advertisement

താരനിബിഡം ട്വന്റി 20; നടിമാരായ വീണാ നായരും അഞ്ജലി നായരും ലക്ഷ്മിപ്രിയയും സ്ഥാനാർത്ഥികൾ

Last Updated:

എറണാകുളത്ത് 9 മണ്ഡലങ്ങളിൽ ട്വന്റി 20 മത്സരിക്കും

Rapid Read
നടിമാരെ ട്വന്റി 20 ചെയർമാൻ സാബു എം ജേക്കബ് സ്വീകരിക്കുന്നു
നടിമാരെ ട്വന്റി 20 ചെയർമാൻ സാബു എം ജേക്കബ് സ്വീകരിക്കുന്നു
കൊച്ചി: നടിമാരായ വീണാ നായരും അഞ്ജലി നായ‌രും ലക്ഷ്മി പ്രിയയും ട്വന്റി 20യിൽ ചേർ‌ന്നു. നടി വീണാ നായർ ഏറ്റുമാനൂരിലും അഞ്ജലി നായർ തൃപ്പൂണിത്തുറയിലും ലക്ഷ്മിപ്രിയ പെരുമ്പാവൂരിലും മത്സരിക്കുമെന്ന് ചെയർമാൻ സാബു എം ജേക്കബ് വാർത്താസമ്മേളനത്തില്‍ പറഞ്ഞു. എറണാകുളത്ത് 9 മണ്ഡലങ്ങളിൽ ട്വന്റി 20 മത്സരിക്കുമെന്ന് സാബു എം ജേക്കബ് പറഞ്ഞു.
2007ൽ സ്വാതി തിരുനാൾ കോളേജ് യൂണിയൻ എസ് എഫ് ഐ ചെയർപേഴ്സൺ ആയിരുന്നുവെന്ന് വീണാ നായർ പറഞ്ഞു. വെള്ളിമൂങ്ങ സിനിമയിലെ പ്രസിഡന്റായി പ്രേക്ഷക മനസുകളിൽ ഇടംനേടിയ നടിയാണ് വീണാ നായർ. അയ്മനം പരിപ്പ് സ്വദേശിനിയാണ്.
നടിയും സംരംഭകയുമായ അഞ്‍ജലി നായർ രാഷ്ട്രീയത്തിലാദ്യമാണ്. മുൻ വർഷങ്ങളിൽ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലെ സജീവ സാന്നിധ്യമായിരുന്നു ലക്ഷ്മി പ്രിയ. ബിജെപി സ്ഥാനാർത്ഥികൾക്കായി പ്രചാരണത്തിനിറങ്ങിയിട്ടുണ്ടെങ്കിലും താൻ ഇതുവരെ ഒരു പാർട്ടിയിലും അംഗത്വം എടുത്തിരുന്നില്ലെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു.
advertisement
ഇതും വായിക്കുക: ഉമ്മൻ ചാണ്ടിയുടെ മരുമകൻ അടക്കം 4 സ്ഥാനാർത്ഥികളെക്കൂടി ട്വന്റി 20 പ്രഖ്യാപിച്ചു
റിയാലിറ്റി ഷോ താരം പ്രോമി കുര്യാക്കോസ് അങ്കമാലിയിൽ സ്ഥാനാർത്ഥിയാകുമെന്നും സാബു എം ജേക്കബ് പറഞ്ഞു.
Summary: In a major celebrity push, the Twenty20 Party has announced a candidate list featuring prominent faces from the Malayalam film and television industry. Party Chairman Sabu M. Jacob confirmed that actresses Veena Nair, Anjali Nair, and Lakshmi Priya have joined the party and will contest in the upcoming elections.The party plans to contest in nine constituencies within the Ernakulam district, signaling a massive expansion of its political footprint.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
താരനിബിഡം ട്വന്റി 20; നടിമാരായ വീണാ നായരും അഞ്ജലി നായരും ലക്ഷ്മിപ്രിയയും സ്ഥാനാർത്ഥികൾ
Next Article
advertisement
താരനിബിഡം ട്വന്റി 20; നടിമാരായ വീണാ നായരും അഞ്ജലി നായരും ലക്ഷ്മിപ്രിയയും സ്ഥാനാർത്ഥികൾ
താരനിബിഡം ട്വന്റി 20; നടിമാരായ വീണാ നായരും അഞ്ജലി നായരും ലക്ഷ്മിപ്രിയയും സ്ഥാനാർത്ഥികൾ
  • എറണാകുളത്ത് 9 മണ്ഡലങ്ങളിൽ ട്വന്റി 20 മത്സരിക്കും, നടിമാർ സ്ഥാനാർത്ഥികളായി എത്തുന്നു

  • വീണാ നായർ, അഞ്ജലി നായർ, ലക്ഷ്മിപ്രിയ എന്നിവർ വിവിധ മണ്ഡലങ്ങളിൽ മത്സരിക്കും

  • ചെയർമാൻ സാബു എം ജേക്കബ് പ്രഖ്യാപനത്തിൽ, സിനിമാ താരങ്ങൾ രാഷ്ട്രീയത്തിൽ പുതിയ ചുവടുകൾ വയ്ക്കുന്നു

View All
advertisement