കോവിഡ് വ്യാപനം അതിരൂക്ഷം; ചരിത്രത്തിൽ ആദ്യമായി ഇത്തവണ തുഞ്ചൻപറമ്പിൽ വിദ്യാരംഭ ചടങ്ങുകൾ ഇല്ല

Last Updated:
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തിവരാറുള്ള തുഞ്ചന്‍ വിദ്യാരംഭം കലോത്സവവും ഉണ്ടാവില്ല (റിപ്പോർട്ട്- അനുമോദ് സി.വി)
1/6
 കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ ഇക്കുറി വിദ്യാരംഭം ഇല്ല. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തിവരാറുള്ള തുഞ്ചന്‍ വിദ്യാരംഭം കലോത്സവവും ഉണ്ടാവില്ല.

advertisement
2/6
 ചരിത്രത്തിലാദ്യമായാണ് തുഞ്ചൻപറമ്പിൽ വിദ്യാരംഭം ഇല്ലാതിരിക്കുന്നത്.

3/6
 മലപ്പുറം ജില്ലയിൽ കോവിഡ് വ്യാപനം അതി രൂക്ഷമാണ്. നിരോധനാജ്ഞയും നിലവിലുണ്ട്. ആ സാഹചര്യത്തിലാണ് തുഞ്ചൻ സ്മാരക ട്രസ്റ്റ് ഇത്തരം തീരുമാനം എടുത്തത്.

4/6
 ഓൺലൈൻ വഴി രജിസ്റ്റര്‍ ചെയ്യുന്ന കുട്ടികള്‍ക്ക് എം.ടി. വാസുദേവന്‍നായരുടെ അനുഗ്രഹ ഭാഷണത്തിന്റെ ലിങ്ക് വിദ്യാരംഭ ദിവസം രാവിലെ നല്‍കും. കൂടാതെ സാക്ഷ്യപത്രവും അക്ഷരമാല കാര്‍ഡും ഹരിനാമകീര്‍ത്തനവും തപാലില്‍ അയച്ചുകൊടുക്കും.

5/6
 ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി ദിവസങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ടു മാത്രമേ തുഞ്ചന്‍ പറമ്പില്‍ പ്രവേശനം അനുവദിക്കൂ. നിരോധനാജ്ഞയുടെ പശ്ചാത്തലത്തില്‍ ഒരേ സമയം അഞ്ചുപേരില്‍ കൂടുതല്‍ പ്രവേശിപ്പിക്കില്ല.

6/6
 ഒക്ടോബര്‍ 31 വരെ തുഞ്ചന്‍ പറമ്പില്‍ പതിവു വിദ്യാരംഭം ചടങ്ങളുകളും ഉണ്ടാവില്ലെന്ന് ട്രസ്റ്റ് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഭാരവാഹികള്‍ അറിയിച്ചു.

കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം

  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement