രാഷ്ട്രീയം മാറ്റി ജനപ്രതിനിധികൾ ഒന്നിച്ചു; എറണാകുളത്ത് അത്യാധുനിക കോവിഡ് ഐ സി യു
- Published by:Naseeba TC
- news18-malayalam
Last Updated:
കോവിഡ് സമൂഹ വ്യാപന ആശങ്ക പെരുകുമ്പോൾ ജന പ്രതിനിധികളുടെ മാതൃകാപരമായ ഇടപെടൽ.
കോവിഡ് സമൂഹ വ്യാപന ആശങ്ക പെരുകുമ്പോൾ ജന പ്രതിനിധികളുടെ മാതൃകാപരമായ ഇടപെടൽ. ഇടതു പക്ഷത്തെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായ സിപിഎം നേതാവ് ജോൺ ഫെർണാണ്ടസും കോൺഗ്രസ്സ് നേതാവും എറണാകുളം എം പിയുമായ ഹൈബി ഈഡനും ഒരുമിച്ചു നിന്നപ്പോൾ എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ അത്യാധുനിക സംവിധാനങ്ങളോടെ പുതിയ തീവ്ര പരിചരണ വിഭാഗം (ഐ സി യു) സജ്ജമായി.
advertisement
ബിപിസിഎല്ലിന്റെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടിൽ നിന്ന് ഒരു കോടി രൂപയും ലഭിച്ചു. ആസ്തി വികസന ഫണ്ടിൽ നിന്നാണ് എം എൽ എ തുക കണ്ടെത്തിയത്. എം പി ഫണ്ടിൽ നിന്നാണ് ഹൈബി തുക അനുവദിച്ചത്. പിഡബ്ല്യുഡി നവീകരിച്ച് പണിത കെട്ടിടത്തിലാണ് ഐ സി യു ബ്ലോക്ക്. അത്യാധുനിക സംവിധാനങ്ങൾ ഒരുക്കുന്നതിനായാണ് 3 കോടി രൂപ ഉപയോഗിച്ചത്.
advertisement
കോവിഡ് സാഹചര്യം മുൻകൂട്ടി കണ്ട് ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും മെഡിക്കൽ കോളേജ് അധികൃതരും ഒത്തൊരുമിച്ച് നടത്തിയ പ്രവർത്തനമാണ് ഫലപ്രാപ്തിയിലെത്തിയിരിക്കുന്നത്. പ്രത്യേക ഐസിയു, കോവിഡ് രോഗ നിർണയത്തിനുള്ള ആർടിപിസിആർ ലാബറട്ടറി എന്നിവയോടെ കോവിഡ് ചികിത്സയിൽ സംസ്ഥാനത്തെ മുൻനിര കേന്ദ്രമായിരിക്കുകയാണ് എറണാകുളം മെഡിക്കൽ കോളേജ്.
advertisement
advertisement
advertisement
advertisement
advertisement










