ദീപാവലി സ്പെഷ്യലായി കേരളത്തിലേക്ക് വന്ദേഭാരത്; ചെന്നൈ-ബംഗളുരു-എറണാകുളം റൂട്ടിൽ സർവീസ് നടത്തും

Last Updated:
വ്യാഴാഴ്ചയ്ക്കും തിങ്കളാഴ്ചയ്ക്കും ഇടയിലാകും വന്ദേഭാരത് സ്പെഷ്യൽ ബംഗളുരുവിൽനിന്ന് എറണാകുളത്തേക്ക് സർവീസ് നടത്തുന്നത്
1/6
Vande Bharat Express, Special Vande Bharat, Vande Bharat Kerala, Vande Bharat in Kerala, Vande Bharat speed, Vande Bharat features, വന്ദേ ഭാരത് എക്സ്പ്രസ്, ഇന്ത്യൻ റെയിൽവേ, Indian Railway
ചെന്നൈ: ദീപാവലി സ്പെഷ്യലായി കേരളത്തിലേക്ക് വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തും. ചെന്നൈ-ബംഗളുരു-എറണാകുളം റൂട്ടിലാണ് സ്പെഷ്യൽ വന്ദേഭാരത് സർവീസ് നടത്തുക. ​ദീപാവലിയോട് അനുബന്ധിച്ചാണ് കേരളത്തിലേക്ക് പ്രത്യേക വന്ദേഭാരത് ട്രെയിൻ ഓടിക്കുന്നതെന്ന് റെയിൽവേ അറിയിച്ചു.
advertisement
2/6
Vande Bharat Express, Special Vande Bharat, Vande Bharat Kerala, Vande Bharat in Kerala, Vande Bharat speed, Vande Bharat features, വന്ദേ ഭാരത് എക്സ്പ്രസ്, ഇന്ത്യൻ റെയിൽവേ, Indian Railway
ദീപാവലി സമയത്തെ തിരക്ക് പരിഗണിച്ച് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ റെയിൽവേ ഓടിക്കുന്നുണ്ട്. ഇതിനൊപ്പമാണ് വന്ദേഭാരത് സ്പെഷ്യൽ കേരളത്തിലേക്ക് സർവീസ് നടത്തുക.
advertisement
3/6
Vande Bharat Express, Special Vande Bharat, Vande Bharat Kerala, Vande Bharat in Kerala, Vande Bharat speed, Vande Bharat features, വന്ദേ ഭാരത് എക്സ്പ്രസ്, ഇന്ത്യൻ റെയിൽവേ, Indian Railway
വ്യാഴാഴ്ചയ്ക്കും തിങ്കളാഴ്ചയ്ക്കും ഇടയിലാകും വന്ദേഭാരത് സ്പെഷ്യൽ സർവീസ്. ദക്ഷിണ റെയിൽവേയുടെ കൈവശമുള്ള സ്പെയര്‍ റാക്കുകൾ ഉപയോഗിച്ച് സ്പെഷ്യൽ വന്ദേഭാരത് സർവീസ് നടത്താനാണ് ദക്ഷിണ റെയിൽവേ നിര്‍ദേശം നൽകിയിരിക്കുന്നത്. ഈ വർഷം നവംബർ 12നാണ് ദീപാവലി.
advertisement
4/6
Vande Bharat Express, Special Vande Bharat, Vande Bharat Kerala, Vande Bharat in Kerala, Vande Bharat speed, Vande Bharat features, വന്ദേ ഭാരത് എക്സ്പ്രസ്, ഇന്ത്യൻ റെയിൽവേ, Indian Railway
വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ബംഗളുരു-എറണാകുളം റൂട്ടിൽ വന്ദേഭാരത് സർവീസ് നടത്തുക. വ്യാഴാഴ്ച രാത്രി ചെന്നൈയിൽനിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെ ബംഗളുരുവിൽ എത്തുകയും അവിടെ നിന്ന് നാലരയ്ക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നരയോടെ എറണാകുളത്ത് എത്തുകയും ചെയ്യുന്നവിധമായിരിക്കും സർവീസ്.
advertisement
5/6
Vande Bharat Express, Special Vande Bharat, Vande Bharat Kerala, Vande Bharat in Kerala, Vande Bharat speed, Vande Bharat features, വന്ദേ ഭാരത് എക്സ്പ്രസ്, ഇന്ത്യൻ റെയിൽവേ, Indian Railway
എറണാകുളത്ത് നിന്ന് രണ്ടു മണിയോടെ പുറപ്പെട്ട് രാത്രി പത്തരയോടെ ബംഗളുരുവിൽ എത്തും. ശനി, ഞായർ ദിവസങ്ങളിലും ബംഗളുരു-എറണാകുളം റൂട്ടിൽ ഇതേ സമയക്രമത്തിൽ സ്പെഷ്യൽ വന്ദേഭാരത് സർവീസ് നടത്തും. ഞായറാഴ്ച രാത്രി ബംഗളരുവിൽനിന്ന് ചെന്നൈയിലേക്ക് ആയിരിക്കും സർവീസ്.
advertisement
6/6
Vande Bharat Express, Special Vande Bharat, Vande Bharat Kerala, Vande Bharat in Kerala, Vande Bharat speed, Vande Bharat features, വന്ദേ ഭാരത് എക്സ്പ്രസ്, ഇന്ത്യൻ റെയിൽവേ, Indian Railway
എട്ട് റേക്കുകളുള്ള ട്രെയിനാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. അതേസമയം സർവീസ് എന്നു മുതൽ ആയിരിക്കുമെന്ന് റെയിൽവേ അറിയിച്ചിട്ടില്ല.
advertisement
ക്നാനായ സമുദായ തർക്കം; അന്ത്യോക്യ പാത്രിയാർക്കിസ് ബാവക്കെതിരെയുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി

  • സുപ്രീം കോടതി ക്നാനായ സമുദായ തർക്കത്തിൽ ഹൈക്കോടതി വിധി റദ്ദാക്കി.

  • കേസിൽ ഹൈക്കോടതി വിധി റദ്ദാക്കി വീണ്ടും പരിഗണിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.

  • പാത്രിയർക്കിസ് ബാവ നൽകിയ ഹർജി അംഗീകരിച്ച് സുപ്രീം കോടതി ഹൈക്കോടതി വിധി റദ്ദാക്കി.

View All
advertisement