advertisement

എൽദോസ് കുന്നപ്പിള്ളി, ബാലകൃഷ്ണൻ, വിൻസെന്റ് ഹൈക്കമാണ്ടിൽ പ്രതീക്ഷ പൊലിയുമോ

Last Updated:

മൂന്നിടത്തെയും സിറ്റിംഗ് എംഎൽ എ മാരുടെ കേസുകളിലും ആരോപണത്തിലും ഹൈക്കമാൻഡ് കടുപ്പിക്കുന്നു എന്നാണ് അറിവ്.

News18
News18
ന്യൂഡൽഹി: പെരുമ്പാവൂർ, സുൽത്താൻ ബത്തേരി,കോവളം സീറ്റുകളിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം നിർണ്ണായകമാകുന്നു.മൂന്നിടത്തെയും സിറ്റിംഗ് എംഎൽ എ മാരുടെ കേസുകളിലും ആരോപണത്തിലും ഹൈക്കമാൻഡ് കടുപ്പിക്കുന്നു എന്നാണ് അറിവ്.
എൽദോസ് കുന്നപ്പള്ളിയെയും ഐ.സി. ബാലകൃഷ്ണനെയും എം വിൻസെന്റിനെയും വീണ്ടും മത്സരിപ്പിക്കാമെന്ന കെ.പി.സി.സി. നിലപാടിന് വെല്ലുവിളിയാവുകയാണ് ഇരുവരും നേരിടുന്ന ക്രിമിനൽ കേസുകൾ. അധ്യാപിക നൽകിയ ലൈംഗിക പീഡന പരാതിയിൽ എൽദോസ് കുന്നപ്പിള്ളിക്കെതിരെ കേസ് നിലനിൽക്കുമ്പോൾ, കോൺഗ്രസ് നേതാവ് എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഐ.സി. ബാലകൃഷ്ണൻ ഒന്നാം പ്രതിയാണ്. വിന്സെന്റിന് എതിരായ ആരോപണവും പരിഗണിക്കും എന്നാണ് സൂചന.
ലൈംഗിക പീഡനക്കേസ് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാർത്ഥിത്വം കോൺ​ഗ്രസ് ഹൈക്കമാന്റ് സ്ഥാനാർത്ഥിത്വം തടഞ്ഞുവെച്ചിരിക്കുകയാണ് എന്ന ശക്തമായ റിപ്പോർട്ടുകൾ ഉണ്ട്. പകരം ഉല്ലാസ് തോമസ്, മനോജ് മൂത്തേടൻ, മുഹമ്മദ് ഷിയാസ് എന്നിവരെയാണ് പരിഗണിക്കുന്നത്.
advertisement
കുന്നപ്പിള്ളിക്കെതിരായ കേസ് മാർച്ച് 26-ന് കോടതി പരിഗണിക്കുന്നതിനാലാണ് ഇത്തരമൊരു കർശന നിലപാട് കേന്ദ്ര നേതൃത്വം സ്വീകരിച്ചത്. ഇതിനിടെ, എറണാകുളം അങ്കമാലി അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗമായ മനോജ് മൂത്തേടന് വേണ്ടി സിറോ മലബാർ സഭ രംഗത്തെത്തിയത് മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിർണ്ണായകമാകും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എൽദോസ് കുന്നപ്പിള്ളി, ബാലകൃഷ്ണൻ, വിൻസെന്റ് ഹൈക്കമാണ്ടിൽ പ്രതീക്ഷ പൊലിയുമോ
Next Article
advertisement
താരനിബിഡം ട്വന്റി 20; നടിമാരായ വീണാ നായരും അഞ്ജലി നായരും ലക്ഷ്മിപ്രിയയും സ്ഥാനാർത്ഥികൾ
താരനിബിഡം ട്വന്റി 20; നടിമാരായ വീണാ നായരും അഞ്ജലി നായരും ലക്ഷ്മിപ്രിയയും സ്ഥാനാർത്ഥികൾ
  • എറണാകുളത്ത് 9 മണ്ഡലങ്ങളിൽ ട്വന്റി 20 മത്സരിക്കും, നടിമാർ സ്ഥാനാർത്ഥികളായി എത്തുന്നു

  • വീണാ നായർ, അഞ്ജലി നായർ, ലക്ഷ്മിപ്രിയ എന്നിവർ വിവിധ മണ്ഡലങ്ങളിൽ മത്സരിക്കും

  • ചെയർമാൻ സാബു എം ജേക്കബ് പ്രഖ്യാപനത്തിൽ, സിനിമാ താരങ്ങൾ രാഷ്ട്രീയത്തിൽ പുതിയ ചുവടുകൾ വയ്ക്കുന്നു

View All
advertisement