്പം പപ്പടം ലഭിക്കാത്തതിനെ തുടർന്ന് കൂട്ടത്തല്ല് ഉണ്ടായിരുന്നു. നെയ്യാറ്റിൻകരയിൽ വിവാഹം വിളിക്കാത്തതിനെച്ചൊല്ലിയുള്ള തർക്കം സംഘർഷത്തിലേക്ക് നീണ്ടതോടെ വധുവിന്‍റെ പിതാവിന് ഉൾപ്പടെ മർദ്ദനമേറ്റിരുന്നു.